/indian-express-malayalam/media/media_files/SKB093oWekKDJwbsOkBy.jpg)
ഡ്രോൺ ഷോ അനുസരിച്ച് പോസു ചെയ്യുന്ന ഷാരൂഖ് ഖാൻ (ചിത്രങ്ങൾ: ഷാരൂഖ് ഖാൻ യൂണിവേഴ്‌സ് ഫാൻസ് ക്ലബ്/എക്സ്)
ദുബായ് ബുർജ് ഖലീഫയിലെ​ ഇന്ത്യൻ ചിത്രങ്ങളുടെ പ്രമേഷൻ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിൽ പ്രദർശിപ്പിക്കുന്ന ട്രെയിലറുകളും ടീസറുകളും ദേശിയ മാധ്യമങ്ങളിലടക്കം വാർത്തയുമാകാറുണ്ട്. എന്നാൽ അതിൽ നിന്ന് അല്പം വ്യത്യസ്തമായ പ്രമോഷനാണ് ഷാരൂഖ് ഖാൻ ചിത്രമായ 'ഡങ്കി'യ്ക്ക് ലഭിച്ചത്.
ഷാരൂഖിന്റെ കൈകൾ വിരിച്ചുകൊണ്ടുള്ള സിഗ്നേച്ചർ പോസാണ് ബുർജ് തടാകത്തിന്റെ ആകാശങ്ങളെ വിസ്മയത്തിലാഴ്ത്തിയത്. ഡ്രോൺ ഉപയോഗിച്ചാണ് ഈ ആകാശ വിസ്മയം ഒരുക്കിയത് എന്നതുതന്നെയാണ് എല്ലാവരിലും കൗതുകം നിറച്ചത്. ബുർജ് ഖലീഫയിലെ ഈ ദൃശ്യ വിസ്മയം ഷാരൂഖ് ഫാൻ ക്ലബ്ബുകൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
King Khan’s pose in Drone show and live in a single frame - during the first ever drone show near Burj Khalifa in history 🔥❤️ #Dunki in cinemas from 21st December. #ShahRukhKhan#DunkiAdvanceBookings#BurjKhalifapic.twitter.com/eVcAm0wt3h
— Shah Rukh Khan Universe Fan Club (@SRKUniverse) December 19, 2023
ഡിസംബർ 21 ന് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെയും സംവിധായകന്റെയും പേരാണ്​ ആദ്യം ആകാശത്ത് ദൃശ്യമായത്. വിവിധ പാറ്റേണുകൾ പ്രദർശിപ്പിച്ച ശേഷം ഡ്രോണുകൾ, ഷാരൂഖിന്റെ പോസും ആകാശത്ത് തെളിയിച്ചു. ബുർജ് തടാകത്തിലെ തോണിയിൽ നിന്ന് ദൃശ്യങ്ങൾ കാണുന്ന ഷാരൂഖും ഇതിനനുസരിച്ച് പോസു ചെയ്യുന്നത് വീഡിയോയിൽ കാണാം.
ഈ വർഷം പുറത്തിറങ്ങുന്ന ഷാരൂഖിന്റെ മൂന്നാമത്തെ ചിത്രമാണ് ഡങ്കി. ജനുവരി 23 ന് റിലീസ് ചെയ്ത സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഷാരൂഖ് ചിത്രമായ പത്താൻ ലോകമെമ്പാടും 1,050.8 കോടി രൂപ നേടിയതോടെയാണ് ഷാരൂഖിന്റെ​ ഈ വർഷത്തെ വിജയക്കുതിപ്പ് ആരംഭിക്കുന്നത്. സെപ്തംബർ 7-ന് പുറത്തിറങ്ങിയ അറ്റ്‌ലി സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ജവാനും ലോകമെമ്പാടുമായി 1,148.32 കോടി രൂപ നേടി വിജയിച്ചു. ബോക്‌സ് ഓഫീസിൽ മറ്റൊരു വിജയമാകുമെന്ന് പ്രതീക്ഷിക്കുന്ന ഡങ്കിയുടെ അഡ്വാൻസ്ഡ് ബുക്കിംഗും മുന്നേറുകയാണ്. ഷാരൂഖ് ഖാനൊപ്പം തപ്‌സി പന്നു, വിക്കി കൗശൽ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Read More Entertainmet Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.