/indian-express-malayalam/media/media_files/IcKHlpmDIYnygd24Xy5i.jpg)
ടൊവിനോ തോമസ് നായകനാകുന്ന അജയന്റെ രണ്ടാം മോഷണം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ടൊവിനോ. ചിത്രത്തിലെ നായികമാരിൽ ഒരാൾ സുരഭി ലക്ഷ്മിയാണ്.
സുരഭിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യുകെയിലെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളും വീഡിയോയുമാണ് പോസ്റ്റിൽ കാണാനാവുക. "മാഡംജി........ തേന്മാവിൻകൊമ്പത്തിലെ ആരെപ്പോലെന്നാ ടോവിനോ പറഞ്ഞത്?" എന്ന അടിക്കുറിപ്പോടെയാണ് സുരഭി ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇത് ഇഞ്ചിമ്മൂട് ഗാന്ധാരിയല്ലേ എന്നാണ് ചിത്രത്തിനു താഴെ കമന്റുകൾ നിറയുന്നത്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ ആറു ഭാഷകളിലായി റിലീസിനൊരുങ്ങുന്ന ചിത്രം ഓണറിലീസായിട്ടാണ് തിയേറ്ററുകളിലെത്തുക.
നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോയുടെ കരിയറിലെ ആദ്യ ട്രിപ്പിൾ റോൾ കൂടിയാണ്. സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, കൃതി ഷെട്ടി എന്നിവരാണ് ചിത്രത്തിലെ നായികമാർ.
മണിയന്‍, അജയന്‍, കുഞ്ഞികേളു എന്നീ പേരുകളിലുള്ള മൂന്ന് കഥാപാത്രങ്ങളെ ടോവിനോ ചിത്രത്തിൽ അവതരിപ്പിക്കും. ബേസിൽ ജോസഫ്, കിഷോർ, ഹരീഷ് ഉത്തമൻ, ഹരീഷ് പേരാടി, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
മാജിക് ഫ്രെയിംസ്, യു ജി എം മോഷൻ പിക്ചേർസ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us