/indian-express-malayalam/media/media_files/2025/09/17/shaji-kailas-varavu-2025-09-17-11-23-48.jpg)
ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്നാറിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അച്ഛന്റെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി ജോയിൻ ചെയ്തിരിക്കുകയാണ് റുഷിൻ.
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
"ഞങ്ങളുടെ പുതിയ ചിത്രമായ വരവിൽ എന്റെ മകൻ റുഷിൻ എഡിയായി ജോയിൻ ചെയ്തു. നിന്റെ പാത ജ്ഞാനത്താൽ പ്രകാശിക്കട്ടെ, നിന്റെ ഹൃദയം ധൈര്യത്താൽ നിറയട്ടെ, നിന്റെ ആത്മാവ് സത്യസന്ധതയാൽ നയിക്കപ്പെടട്ടെ. പുതിയ യാത്രയിൽ വലിയ വിജയവും സംതൃപ്തിയും കൈവരിക്കാൻ കഴിയട്ടെ. ആത്മവിശ്വാസത്തോടെ നടക്കുക," മകനെ സ്വാഗതം ചെയ്തുകൊണ്ട് ഷാജി കൈലാസ് കുറിച്ചു.
Also Read: ശസ്ത്രക്രിയ സാധ്യമല്ല, കീമോതെറാപ്പിയിലേക്ക് മടങ്ങുന്നു: കാൻസർ പോരാട്ടത്തെ കുറിച്ച് നഫീസ അലി
മലയോര മേഖലയുടെ പശ്ചാത്തലത്തിലൂടെ ചിത്രമാണ് വരവ്. ഹൈറേഞ്ചിൽ താമസിക്കുന്ന കഠിനാധ്വാനത്തിലൂടെ സമ്പത്തും പേരുമെല്ലാം ആവശ്യത്തിലധികം നേടിയ പോളി എന്ന പോളച്ചൻ്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഒരു നിർണായക ഘട്ടത്തിൽ പോളച്ചന് വീണ്ടും ഒരു വരവിനിറങ്ങേണ്ടി വരുന്നു. ആ വരവിൽ ആവട്ടെ, ചില പ്രതികാരങ്ങൾ തീർക്കേണ്ടതുണ്ട് താനും. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമിക്കുന്നത്. ജോമി ജോസഫാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ ആക്ഷൻ കോറിയോഗ്രാഫർമാരായി എത്തുന്നത് കലൈകിംഗ്സ്റ്റൺ, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് സെൽവ, കനൽക്കണ്ണൻ എന്നിവരാണ്.
മുരളി ഗോപി, അർജുൻ അശോകൻ, സുകന്യ, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, അശ്വിൻ കുമാർ, അഭിമന്യു ഷമ്മി തിലകൻ, ബിജു പപ്പൻ, ബോബി കുര്യൻ, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോല്‍, കോട്ടയം രമേഷ്, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്‌ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
ഷാജി കൈലാസിനൊപ്പം മുൻപും പ്രവർത്തിച്ചിട്ടുള്ള എകെ സാജനാണ് ചിത്രത്തിന്റെ തിരക്കഥ. ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്, ദ്രോണ എന്നീ ചിത്രങ്ങളുടെ തിരക്കഥ എ കെ സാജനായിരുന്നു. ഛായാഗ്രഹണം എസ്. ശരവണൻ, എഡിറ്റിങ് ഷമീർ മുഹമ്മദ്.
Also Read: ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ അവരെ: എന്തുകൊണ്ട് മോഹൻലാലിന്റെ ആ വാക്കുകൾ പ്രസക്തമാവുന്നു? Bigg Bossmalayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us