/indian-express-malayalam/media/media_files/2025/10/21/sharafudheen-siju-wilson-anupama-parameswaran-2025-10-21-11-24-38.jpg)
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രമാണ് 'പ്രേമം'. നിവിന്‍ പോളിയുടെ കരിയറില്‍ വലിയ നാഴിക കല്ലായി മാറുകയായിരുന്നു ചിത്രം. അന്ന് താരതമ്യേന തുടക്കക്കാരായിരുന്ന ചിത്രത്തിലെ അഭിനേതാക്കളിൽ പലരും ഇന്ന് സിനിമാലോകത്ത് സ്വന്തം മേൽവിലാസം ഉണ്ടാക്കിയെടുക്കുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. ചിത്രത്തിലെ നായികമാരായ അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ എന്നിവരെല്ലാം ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരാണ്. ഷറഫുദ്ദീൻ, സിജു വിത്സൻ, ശബരീഷ് തുടങ്ങിയവരെല്ലാം ഇന്ന് നായകന്മാരായി തിളങ്ങുകയാണ്.
Also Read: കണ്ടന്റ് ഇനി ഫ്രീയല്ല, മാസം 260 രൂപ നൽകണം; സബ്‌സ്ക്രിപ്ഷൻ ആരംഭിച്ച് അഹാന കൃഷ്ണ
പത്തുവർഷങ്ങൾക്കിപ്പുറം, പ്രേമം സിനിമയുടെ ഓർമകൾ ഉറങ്ങുന്ന ആലുവ പാലത്തിൽ തിരിച്ചെത്തിയിരിക്കുകയാണ് പ്രേമം താരങ്ങളായ ഷറഫുദ്ദീനും അനുപമ പരമേശ്വരനും സിജു വിത്സനും. "മരഭൂതവും, ഗിരിരാജനും, മേരിയും," എന്ന അടിക്കുറിപ്പോടെയാണ് അനുപമയ്ക്കും സിജുവിനുമൊപ്പമുള്ള ചിത്രം ഷറഫുദ്ദീൻ ഷെയർ ചെയ്തിരിക്കുന്നത്.
Also Read: ദൈവ മുതൽ മോഷ്ടിക്കുമ്പോൾ ഒരു ദൈവവും ശിക്ഷിക്കാൻ പോവുന്നില്ലെന്ന് അവർക്കറിയാം: മീനാക്ഷി
ഷറഫുദ്ദീൻ നായകനാവുകയും നിർമ്മിക്കുകയും ചെയ്ത 'ദി പെറ്റ് ഡിറ്റക്ടീവ്' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് മൂവരും ആലുവ പാലത്തിൽ വീണ്ടും എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഷറഫുദ്ദീന്റെ നായികയായിട്ടാണ് അനുപമ അഭിനയിക്കുന്നത്.
Also Read: New OTT Release: പുതിയ 25 മലയാള സിനിമകൾ ഒടിടിയിൽ; ദീപാവലി ആഘോഷമാക്കൂ
പ്രേമത്തിൽ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിനു പിറകെ പൂവുമായി നടക്കുന്ന ഗിരിരാജൻ കോഴി എന്ന വേഷത്തിലൂടെയാണ് ഷറഫുദ്ദീൻ ശ്രദ്ധ നേടിയത്. ചിത്രത്തിൽ ഒരു സഹതാരമായി വന്നു പോയ ഷറഫുദ്ദീൻ ഇന്ന് അതേ നായികയുടെ നായകനായി എത്തുന്നു എന്നത് വെറുമൊരു കൗതുകം മാത്രമല്ല, ഷറഫുദ്ദീൻ​ എന്ന നടന്റെ വളർച്ച കൂടിയാണ് കാണിക്കുന്നത്.
ഓരോ സിനിമകൾ കഴിയുന്തോറും പ്രേക്ഷകരുടെ ഇഷ്ടം കവർന്ന് മുന്നേറുകയാണ് ഷറഫുദ്ദീൻ. കോമഡി കഥാപാത്രങ്ങളിലൂടെയാണ് കരിയർ ആരംഭിച്ചെങ്കിലും ഇന്ന് ഒരു സിനിമയെ ഒറ്റയ്ക്ക് ചുമലിൽ ഏറ്റാവുന്ന, മിനിമം ഗ്യാരണ്ടി നൽകുന്ന നായകനായി മാറിയിട്ടുണ്ട് ഷറഫുദ്ദീൻ.
Also Read: ''ഇരട്ടി മധുരം, ഇരട്ടി സന്തോഷം;" ഇരട്ടക്കുട്ടികളെ വരവേറ്റ് നടൻ വിഷ്ണു ഉണ്ണികൃഷ്ണനും ഐശ്വര്യയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.