/indian-express-malayalam/media/media_files/2024/11/01/g2RFql7xzIZFDH4LR13C.jpg)
കൊച്ചി: 'അമ്മ'യിൽ പുതിയ കമ്മിറ്റി ഉണ്ടാകുമെന്നും അതിനുള്ള തുടക്കം താൻ കുറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരെയും തിരിച്ച് കൊണ്ട് വരും. മോഹൻലാലുമായി ചർച്ച നടത്തിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
അതേസമയം കേരളപിറവി ദിനത്തോടനുബന്ധിച്ച് 'അമ്മ' ഓഫിസിൽ കുടുംബ സംഗമം നടക്കും. സുരേഷ് ഗോപി 'അമ്മ' ഓഫിസിലെത്തി. മമ്മൂട്ടി ഉൾപ്പടെയുള്ള നടൻമാർ ആഘോഷത്തിന്റെ ഭാഗമാകും .'അമ്മ' സംഘടന തിരിച്ചു വരവിലേക്ക് തയ്യാറെടുക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് ആഘോഷം.
പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചതോടെ 'അമ്മ' സംഘടനയുടെ നേതൃത്വത്തിൽ ഒരു പരിപാടിയും നടന്നിരുന്നില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദീഖ് രാജി വച്ചതിനു പിന്നാലെയാണ് പതിനേഴംഗ എക്‌സിക്യൂട്ടീവ് ഒന്നടങ്കം ഒഴിഞ്ഞത്.
അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് സംഘടനയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. സംഘടനയുടെ നിയമാവലിപ്രകാരം നിലവിലുള്ള എക്‌സിക്യൂട്ടീവിലെ അംഗങ്ങൾ തന്നെയാകും അഡ്‌ഹോക് കമ്മിറ്റിയിലും ഉണ്ടാകുക. രണ്ട് മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ 'അമ്മ' കണ്ടെത്തുമെന്ന് അറിയിച്ചിരുന്നു.
Read More
- ARM OTT: കാത്തിരിപ്പിനൊടുവില്‍ എആർഎം ഒടിടിയിലേക്ക്
- പിറന്നാൾ ദിനത്തിൽ ദിലീപിനൊപ്പമുള്ള ചിത്രങ്ങളുമായി മീനാക്ഷി
- നൻപന് ആശസംകൾ; വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ആശംസയുമായി സൂര്യ
- Meiyazhagan OTT: കാഴ്ചക്കാരുടെ കണ്ണുനനയിപ്പിച്ച മെയ്യഴകൻ ഒടിടിയിലേക്ക്
- 80 കോടി പടം കൂപ്പുകുത്തി; സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായി സംവിധായകൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us