/indian-express-malayalam/media/media_files/2025/10/15/shakthi-thirumagan-ott-release-date-2025-10-15-15-45-47.jpg)
Shakthi Thirumagan OTT Release Date & Platform
Shakthi Thirumagan OTT Release Date & Platform: വിജയ് ആന്റണിയുടെ ഏറ്റവും പുതിയ ആക്ഷൻ ത്രില്ലർ 'ശക്തി തിരുമകൻ' ഒടിടിയിലേക്ക്. 2025 സെപ്റ്റംബർ 19-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഒരു മാസം പിന്നിടുമ്പോഴേക്കും ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് സംബന്ധിച്ച വിശദാംശങ്ങൾ അറിയാം.
Also Read: ആസ്തി 332 കോടി , 100 കോടിയുടെ ബംഗ്ലാവ്, നൂറുകണക്കിന് കാഞ്ചീവരം സാരികൾ : റാണിയെ പോലെ ആഢംബര ജീവിതം
ലോബിയിംഗ് ഏജന്റായി പ്രവർത്തിക്കുന്ന കിട്ടുവിന്റെ കഥയാണ് 'ശക്തി തിരുമകൻ' പറയുന്നത്. രാഷ്ട്രീയക്കാരുടെ താൽപ്പര്യങ്ങൾക്കായി തന്റെ സ്വാധീനവും ബന്ധങ്ങളും ഇയാൾ ഉപയോഗിക്കുന്നു. കഥ മുന്നോട്ട് പോകുമ്പോൾ, കിട്ടുവിന്റെ അമ്മ ഒരു ആദിവാസി സ്ത്രീയായിരുന്നു എന്നും, അവർ ഇതേ രാഷ്ട്രീയ ലോബിയിംഗ് സംവിധാനത്തിന്റെ ഇരയായി ജീവിതം നഷ്ടപ്പെട്ടവളാണെന്നും വെളിപ്പെടുന്നു. അമ്മയുടെ മരണത്തിന് ഉത്തരവാദികളായ ആളുകളെ വേരോടെ പിഴുതെറിയാൻ അയാൾ ഇറങ്ങിത്തിരിക്കുകയാണ്. തന്റെ ബുദ്ധി ഉപയോഗിച്ച് അവൻ എങ്ങനെയാണ് അധികാരത്തിലുള്ളവരെ വെല്ലുവിളിക്കുന്നതെന്നും, ഈ യാത്രയിൽ അയാൾക്ക് നേരിടേണ്ടിവരുന്ന തടസ്സങ്ങളും സിനിമ പിന്തുടരുന്നു.
Also Read: 28കാരിയെ സൈഡാക്കിയ പെർഫോമൻസുമായി 51കാരി: മലൈക ഒരു ജിന്നെന്ന് ആരാധകർ
വാഗൈ ചന്ദ്രശേഖർ, സുനിൽ കൃപലാനി, സെൽ മുരുകൻ, തൃപ്തി രവീന്ദ്ര, കിരൺ, റിനി, റിയ റിത്തു, മാസ്റ്റർ കേശവ്, ശോഭ വിശ്വനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അരുൺ പ്രഭുവാണ് 'ശക്തി തിരുമകൻ' എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ഫാത്തിമ വിജയ് ആന്റണിയും മീര വിജയ് ആന്റണിയും ചേർന്നാണ് വിജയ് ആന്റണി ഫിലിം കോർപ്പറേഷൻ ബാനറിൽ ചിത്രം നിർമ്മിച്ചത്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയത് വിജയ് ആന്റണിയാണ്. ഷെല്ലി ആർ. കാലിസ്റ്റ് ഛായാഗ്രഹണവും, റേമണ്ട് ഡെറിക് ക്രാസ്റ്റയും ദിൻസയും എഡിറ്റിംഗും നിർവ്വഹിച്ചു. തെലുങ്കിൽ 'ഭദ്രകാളി' എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തത്.
Also Read: അന്ന് ആൾക്കൂട്ടത്തിലൊരുവൻ, ഇന്ന് നായകൻ; പരിശ്രമത്തിന്റെ മറ്റൊരു പേരാണ് ടൊവിനോ, വൈറൽ കുറിപ്പ്
Shakthi Thirumagan OTT Release Date & Platform: എപ്പോൾ, എവിടെ കാണാം?
ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് ജിയോ ഹോട്ട്‌സ്റ്റാർ ആണ്. ഒക്ടോബർ 24 മുതൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകളായി ചിത്രം സ്ട്രീമിംഗിന് ലഭ്യമാകും. തെലുങ്ക്, കന്നഡ പതിപ്പുകൾ 'ഭദ്രകാളി' എന്ന പേരിലാണ് സ്ട്രീമിംഗിന് എത്തുക.
Also Read: മഹാഭാരതത്തിലെ കർണ്ണൻ; പങ്കജ് ധീർ വിടവാങ്ങി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.