/indian-express-malayalam/media/media_files/2025/10/08/soubin-shahir-amal-neerad-2025-10-08-12-33-25.jpg)
Soubin Shahir & Amal Neerad
വർഷങ്ങൾക്ക് മുൻപ് അമൽ നീരദ് ചിത്രത്തിൽ സംവിധാന സഹായിയായി എത്തിയ ആളാണ് സൗബിൻ ഷാഹിർ. പിന്നീട് മലയാളത്തിലെ ഏറ്റവും തിരക്കുള്ള താരമായി മാറുകയായിരുന്നു സൗബിൻ. മലയാളത്തിനു പുറത്ത് തമിഴിലും സൗബിൻ തന്റെ കയ്യൊപ്പു ചാർത്തി കഴിഞ്ഞു.
Also Read: രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധമോ?: രഞ്ജിനി ജോസ് മറുപടി പറയുന്നു
അമൽ നീരദുമായി എക്കാലത്തും ഏറ്റവും ഹൃദ്യമായ കാത്തുസൂക്ഷിക്കുന്നയാൾ കൂടിയാണ് സൗബിൻ. അമൽ നീരദിന്റെ അസിസ്റ്റന്റ് എന്ന് പറയുന്നതിനേക്കാൾ തനിക്ക് അഭിമാനം നൽകിയ മറ്റൊന്നുമില്ലെന്ന് മുൻപൊരിക്കൽ സൗബിൻ പറഞ്ഞിരുന്നു.
Also Read: ചിരി ചന്തം; നവരാത്രി ആഘോഷമാക്കി താരസുന്ദരിമാർ, ചിത്രങ്ങൾ
ഇപ്പോഴിതാ, അമൽ നീരദിന്റെ ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് സൗബിൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. "ഒന്നിച്ചുള്ള ഈ യാത്രയിൽ അഭിമാനിക്കുന്നു. ഓരോ ട്വിസ്റ്റും, ടേണും, ക്ലൈമാക്സും മാസ്റ്റർക്ലാസ് ആയിരുന്നു. ജന്മദിനാശംസകൾ, അമലേട്ടാ. നിങ്ങളെ സ്നേഹിക്കുന്നതുപോലെ ഞാൻ മറ്റാരെയും സ്നേഹിക്കുന്നില്ല. സ്‌ക്രീനിലും പുറത്തും, ഏറ്റവും മികച്ചൊരാളിൽ നിന്നും പഠിക്കാൻ കഴിഞ്ഞതിൽ നന്ദി. നിങ്ങൾ എപ്പോഴും എന്റെ ബിഗ് ബി ആയിരിക്കും," സൗബിൻ കുറിച്ചു.
അമൽ നീരദ് സംവിധാനം ചെയ്ത 'ബിഗ് ബി', 'അൻവർ' തുടങ്ങിയ ചിത്രങ്ങളിൽ സൗബിൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. കൂടാതെ, അമൽ നീരദിന്റെ 'അഞ്ച് സുന്ദരികൾ', 'ഇയ്യോബിന്റെ പുസ്തകം' എന്നീ ചിത്രങ്ങളിൽ സൗബിൻ അഭിനയിക്കുകയും ചെയ്തിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവം എന്ന ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷവും സൗബിൻ ചെയ്തിരുന്നു.
Also Read: എന്റെ കുട്ടികൾക്കൊപ്പമുള്ള യാത്രയോളം സന്തോഷം മറ്റെന്തുണ്ട്: ചിത്രങ്ങളുമായി റിമി ടോമി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.