/indian-express-malayalam/media/media_files/2025/10/06/sanju-samson-vs-shashi-tharoor-2025-10-06-15-20-23.jpg)
Super League Kerala Season 2 promo: Sanju Samson vs Shashi Tharoor: സൂപ്പർ ലീഗ് കേരള സീസൺ രണ്ടിന്റെ ചൂടിലാണ് ഫുട്ബോൾ പ്രേമികൾ. സീസൺ രണ്ടുമായി ബന്ധപ്പെട്ട് രസകരമായ പ്രൊമോകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആദ്യംപുറത്തു വന്ന പ്രൊമോകളിൽ ഫോഴ്സാ കൊച്ചി എഫ്.സി ഉടമ പൃഥ്വിരാജ്, കാലിക്കറ്റ് എഫ്‌സിയുടെ ഉടമയായ ബേസിൽ, തിരുവനന്തപുരം കൊമ്പൻസിന്റെ രക്ഷാധികാരികളിലൊരാളായ ശശി തരൂർ എംപി എന്നിവരായിരുന്നു നിറഞ്ഞു നിന്നത്.
Also Read: വൃത്തികേട് പറയരുത് സാർ; തരൂരിന്റെ ഇംഗ്ലീഷിന് മുന്നിൽ പതറി ബേസിൽ, വീഡിയോ
ഇപ്പോഴിതാ, തിരുവനന്തപുരം കൊമ്പൻസിന്റെ ശശി തരൂരിനോട് കൊമ്പുകോർക്കുകയാണ് മലപ്പുറം എഫ്സിയുടെ ഉടമയും ക്രിക്കറ്റ് താരവുമായ സഞ്ജു സാംസൺ. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണമാണ് പുതിയ പ്രൊമോയുടെ ഹൈലൈറ്റ്.
‘സർ ബാറ്റിങ്ങിൽ എന്തെങ്കിലും ടിപ്സ് തരാൻ വിളിക്കുകയാണോ?’ എന്നാണ് തരൂരിനോട് സഞ്ജു ചോദിക്കുന്നത്. ‘അല്ല സഞ്ജു, ക്രിക്കറ്റിനെക്കുറിച്ചല്ല, ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാനാണ് വിളിക്കുന്നത്’ എന്ന് തരൂർ മറുപടി നൽകുന്നു. സൂപ്പർ ലീഗ് കേരള കിരീടം ഇത്തവണ തിരുവനന്തപുരം കൊമ്പൻസ് കൊണ്ടുപോവുമെന്ന് തരൂർ വെല്ലുവിളിക്കുമ്പോ( ‘മലപ്പുറമുള്ളിടത്തോളം കാലം തിരുവനന്തപുരത്തിന് ജയം എളുപ്പമാകില്ല’ എന്നാണ് സഞ്ജുവിന്റെ പ്രതികരണം.
Also Read: റിമിയെ കൊണ്ട് തോറ്റു; റിമിയുടെ കുസൃതിയ്ക്കു മുന്നിൽ ചിരിയടക്കാനാവാതെ മോഹൻലാൽ, വീഡിയോ
നമുക്ക് കാണാം എന്ന് തരൂർ പറയുമ്പോൾ ‘എന്താ സർ, ഒരു ഭീഷണിയുടെ സ്വരം ’ എന്നാണ് സഞ്ജുവിന്റെ ചോദ്യം. ഒടുവിൽ തരൂർ തന്റെ വജ്രായുധം എടുത്തു പഴറ്റുന്നു. കടുകട്ടി ഇംഗ്ലീഷിൽ സഞ്ജുവിന് മറുപടി കൊടുക്കുന്നു. തരൂരിന്റെ ഇംഗ്ലീഷ് കേട്ട് അമ്പരന്നെങ്കിലും വീറും വാശിയും കളയാതെ ‘രാജസ്ഥാൻ മരുഭൂമിയിലേക്ക് മണൽ കയറ്റി അയയ്‌ക്കാൻ നോക്കരുത്, സർ’ എന്ന് ഹിന്ദിയിൽ മറുപടി നൽകുകയാണ് സഞ്ജു.
സൂപ്പർ ലീഗിനോളം ആവേശം പകരുന്ന പ്രൊമോകൾക്കു വേണ്ടിയും പ്രതീക്ഷയോടെയാണ് ഇപ്പോൾ സോഷ്യൽ മീഡീയ കാത്തിരിക്കുന്നത്. അടുത്ത പ്രൊമോയിൽ ആരാണ് ഏറ്റുമുട്ടുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
Also Read: ലോകത്തെവിടെ കാണും ഇതുപോലൊരു ചങ്ങാത്തം! വൈറലായി എയ്റ്റീസ് കൂട്ടായ്മ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.