scorecardresearch

അക്ഷയ് കുമാറിൻ്റെ അയൽവാസിയാകും; ഹൃത്വിക് റോഷൻ്റെ അപ്പാർട്ട്മെൻ്റ് വാടകയ്‌ക്കെടുക്കാൻ ശ്രദ്ധ കപൂർ

ഹൃത്വിക് റോഷൻ്റെ ജുഹുവിലെ വസതി വാടകയ്ക്ക് എടുക്കാൻ ഒരുങ്ങുകയാണ് ശ്രദ്ധ കപൂർ. അതേ കെട്ടിടത്തിൽ അക്ഷയ് കുമാറിന് സ്വന്തമായി ഒരു ഡ്യുപ്ലെക്‌സ് അപ്പാർട്ട്‌മെൻ്റുമുണ്ട് 

ഹൃത്വിക് റോഷൻ്റെ ജുഹുവിലെ വസതി വാടകയ്ക്ക് എടുക്കാൻ ഒരുങ്ങുകയാണ് ശ്രദ്ധ കപൂർ. അതേ കെട്ടിടത്തിൽ അക്ഷയ് കുമാറിന് സ്വന്തമായി ഒരു ഡ്യുപ്ലെക്‌സ് അപ്പാർട്ട്‌മെൻ്റുമുണ്ട് 

author-image
Entertainment Desk
New Update
Shraddha Kapoor to rent Hrithik Roshans apartment

സ്ട്രീ 2 വൻവിജയമായി മാറിയതിനു പിന്നാലെ മുംബൈയിൽ പുതിയ അപ്പാർട്ട്മെന്റിലേക്ക് താമസം മാറുകയാണ് ശ്രദ്ധ കപൂർ. മുംബൈയിൽ അക്ഷയ് കുമാറിൻ്റെ അയൽവാസിയാകാൻ ഒരുങ്ങുകയാണ് ശ്രദ്ധ. റിപ്പോർട്ടുകൾ പ്രകാരം, ഹൃത്വിക് റോഷൻ്റെ ജുഹുവിലെ കടലിനഭിമുഖമായ അപ്പാർട്ട്മെൻ്റാണ് ശ്രദ്ധ വാടകയ്ക്ക് എടുക്കുന്നത്. അതേ കെട്ടിടത്തിലെ ആഡംബര ഡ്യൂപ്ലക്‌സ് അപ്പാർട്ട്‌മെൻ്റിലാണ് അക്ഷയ് കുമാർ താമസിക്കുന്നത്. 

Advertisment

ശ്രദ്ധ കപൂറും അക്ഷയ് കുമാറും അഭിനയിച്ച ഹൊറർ-കോമഡി ചിത്രം സ്ട്രീ 2 ബോക്സ് ഓഫീസിൽ ശ്രദ്ധ നേടിയിരുന്നു. രാജ്കുമാർ റാവു, അഭിഷേക് ബാനർജി, അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിലുണ്ട്. 

നിലവിൽ ശ്രദ്ധ കപൂർ കുടുംബത്തോടൊപ്പംജുഹുവിലാണ് താമസിക്കുന്നത്. ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, ശ്രദ്ധയുടെ പിതാവും മുതിർന്ന നടനുമായ ശക്തി കപൂർ 1987ൽ ഈ കെട്ടിടത്തിൽ 7 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ 3 ബെഡ്റൂം അപ്പാർട്ട്മെൻ്റാണത്. പിന്നീട് മുഴുവൻ നിലയും സ്വന്തമാക്കുകയായിരുന്നു. ഇന്ന് 60 കോടി രൂപയോളം മതിപ്പു വിലയുണ്ട് ഈ കെട്ടിടത്തിന്. 

Read More

Akshay Kumar Shraddha Kapoor Hrithik Roshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: