/indian-express-malayalam/media/media_files/2025/06/06/omfOKS90DfKw3xBXEMoS.jpg)
കുടുംബത്തോടൊപ്പം ഷൈൻ ടോം ചാക്കോ
നടൻ ഷൈൻ ടോം ചാക്കോയുടെ കുടുംബത്തിൽ ഇന്നു പുലർച്ചെയുണ്ടായ അപകടത്തിന്റെ നടുക്കത്തിലാണ് വാർത്ത കേട്ടവരെല്ലാം. അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ബെംഗളൂരുവിലേക്കുള്ള യാത്രയിലായിരുന്നു ഷൈൻ ടോം ചാക്കോ. ഷൈനും കുടുംബവും സഞ്ചരിച്ച കാർ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഷൈനിന്റെ അച്ഛൻ സി.പി ചാക്കോ മരിച്ചു. ഷൈനിനെയും അമ്മയേയും പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഷൈനിന്റെ ചികിത്സാര്‍ഥമാണ് കുടുംബം നടനൊപ്പം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. പക്ഷേ പുലർച്ചെയുണ്ടായ ആ അപകടം ഷൈനിന്റെ ജീവിതത്തിൽ തീർത്താ തീരാത്ത നഷ്ടമാണ് അവശേഷിപ്പിച്ചിരിക്കുന്നത്.
ഏത് പ്രതിസന്ധിയിലും മകനൊപ്പം ഉറച്ചുനിന്ന പിതാവായിരുന്നു സി.പി ചാക്കോ. ചാക്കോ മാത്രമല്ല, ഷൈനിന്റെ അമ്മയും സഹോദരനും കുടുംബവുമെല്ലാം എല്ലാ പ്രതിസന്ധികളിലും ഷൈനിനൊപ്പം തന്നെ ഉറച്ചുനിന്നു.
"അച്ഛനും അമ്മയും അനിയനും ആണ് എപ്പോഴും എന്റെ കൂടെ ഉണ്ടാവാറുള്ളത്, എന്റെ സംരക്ഷകർ അവരാണ്. അതുകൊണ്ട് തന്നെ അവർക്ക് കുറേ ബുദ്ധിമുട്ടുകൾ ഞാൻ മൂലം ഉണ്ടാക്കിയിട്ടുണ്ട്. എന്നാലും അവരെന്നെ കൈവിടാതെ കൂടെ നിന്നു," എന്നാണ് തന്റെ ഏറ്റവും പുതിയ ചിത്രമായ ദ പ്രൊട്ടക്ടറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെ ഷൈൻ പറഞ്ഞത്.
അടുത്തിടെ കുടുംബസമേതം നൽകിയ ഒരു അഭിമുഖത്തിൽ, തന്റെ ദുശ്ശീലങ്ങള്‍ കുടുംബത്തെ ഒന്നാകെ ബാധിച്ചുവെന്നും അതില്‍നിന്ന് പുറത്തുകടയ്ക്കാനുള്ള ശ്രമത്തിലാണെന്നും ഷൈന്‍ ടോം പറഞ്ഞിരുന്നു.
കുടുംബത്തിനു വേണ്ടി തന്റെ പ്രിയപ്പെട്ട ഡാഡിയ്ക്കും അമ്മയ്ക്കും വേണ്ടി ദുശീലങ്ങളിൽ നിന്നെല്ലാം പിൻവലിഞ്ഞ്, ചികിത്സയുമായി മുന്നോട്ടു പോവുകയായിരുന്നു ഷൈൻ. അതിനിടയിലാണ് കുടുംബത്തെ ഒന്നാകെ ദു:ഖത്തിലാഴ്ത്തിയ ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്.
Also Read: വേദനകളിൽ കൂട്ടിരുന്നു, കാൻസർ പോരാട്ടത്തിൽ പങ്കാളിയായി; ഒടുവിൽ ഹിനയുടെ കൈപിടിച്ചു റോക്കി
"ഈ വക സാധനങ്ങളില്‍നിന്ന് എനിക്കൊരു പ്ലഷര്‍ കിട്ടുന്നുണ്ട്, അതിപ്പോള്‍ വലിയില്‍ നിന്നാണെങ്കിലും. ആ പ്ലഷര്‍ കൊണ്ട് ബാക്കിയുള്ളവര്‍ക്ക് ഒരു സ്വസ്ഥതയുമുണ്ടാവുന്നില്ല, പ്രഷറില്‍നിന്ന് പ്രഷറിലേക്കും ടെന്‍ഷനില്‍നിന്ന് ടെന്‍ഷനിലേക്കും അവർ പോകുന്നു. അവരുടെ ജീവിത്തിന്റെ സുരക്ഷിതത്വം ഇല്ലാതാവുകയാണ്. എനിക്കുവേണ്ടിയിട്ടാണെങ്കില്‍ എനിക്കിതൊന്നും ഉപേക്ഷിക്കാന്‍ കഴിയില്ല. ഇവര്‍ക്കുവേണ്ടിയിട്ടാണെങ്കിലേ എനിക്ക് ഉപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടാണ് ഇനി എനിക്ക് ഇതൊന്നും വേണ്ടെന്ന് തോന്നിയത്. വേറൊരാള്‍ക്കുവേണ്ടി ചെയ്യുമ്പോഴാണ്, ചെയ്യണമെന്ന തോന്നല്‍ ആഴത്തില്‍ വരികയുള്ളൂ. ഉപയോഗിക്കുന്നവരെ ഞാൻ കുറ്റം പറയുകയല്ല. ഉപയോഗിക്കുന്നത് ഭയങ്കര തെറ്റാണെന്നും ഞാന്‍ പറയില്ല. നമുക്ക് ചുറ്റും നില്‍ക്കുന്നവരുടെ സ്വസ്ഥത കളയുന്നുണ്ടെങ്കില്‍ അത് വിട്ടേക്കുക," എന്നാണ് തന്റെ ജീവിതത്തിലെ പുതിയ തീരുമാനങ്ങളെ കുറിച്ച് ഷൈൻ പറഞ്ഞത്.
Also Read: Shine Tom Chako Accident: ഞങ്ങളുടെ ബസ്സ് അപകടത്തിൽ പെട്ടതും ഇതേ സ്ഥലത്ത്; ഒരാൾ മരിച്ചു: നടി സ്നേഹ
മകന്റെ വളർച്ചയിൽ ഏറെ അഭിമാനിച്ച ഒരു പിതാവാണ് സജി ചാക്കോ. ഷൈനിന്റെ പേരിൽ ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ നിയമപോരാട്ടത്തിന് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു സജി. ഷൈൻ ടോം ചാക്കോയെന്ന് നടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആ പിതാവ് വഹിച്ച പങ്ക് ചെറുതല്ല.
ഷൈനിന്റെ ഡാഡിയാണെങ്കിലും പലപ്പോഴും താൻ ഷെനിന്റെ മാനേജർ കൂടി ആണെന്നാണ് ചാക്കോ പറയാറുള്ളത്. ഷൈനിന്റെ സിനിമാകാര്യങ്ങളെല്ലാം നോക്കിയിരുന്നത് ചാക്കോ ആയിരുന്നു. ഈ അടുത്ത് ഷൈൻ സിനിമാപ്രൊഡക്ഷൻ മേഖലയിലേക്കും കടന്നിരുന്നു. അതിന്റെ മേൽനോട്ടം വഹിച്ചതും ചാക്കോ ആയിരുന്നു.
Also Read: നാലാം ക്ലാസ്സുകാരൻ ജോർജുകുട്ടിയുടെ ബുദ്ധിപോലും നിങ്ങൾക്കില്ലാതെ പോയല്ലോ ജോർജ് സാറേ? വൈറൽ ട്രോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.