/indian-express-malayalam/media/media_files/2025/08/01/sindhu-krishna-hansika-krishna-bonding-2025-08-01-17-38-12.jpg)
നടൻ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കൃഷ്ണകുമാറും അഹാന കൃഷ്ണയും മാത്രമല്ല, കുടുംബത്തിലെ എല്ലാ അംഗങ്ങളും സെലിബ്രിറ്റികളാണ്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും മക്കളായ ഇഷാനി, ദിയ, ഹൻസികയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്. വീട്ടിലെ കളിയും ചിരിയും വിശേഷങ്ങളും യൂട്യൂബ് ചാനലുകളിലൂടെ പ്രേക്ഷകരിലെത്തിക്കുന്ന കുടുംബത്തിന് ധാരാളം ആരാധകരുണ്ട്.
മക്കളിൽ നാലാമത്തെയാളായ ഹൻസികയെ കുറിച്ച് സിന്ധു കൃഷ്ണ പറഞ്ഞൊരു കാര്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹൻസിക തന്റെ ഹൃദയം തൊട്ടൊരു നിമിഷത്തെ കുറിച്ചാണ് തന്റെ വ്ളോഗിൽ സിന്ധു കൃഷ്ണ പറയുന്നത്.
Also Read: New OTT Releases: ഫ്രഷാണ് ഫ്രഷ്! ഇന്ന് ഒടിടിയിലെത്തിയ 6 ചിത്രങ്ങൾ ഇതാ
" ഇന്നു രാവിലെ ഹൻസു കുട്ടി കോളേജിൽ പോവാൻ ഇറങ്ങുകയായിരുന്നു. ഞാനിവിടെ നിൽക്കുന്നു. ഹൻസു ഇറങ്ങി, പിന്നെ തിരിച്ചു ഓടിവന്ന് എനിക്കൊരു ഹഗ്ഗ് തന്നിട്ട് വീണ്ടും പോയി. എന്നെ അത് വല്ലാതെ തൊട്ടു. അവൾ പോയി കഴിഞ്ഞപ്പോൾ ഞാൻ സിസിടിവി പ്ലേ ബാക്ക് ചെയ്ത് ആ വിഷ്വൽ എടുത്ത് വീണ്ടും വീണ്ടും കണ്ടു. എന്റെ ഹൃദയമങ്ങ് അലിഞ്ഞുപോയി. സത്യത്തിൽ, വീട്ടിലെ നാലു പിള്ളേരിൽ ഇങ്ങനെ വന്ന് എനിക്ക് ഇടയ്ക്ക് ഹഗ്ഗ് തരുന്നത് ഹൻസിക മാത്രമാണ്. എങ്ങോട്ടെങ്കിലും പോവാം നേരാം തിരിച്ചോടി വന്ന് എന്നെ കെട്ടിപ്പിടിച്ചൊരു ഹഗ്ഗ് തരുന്നതും ഇപ്പോഴും ഹൻസിക മാത്രമാണ്. ചിലപ്പോൾ വീട്ടിലെ ചെറിയ കുട്ടിയായതു കൊണ്ടാവാം. 20 വയസ്സു കഴിഞ്ഞൊരു പെൺകുട്ടി അങ്ങനെ ചെയ്യണമെന്നില്ല. എത്രകാലം കൂടി ഹൻസിക ഇങ്ങനെയൊക്കെ ചെയ്യുമെന്നും എനിക്കറിയില്ല. പക്ഷേ അതെന്നെ വല്ലാതെ ടച്ച് ചെയ്തു. ഭയങ്കര സന്തോഷം തോന്നുന്നു. ഹൻസു സാധാരണ എന്റെ വീഡിയോ കാണാറില്ല. ഹൻസൂ, നീ എപ്പോഴെങ്കിലും എന്റെയീ വീഡിയോ കാണുകയാണെങ്കിൽ ഐ ലവ് യൂ സോ മച്ച്," സിന്ധുവിന്റെ വാക്കുകളിങ്ങനെ.
Also Read: പ്രാർത്ഥന ചൊല്ലുമ്പോൾ കൈ ഇങ്ങനെ പിടിക്കെടാ; വൈറലായി പേളിയുടെ വീഡിയോ
Also Read: New OTT Release: ഇന്ന് അർദ്ധരാത്രിയോടെ ഒടിടിയിലെത്തുന്ന 6 ചിത്രങ്ങൾ
തന്റെ പെൺകുട്ടികളെ കുറിച്ച് തനിക്ക് എപ്പോഴും അഭിമാനമേയുള്ളൂ എന്നാണ് സിന്ധു കൃഷ്ണ ഒരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്: "ഞാൻ ഇന്ന് ഇത്ര നല്ല രീതിയിൽ ജീവിക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും എന്റെ പെൺകുട്ടികൾക്കാണ്, അതിന് അവരോട് വലിയ നന്ദിയുണ്ട്. എനിക്ക് ജീവിതത്തിൽ മുന്നോട്ട് പോകാൻ എല്ലാ പ്രോത്സാഹനങ്ങളും നൽകുന്നത് എന്റെ പെൺകുട്ടികളാണ്, അതിൽ എനിക്ക് അഭിമാനം ഉണ്ട്."
Also Read: ഞാനൊന്നു കെട്ടിപ്പിടിച്ചോട്ടെ എന്ന് വർഷ; എന്തുകൊണ്ട് പിടിക്കുന്നില്ലെന്നാ ഞാൻ ആലോചിക്കുന്നതെന്ന് ലാലേട്ടൻ, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.