scorecardresearch

തൈമൂറിനെ നോക്കാൻ ലഭിച്ചത് പ്രധാനമന്ത്രിയേക്കാൾ ശബളമോ?

സെയ്ഫ് അലി ഖാനും കരീനയും തൈമൂറിനെ നോക്കാൻ ഭീമമായ ശബളമാണ് നാനിയായ ലളിതാ ഡിസിൽവയ്ക്ക് നൽകി കൊണ്ടിരുന്നത്. തന്റെ ശബളത്തെ കുറിച്ചും ജോലിയുടെ സ്വഭാവത്തെ കുറിച്ചും മനസ്സു തുറക്കുകയാണ് തൈമൂറിന്റെ നാനി

സെയ്ഫ് അലി ഖാനും കരീനയും തൈമൂറിനെ നോക്കാൻ ഭീമമായ ശബളമാണ് നാനിയായ ലളിതാ ഡിസിൽവയ്ക്ക് നൽകി കൊണ്ടിരുന്നത്. തന്റെ ശബളത്തെ കുറിച്ചും ജോലിയുടെ സ്വഭാവത്തെ കുറിച്ചും മനസ്സു തുറക്കുകയാണ് തൈമൂറിന്റെ നാനി

author-image
Entertainment Desk
New Update
Kareena Kapoor | Saif Ali Khan | Taimur Nani

തൈമൂർ, ജെഹ് അലി ഖാൻ തുടങ്ങിയ താരപുത്രന്മാരുടെ നാനിയായി ജോലി ചെയ്തിട്ടുള്ള ലളിതാ ഡിസിൽവ സമൂഹമാധ്യമങ്ങൾക്ക് ഏറെ സുപരിചിതയാണ്. തൈമൂർ അലി ഖാന്റെ നാനിയായി ലളിത ഡിസിൽവ ജോലി തുടങ്ങിയപ്പോൾ മുതൽ ഇൻ്റർനെറ്റിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് താരപുത്രനെ നോക്കാൻ ലളിതയ്ക്ക് ലഭിക്കുന്ന ശബളമായിരുന്നു. സെയ്ഫ് അലി ഖാനും കരീനയും മകനെ നോക്കാൻ ഭീമമായ ശബളമാണ് ലളിതാ ഡിസിൽവയ്ക്ക് നൽകി കൊണ്ടിരുന്നത് എന്നായിരുന്നു വാർത്തകൾ.

Advertisment

തൻ്റെ ശമ്പളത്തെക്കുറിച്ചുള്ള കിംവദന്തികൾ ബന്ധുക്കൾ യഥാർത്ഥത്തിൽ വിശ്വസിച്ചിരുന്നുവെന്നും പ്രധാനമന്ത്രിയേക്കാൾ കൂടുതൽ പ്രതിഫലം തനിക്ക് ലഭിക്കുന്നുവെന്ന് ആശ്ചര്യപ്പെട്ടിരുന്നുവെന്നുമാണ് ലളിത പറയുന്നത്.

 “ആ സമയത്ത് പ്രധാനമന്ത്രിയ്ക്ക് ലഭിക്കുന്ന ശബളവുമായി വരെ അതിനെ ആളുകൾ താരതമ്യം ചെയ്തു. അത് കിട്ടിയാൽ മതിയെന്ന് ഞാനും പറഞ്ഞു,” ലളിത ചിരിച്ചുകൊണ്ട്  പറഞ്ഞു. എട്ട് വർഷത്തോളം തൈമൂറിൻ്റെയും ജെഹിൻ്റെയും പീഡിയാട്രിക് നഴ്‌സായി ലളിത ജോലി ചെയ്തു. 

ഇന്ത്യാ ടുഡേയോട് തൻ്റെ ശമ്പളത്തെക്കുറിച്ച് സംസാരിച്ച ലളിത, താൻ ഏതാണ്ട് 24 മണിക്കൂറും ജോലി ചെയ്യുന്നുണ്ടെന്നും അത്രയും പണം കൈപ്പറ്റാനുള്ള അർഹത തനിക്കുണ്ടെന്നും പറഞ്ഞു. “ഞാൻ 24×7 ജോലി ചെയ്യുന്നു, അവധിയില്ല, ഞാൻ രാപകൽ ഡ്യൂട്ടിയിലാണ്. ഏതൊരു കോർപ്പറേറ്റ് വ്യക്തിയും എക്സിക്യൂട്ടീവ് തലത്തിൽ 9-5 ജോലി ചെയ്യുന്നു, അവർക്ക് വാരാന്ത്യങ്ങൾ, കുടുംബ അവധികൾ, ദീപാവലി, ക്രിസ്മസ് എല്ലാം ലഭിക്കും. എനിക്ക് എന്താണ് ലഭിക്കുന്നത്? ദീപാവലി, ക്രിസ്മസ്, വേനൽ അവധികൾ ഉണ്ടെങ്കിൽ ഞാൻ നാട്ടിന് പുറത്താണ്. അതുകൊണ്ട് അത്രയും പണം എടുക്കാൻ എനിക്ക് അവകാശമുണ്ട്," ലളിതയുടെ വാക്കുകളിങ്ങനെ. 

Advertisment

മുൻപ്, തൻ്റെ ബന്ധുക്കൾ പോലും തൻ്റെ ശമ്പളം പ്രധാനമന്ത്രിയുടെ ശമ്പളവുമായി താരതമ്യം ചെയ്യുമായിരുന്നുവെന്ന് ലളിത പറഞ്ഞു, “എൻ്റെ ബന്ധുക്കൾ പറയും ‘ലളിതാ, നിങ്ങൾക്ക് പ്രധാനമന്ത്രിയേക്കാൾ കൂടുതൽ ശമ്പളമുണ്ട്'. അത് കിട്ടിയെങ്കിലെന്ന് ആഗ്രഹിക്കുന്നു എന്ന് ഞാനും  പറഞ്ഞു." 

“സിഇഒ മുതലുള്ള എല്ലാവർക്കും ഒരു ഷെഡ്യൂൾ ഉണ്ട്, പക്ഷേ ഞങ്ങൾ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നു. നമുക്ക് ഒന്നോ രണ്ടോ മണിക്കൂർ ഒരു ഇടവേള മാത്രമേ ലഭിക്കൂ, അതിനാൽ അത്രയും പണം സമ്പാദിക്കുന്നതിൽ അർഹതയുടെ പ്രശ്നമില്ല. ഞങ്ങളുടെ ജോലി എളുപ്പമല്ല. ഉയർന്ന പ്രൊഫൈൽ കുടുംബത്തോടൊപ്പമായതിനാൽ, കുട്ടികളുടെ മേൽനോട്ടം വളരെ ശ്രദ്ധയോടെ വഹിക്കണം. എനിക്ക് മറ്റുള്ളവരെക്കുറിച്ച് അറിയില്ല, പക്ഷേ ഞാൻ വളരെ ജാഗരൂകയായിരുന്നു. രാത്രിയിൽ, ഞാൻ ഒരു ദിവസം 4-5 തവണയെങ്കിലും ഉണരും. വളരെ കുറച്ചാണ് ഞാൻ ഉറങ്ങിയിരുന്നത്. കുട്ടി അമ്മയോടൊപ്പം സുരക്ഷിതമായിരിക്കുന്നു എന്നു അറിയുമ്പോൾ മാത്രമേ ഞാൻ ഉറങ്ങുകയുള്ളൂ, അല്ലാത്തപക്ഷം ഞാൻ പൂർണ്ണമായും ജാഗ്രതയിലാണ്, ” ലളിത പറഞ്ഞു. 

മുൻപ് മുകേഷ് അംബാനി- നിത അംബാനി ദമ്പതികളുടെ മകൻ അനന്ത് അംബാനിയുടെ നാനിയായും ലളിത പ്രവർത്തിച്ചിരുന്നു. ഇപ്പോൾ രാം ചരൺ, ഉപാസന എന്നിവരുടെ മകളുടെ മകളുടെ നാനിയായി പ്രവർത്തിക്കുകയാണ് ലളിത.

Read More

Kareena Kapoor Saif Ali Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: