/indian-express-malayalam/media/media_files/mCPoGDyCcnFLs5F2gPxP.jpg)
താന്‍ പേരുകേട്ട പിണക്കക്കാരനാണെന്നും ഒരു ന്യായവും കൂടാതെ ചുമ്മാ പിണങ്ങുമെന്നും നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് പഴയ അനുഭവങ്ങൾ സുരേഷ് ഗോപി പങ്കിട്ടത്.
"ഞാൻ പേരുകേട്ട, വെറുക്കപ്പേടേണ്ട ഒരു പിണക്കക്കാരനാണ്. അത് ഞാൻ നിഷേധിക്കുന്നൊന്നുമില്ല. ഞാൻ നന്നായി പിണങ്ങും. ചുമ്മാ പിണങ്ങും. ചിലപ്പോൾ ഒരു ന്യായവും ഉണ്ടാവില്ല. ഉണ്ണാതെയൊക്കെ എത്രയോ ദിവസം സെറ്റിൽ ഇരുന്നിട്ടുണ്ട്. ജയരാജിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഞാൻ കാലത്ത് ഹോട്ടലിൽ നിന്നും എന്റെ കാശ് കൊടുത്ത് വാങ്ങിച്ച ഭക്ഷണം കഴിച്ച്, ഉച്ചയ്ക്ക് സെറ്റിൽ നിന്നും ഭക്ഷണം കഴിക്കാതെ, രാത്രി 11 മണി വരെ വിശന്നിരുന്നു. കാരണമെന്താ, ഊണിനൊപ്പം പഴം വെച്ചില്ല."
"ജയറാം ആണ് വന്ന് പറഞ്ഞത്. വേണമെങ്കിൽ പരസ്യവിചാരണയ്ക്ക് തയാറാണ്. മണിയൻപിള്ള രാജുവും കൂട്ടുപിടിച്ചു. പ്രൊഡക്‌ഷനിലെ പയ്യനോട് പഴം ചോദിച്ചപ്പോൾ അവൻ പറഞ്ഞു വീട്ടിൽ നിന്ന് കൊണ്ടു വരാൻ. അത് കേട്ടയുടൻ എനിക്ക് ദേഷ്യം വന്നു. അപ്പോൾ ഉണ്ണുന്നിടത്തു എഴുന്നേറ്റിട്ടു ഞാൻ പറഞ്ഞു, എന്നാ ഇനി പഴം വന്നിട്ട് മതി ഊണ് എന്ന്. അന്ന് സമരം പ്രഖ്യാപിച്ചു. ഇനി ഈ സെറ്റിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കില്ല. കാരണം വൈകുന്നേരം വരെ പഴം വന്നില്ല. ആ പ്രൊഡ്യൂസറുടെ നിഷേധം അതിൽ ഉണ്ടായിരുന്നു, എന്നാൽ അവൻമാർ ഇനി ചോറുണ്ണേണ്ട, ലാഭം എനിക്കാണ് എന്നു വിചാരിച്ച പ്രൊഡ്യൂസർ ഉണ്ട്," സുരേഷ് ഗോപിയുടെ വാക്കുകളിങ്ങനെ.
സിനിമയില്ലെങ്കില്‍ താന്‍ ചത്തുപോകുമെന്നും അഭിനയിക്കാന്‍ കേന്ദ്രത്തോട് അനുവാദം ചോദിച്ചിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
സിനിമയ്ക്കുള്ളിൽ മാത്രമല്ല പ്രശ്നങ്ങൾ ഉള്ളതെന്നും എല്ലാ മേഖലയിലുമുണ്ടെന്നും. ഇക്കാര്യം 25 വര്‍ഷം മുന്‍പ് ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ രാഷ്ട്രീയത്തിലാണെന്നുമായിരുന്നു ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് ചോദിച്ചപ്പോൾ സുരേഷ് ഗോപിയുടെ പ്രതികരണം.
Read More
- മലയാളത്തിലേക്ക് മറ്റൊരു വെബ് സീരീസുകൂടി; നിഗൂഢതയൊളിപ്പിച്ച് '1000 ബേബീസ്'
- ഉമ്മയിന്നെന്നെ കൊല്ലും; മുടി വെട്ടി പുത്തൻ ലുക്കിൽ നസ്രിയ
- കോളേജുകുമാരിയെ പോലെ സ്റ്റൈലിഷായി അദിതി; ചിത്രങ്ങൾ
- അഭിനയമുഹൂർത്തങ്ങളുമായി മമ്മൂട്ടിയും മോഹൻലാലും; മനോരഥങ്ങൾ പുതിയ ടീസർ
- Little Hearts OTT: ലിറ്റിൽ ഹാർട്സ് ഒടിടിയിൽ
- Grrr OTT: ഗ്ർർർ ഒടിടിയിലേക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us