/indian-express-malayalam/media/media_files/byMl7VtUuCWbMKws1Ode.jpeg)
Shahrukh Khan: ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ വരാനിരിക്കുന്ന ചിത്രം 'ഡുങ്കി' റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ആരാധകർക്ക് ഏറെ എക്‌സൈറ്റഡ് ആണ്. റിലീസിന് മുന്നോടിയായി, സിനിമയുടെ ഭാഗമായ നടൻ വിക്രം കൊച്ചാർ, ഷാരൂഖിന്റെ മുംബൈയിലെ വസതി 'മന്നത്ത്' സന്ദർശിച്ചപ്പോഴുണ്ടായ അനുഭവം വെളിപ്പെടുത്തി. വിമാനത്താവളത്തിലേതിന് സമാനമായ സുരക്ഷാ പരിശോധനകളാണ് അവിടെ നടന്നതെന്ന് പറഞ്ഞ വിക്രം എല്ലാം സ്കാൻ ചെയ്തു എന്നും കൂട്ടിച്ചേർത്തു. ഷാരൂഖിന്റെ എളിമയുള്ള സ്വഭാവത്തിനെ വിക്രം പ്രശംസിക്കുകയും സിനിമയുടെ ചിത്രീകരണ വേളയിൽ സഹതാരങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ സൂപ്പർസ്റ്റാർ എങ്ങനെ ശ്രദ്ധിച്ചുവെന്നത് അനുസ്മരിക്കുകയും ചെയ്തു.
“അദ്ദേഹം ഞങ്ങളെ വീട്ടിലേക്ക്, 'മന്നത്തി'ലേക്ക് വിളിച്ചു. അതിശയകരമാണ് ആ വീട്. ഞങ്ങൾ ലിഫ്റ്റിൽ കയറി, ധാരാളം സുരക്ഷാ പരിശോധനകൾ ഉണ്ടായിരുന്നു. പിന്നെ ഒരു വലിയ ഹാൾ, വലിയ പ്രവേശന കവാടം, ലോബി. അത് ഒരു എയർപോർട്ട് സെക്യൂരിറ്റി പോലെയായിരുന്നു... അല്ലെങ്കിൽ നിങ്ങൾ പഞ്ചനക്ഷത്ര ഹോട്ടലിനുള്ളിൽ പ്രവേശിക്കുമ്പോൾ ചെയ്യുന്നതു പോലെ. എല്ലാം സ്കാൻ ചെയ്യുന്നു, അങ്ങനെയൊക്കെ."
ഡുങ്കി
പിന്നീട് ഷാരൂഖ് ഖാന്റെ മുറിയിലേക്ക് അവർ പോയി എന്നും അപ്പോൾ 'ഞാൻ ഇപ്പോൾ ഉണർതേയുള്ളൂ, അൽപ്പം വൈകിയാണ് ഞാൻ ഉണർന്നത്, നമുക്ക് ജോലി തുടങ്ങാം. സ്‌ക്രിപ്റ്റിനെക്കുറിച്ച് നിങ്ങൾക്ക് എന്താണ് തോന്നുന്നത്, നമുക്ക് അത് വായിക്കാൻ തുടങ്ങാം.’ എന്നൊക്കെ അദ്ദേഹം എല്ലാവരോടും സൗഹാർദ്ദപരമായി ഇടപെട്ടു കൊണ്ട് സംസാരിച്ചു എന്നും വിക്രം ഓർക്കുന്നു.
വിക്രമിനെ ഡംബന്ധിച്ച്, ഷാരൂഖിനൊപ്പം പ്രവർത്തിക്കുന്നത് എളുപ്പമായിരുന്നു, കാരണം അദ്ദേഹം ജോലി ചെയ്യാൻ എളുപ്പമുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തമായി, അദ്ദേഹം നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും തുറന്ന ചർച്ചകൾ അനുവദിക്കുകയും ചെയ്യുന്നു. അഭിനേതാക്കൾക്ക് വ്യത്യസ്ത ആശയങ്ങൾ ഉണ്ടായിരുന്ന സന്ദർഭങ്ങൾ 'ഡുങ്കി' ചിത്രീകരണത്തിനിടെ ഉണ്ടായിട്ടുണ്ട്. അപ്പോളെല്ലാം ബദൽ സമീപനങ്ങൾ പരീക്ഷിക്കാൻ താരം തയ്യാറായിരുന്നു.
"നിങ്ങൾ ഒരു താരത്തിനൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾക്ക് ഒരിക്കലും തോന്നുന്നില്ല," വിക്രം പറഞ്ഞു.
രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന 'ഡുങ്കി'യിൽ തപ്‌സി പന്നു, വിക്കി കൗശൽ, ബൊമൻ ഇറാനി എന്നിവരും അഭിനയിക്കുന്നുണ്ട്.
Read Here
- ആദ്വിക്കിന്റെ സ്പോർട്സ് ഇവന്റ് ക്യാമറയിൽ പകർത്തി ശാലിനി, വീഡിയോ
- അജിത്തിന്റെയും ശാലിനിയുടെയും മാമാട്ടിക്കുട്ടി ഇത്രയും വലുതായോ!; വൈറലായി അനൗഷ്കയുടെ ചിത്രങ്ങൾ
- ഒരിക്കൽ മാത്രമേ മമ്മൂട്ടി എന്ന് പേര് പറഞ്ഞു വിളിച്ചിട്ടുള്ളൂ; ദുൽഖർ സൽമാൻ പറയുന്നു
- 16 വർഷമായുള്ള കാഴ്ചക്കുറവിനു വിട; ലേസർ സർജറി വിജയകരമായ സന്തോഷം പങ്കിട്ട് അഹാന
- പ്രണയത്തിനൊരു മുഖമുണ്ടെങ്കിൽ അതു നീയാണ്: നയൻസിനോട് വിക്കി
- ആദിക്- ഐശ്വര്യ വിവാഹം: അജിത്തിന് എത്താൻ പറ്റിയില്ല, പകരം മകളെയും കൂട്ടി ശാലിനിയെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us