/indian-express-malayalam/media/media_files/2025/05/09/TI38zkOHAiTNM4P9BLXI.jpg)
Ten Hours OTT
Ten Hours OTT Release: സിബി സത്യരാജ് പ്രധാനവേഷത്തിലെത്തിയ തമിഴ് ചിത്രമാണ് കഴിഞ്ഞ മാസം തിയേറ്ററുകളിലെത്തിയ 'ടെൻ അവേഴ്‌സ്'. മികച്ച പ്രതികരണം നേടിയ ചിത്രം ഒരു മാസത്തിനുള്ളിൽ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്.
ഇളയരാജ കാളിയപ്പെരുമാൾ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. സങ്കീർണ്ണമായ ഒരു കേസും അത് അന്വേഷിക്കാനായി പാടുപെടുന്ന ഇൻസ്പെക്ടർ കാസ്ട്രോയുടെയും കഥയാണ് ടെൻ അവേഴ്സ് പറയുന്നത്. ഗജരാജ്, ദിലീപൻ, ജീവ രവി, ശരവൺ സുബ്ബയ്യ, രാജ് അയ്യപ്പൻ എന്നിവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലെത്തുന്നു.
സംവിധായകൻ ഇളയരാജ തന്നെയാണ് ചിത്രത്തിനായി തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ജയ് കാർത്തിക് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് കെ.എസ് സുന്ദരമൂർത്തിയാണ്. ലോറൻസ് കിഷോറാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
Ten Hours OTT: ടെൻ അവേഴ്സ് ഒടിടി
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ടെൻ അവേഴ്സ് ഒടിടിയിലെത്തിയിരിക്കുന്നത്. ചിത്രം സ്ട്രീമിങ് ആരംഭിച്ചു. മലയാളം, തമിഴ് ഭാഷകളിൽ ചിത്രം ലഭ്യമാണ്.
Read More
- Good Bad Ugly OTT: ഗുഡ് ബാഡ് അഗ്ലി ഒടിടിയിലെത്തി, എവിടെ കാണാം?
- Hunt OTT: ഹണ്ട് ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
- The Diplomat OTT: പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഉസ്മയുടെ കഥ പറയുന്ന ആ ചിത്രം ഒടിടിയിലേക്ക്
- രവി മോഹനും കെനിഷയും പ്രണയത്തിലോ? പൊതുവേദിയിൽ ഒരുമിച്ചെത്തി ഇരുവരും
- ലാലേട്ടന് പത്താം ക്ലാസ്സിൽ എത്ര മാർക്കുണ്ടായിരുന്നു? കുട്ടി ആരാധികയ്ക്ക് മറുപടി നൽകി താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.