/indian-express-malayalam/media/media_files/uploads/2020/03/mohanlal-shobana-manichitrathazhu.jpg)
മലയാളത്തിന്റെ എക്കാലത്തെയും ക്ലാസ്സിക് ചിത്രങ്ങൾക്കിടയിലാണ് ‘മണിച്ചിത്രത്താഴി’ന്റെ സ്ഥാനം. ഒരു സിനിമ എന്നതിനപ്പുറത്തേക്ക് ‘മണിച്ചിത്രത്താഴ്’ മലയാളികൾക്ക്​ അവരുടെ ഗൃഹാതുരത്വത്തിന്റെ ഭാഗമായ ഒരു ദൃശ്യാനുഭവം കൂടിയാണ്. പഴകും തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് ‘മണിച്ചിത്രത്താഴ്’ എന്ന ചലച്ചിത്രം. വായനകളും പുനർവായനകളുമൊക്കെയായി മണിച്ചിത്രത്താഴ് ഇപ്പോഴും ചലച്ചിത്രാസ്വാദകരുടെ സിനിമാവർത്തമാനങ്ങളിൽ നിറയുകയാണ്.
'മണിചിത്രത്താഴ്' ലൊക്കേഷനിൽ നിന്നുള്ള ഒരു അപൂർവ്വ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ചിത്രത്തിൽ നാഗവല്ലി, ഡോ. സണ്ണി എന്നീ കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ശോഭനയും മോഹൻലാലും ഷൂട്ടിംഗിന്റെ ഇടവേളയിൽ സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ഇത്.
മുൻപ് സംവിധായകനും നടനുമായ ലാലും ചിത്രത്തിലെ ഒരു ലൊക്കേഷൻ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഫാസിലിനൊപ്പം തന്നെ സംവിധായകരായ സിബി മലയിൽ, സിദ്ദിഖ് ലാൽ, പ്രിയദർശൻ എന്നിവരും സിനിമയുടെ ചിത്രീകരണത്തിൽ ഭാഗമായിരുന്നു.
Read more: മണിചിത്രത്താഴിലെ അല്ലി ഇവിടെയുണ്ട്
"ആർട്ടിസ്റ്റുകളെല്ലാം ആ സിനിമയ്ക്ക് വാരിവലിച്ചാണ് ഡേറ്റ് തന്നത്. ഒരൊറ്റ ലൊക്കേഷനിൽ ആണ് ഷൂട്ട് ചെയ്യുന്നത്. ഞാൻ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരെ ഷൂട്ട് ചെയ്തു കൊണ്ടിരിക്കുമ്പോൾ കെപിഎസി ലളിത, നെടുമുടി വേണു തുടങ്ങി ബാക്കി ആർട്ടിസ്റ്റുകളെല്ലാം വെറുതെയിരിക്കണം, അതു കണ്ട് എന്റെ കുറ്റബോധം ഉണരാൻ തുടങ്ങി. അവരെ വെച്ച് എടുക്കുമ്പോൾ മോഹൻലാൽ വെറുതെ ഇരിക്കണം. അതു കണ്ടാണ് സിബി മലയിൽ, സിദ്ദിഖ് ലാൽ, പ്രിയദർശൻ എന്നിവരെയെല്ലാം ചിത്രത്തിൽ ഉൾപ്പെടുത്തുന്നത്. അത് ആ സിനിമയുടെ ഒരു ഭാഗ്യമാണ്. ഒരു കുടുംബം പോലെയാണ് ഞങ്ങൾ ആ ഷൂട്ട് തീർത്തത്. ആർട്ടിസ്റ്റുകൾ വെറുതെയിരുന്ന് ബോറടിക്കേണ്ട എന്ന ചിന്തയിൽ നിന്നാണ് മറ്റു സംവിധായകരുടെ കൂടെ സഹായത്തോടെ ചിത്രം ഷൂട്ട് ചെയ്യാം എന്ന ആശയം വരുന്നത്," അഞ്ചു സംവിധായകർ ഒത്തുചേർന്ന് ചിത്രം പൂർത്തിയാക്കിയതിനെ കുറിച്ച് ഫാസിൽ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.
Read more: സിനിമ, ജീവിതം, ഫഹദ്: ഫാസിലുമായി ദീർഘ സംഭാഷണം
View this post on InstagramManichitrathazhu #malayalamcinema #malayalam
A post shared by LAL (@lal_director) on
Read more: മണിചിത്രത്താഴോളം മലയാളിയെ സ്വാധീനിച്ച മറ്റൊരു ചിത്രമുണ്ടോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.