scorecardresearch

സത്യത്തിലേക്ക് വലിച്ചടുപ്പിക്കുന്ന സ്വപ്നങ്ങൾ; 'സീക്രട്ട് ഹോം' ടീസർ

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുമ്പോൾ... യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ 'സീക്രട്ട് ഹോമി'ന്റെ ടീസർ കാണാം

സ്വപ്നങ്ങളും ഭ്രമിപ്പിക്കുന്ന കാഴ്ചകളും സത്യത്തിലേക്ക് നയിക്കുമ്പോൾ... യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ 'സീക്രട്ട് ഹോമി'ന്റെ ടീസർ കാണാം

author-image
Entertainment Desk
New Update
Secret Home Teaser

മലയാളികളിൽ ഏറെ ഞെട്ടലുളവാക്കിയ കേരളത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ക്രൈം ഡ്രാമ ചിത്രമായ 'സീക്രട്ട് ഹോമി'ന്റെ ടീസർ എത്തി. അഭയകുമാർ കെ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം സന്തോഷ് ത്രിവിക്രമനാണ്.

Advertisment

അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ശിവദ, ചന്തുനാഥ്, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ്‌ലൈനുമായിട്ടാണ് ചിത്രം  എത്തുന്നത്. വിചാരണ തുടങ്ങുവാൻ ഒരുങ്ങുന്ന ഒരു കേസിലേക്ക് നിർണായകവും അപ്രതീക്ഷിതവുമായ ചില ഇടപെടലുൾ കടന്നുവരുന്ന കഥയാണ്  ചിത്രം പറയുന്നതെന്ന സൂചനയാണ്  ടീസർ നൽകുന്നത്. 

അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. എഡിറ്റർ - രാജേഷ് രാജേന്ദ്രൻ, മ്യൂസിക്ക് & ബാക്ക്ഗ്രൗണ്ട് സ്കോർ - ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ - ചാൾസ്. 

Read More Entertainment Stories Here

Advertisment
Teaser

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: