/indian-express-malayalam/media/media_files/lZacMsDGIT8N0IcBvmig.jpg)
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഷാരൂഖ് ഖാനും ദീപിക പദുകോണും. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെല്ലാം ബോളിവുഡിൽ സൂപ്പർ ഹിറ്റുകളായിരുന്നു. ഓം ശാന്തി ഓം എന്ന ഷാരൂഖ് ചിത്രത്തിൽ നായികയായി കൊണ്ടായിരുന്നു ദീപികയുടെ ബോളിവുഡിലേക്കുള്ള ചുവടുവെപ്പ്. പിന്നീട്
ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂയർ, പത്താൻ എന്നു തുടങ്ങി ജവാനിൽ എത്തി നിൽക്കുന്നു ഈ താരജോഡികളുടെ ഹിറ്റ് യാത്ര.
ജീവിതത്തിലും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് ഇരുവരും. വർഷങ്ങൾ പഴക്കമുള്ള, ഇരുവരുടെയും സൗഹൃദത്തിലെ ചില രസകരമായ മുഹൂർത്തങ്ങൾ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.
പൊതുപരിപാടികളിലും അഭിമുഖങ്ങളിലുമെല്ലാം ഒന്നിച്ചു പ്രത്യക്ഷപ്പെടുമ്പോൾ പരസ്പരം ചെവിയിൽ സ്വകാര്യം പറയുന്ന ശീലം ഈ കൂട്ടുകാർക്കുണ്ട്. പല വേദികളിൽ നിന്നുള്ള ഇത്തരത്തിലുള്ള ഷാരൂഖ്- ദീപിക മൊമന്റുകളെ ട്വിറ്റർ ത്രെഡിൽ അവതരിപ്പിക്കുകയാണ് ആരാധകർ.
srkdp chatting and in a full on gossip mood besties
— srkdp (@srkdeepikaholic) January 9, 2024
- a thread pic.twitter.com/0mvJ7ZclX9
— srkdp (@srkdeepikaholic) January 9, 2024
— srkdp (@srkdeepikaholic) January 9, 2024— srkdp (@srkdeepikaholic) January 9, 2024— srkdp (@srkdeepikaholic) January 9, 2024
തന്റെ പ്രിയപ്പെട്ട സഹനടൻ എന്നാണ് ദീപിക കിങ് ഖാനെ വിശേഷിപ്പിച്ചത്. "ഞങ്ങൾക്കിടയിൽ വളരെ മനോഹരമായ ഒരു ബന്ധമുണ്ട്. അത് ഞങ്ങൾ ചെയ്യുന്ന സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്. അത് എപ്പോഴും കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഓം ശാന്തി ഓം മുതൽ ജവാൻ വരെ അവിശ്വസനീയമായ സിനിമകളിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഷാറൂഖിന്റേയും എന്റേയും ഭാഗ്യമാണ്. ഞങ്ങൾക്ക് ഇടയിലുള്ള കെമിസ്ട്രിയുടെ ക്രെഡിറ്റ് രണ്ട് പേർക്കും അവകാശപ്പെട്ടതാണ്."
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us