/indian-express-malayalam/media/media_files/yaUmZn6vWEaa8XDnyLRC.jpg)
Sujitha Dhanush & Surya Kiran
മാർച്ച് 11നായിരുന്നു പ്രശസ്ത തെലുങ്ക് സംവിധായകൻ സൂര്യകിരൺ അന്തരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടർന്നായിരുന്നു 48കാരനായ സൂര്യകിരണിന്റെ മരണം. മൈഡിയർ കുട്ടിച്ചാത്തനിൽ ബാലതാരമായി എത്തിയ സൂര്യ കിരൺ മലയാളികൾക്കും ഏറെ സുപരിചിതനായിരുന്നു.
സൂര്യ കിരണിന്റെ സഹോദരി സുജിതയും മലയാളികൾക്ക് പരിചിതയാണ്. സമ്മർ ഇൻ ബത്ലേഹം, ഇങ്ങനെ ഒരു നിലാപ്പക്ഷി, അച്ഛനെയാണെനിക്കിഷ്ടം, മേൽവിലാസം ശരിയാണ്, കൊട്ടാരം വൈദ്യൻ, വാണ്ടഡ്, ക്വട്ടേഷൻ, ആയിരത്തിൽ ഒരുവൻ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട് സുജിത.
സൂര്യ കിരണിന്റെ വിയോഗത്തിൽ നിന്നും ഇതുവരെ മുക്തയായിട്ടില്ല സുജിത. സഹോദരനെ കുറിച്ച് സുജിത പങ്കിട്ട ഓർമ്മക്കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. "ചേട്ടാ, ആത്മാവിന് നിത്യശാന്തി നേരുന്നു. എൻ്റെ സഹോദരൻ മാത്രമല്ല, എൻ്റെ അച്ഛനും നായകനും. ചേട്ടന്റെ പ്രതിഭയിലും സംസാരത്തിലും ഞാൻ അഭിമാനിക്കുന്നു. പല നിലകളിൽ, നിങ്ങളുടെ സാന്നിധ്യം എത്തി. പുനർജന്മം സത്യമാണെങ്കിൽ, ചേട്ടന്റെ എല്ലാ സ്വപ്നങ്ങളും നേട്ടങ്ങളും വീണ്ടും ആരംഭിക്കട്ടെ," സുജിത കുറിച്ചു.
ബാലതാരമായി നിരവധി ചിത്രങ്ങളിൽ സൂര്യ കിരൺ അഭിനയിച്ചിട്ടുണ്ട്. മാസ്റ്റർ സുരേഷ് എന്ന പേരിലായിരുന്നു സൂര്യ കിരൺ അഭിനയിച്ചത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിലെ അഭിനയവും ഏറെ ശ്രദ്ധ നേടി.
1978-ൽ തിയേറ്ററിലെത്തിയ 'സ്നേഹിക്കാൻ ഒരു പെണ്ണ്' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത്. പടിക്കാത്തവൻ, മൗന​ഗീതങ്ങൾ, സത്യഭാമ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. സത്യം എന്ന ചിത്രം സംവിധാനം ചെയ്ത് 2003ൽ സംവിധായകനായും അരങ്ങേറ്റം കുറിച്ചു. കടന്നുവന്നത്. ചാപ്റ്റർ 6, ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി തുടങ്ങിയ ചിത്രങ്ങളുടെയും സംവിധായകനായി. അടുത്തിടെ സംവിധാനം ചെയ്ത 'അരസി' എന്ന ചിത്രത്തിന്റെ റിലീസ് അടുക്കെയാണ് അപ്രതീക്ഷിത വിയോഗം. നീണ്ട ഇടവേളയ്ക്കു ശേഷം സൂര്യ കിരൺ ചലച്ചിത്ര മേഖലയിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയായിരുന്നു അരസി.
നടി കാവേരിയുടെ ആദ്യ ഭർത്താവായിരുന്നു സൂര്യകിരൺ. ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം, പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായിരുന്ന സൂര്യ, 2020ൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസിലൂടെയാണ് മടങ്ങിയെത്തിയത്.
Read More Entertainment Stories Here
- അമ്മാ, നമുക്ക് ഇത്രയൊക്കെയേ ചെയ്യാൻ പറ്റൂ; ദിലീപിന് പണി കൊടുത്ത് മാമ്മാട്ടി
- പത്താം ക്ലാസ്സിൽ 54 ശതമാനം മാർക്ക്; കപൂർ കുടുംബത്തിന്റെ ചരിത്രം തിരുത്തിയത് രൺബീർ
- അസൂയയോടെ ഞാൻ പറയുന്നു മലയാളത്തിലെ അഭിനേതാക്കൾ ഏറ്റവും മികച്ചവർ: രാജമൗലി
- 30 വർഷത്തെ കഷ്ടപ്പാട്, നല്ല വേഷത്തിനായി പലരോടും കെഞ്ചി, കളിയാക്കലുകൾ കേട്ടു, ഒടുവിൽ ഒരു മലയാളി വേണ്ടി വന്നു: കരച്ചിലടക്കാനാവാതെ തമിഴ് നടൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us