/indian-express-malayalam/media/media_files/2025/08/23/screen-awards-2025-2025-08-23-13-30-21.jpg)
Screen Awards 2025
Screen Awards 2025: ഇന്ത്യൻ സിനിമയേയും കഥപറച്ചിലിനെയും ആഘോഷിക്കുന്ന ഏറ്റവും പ്രശസ്തമായ വേദികളിലൊന്നായ സ്ക്രീൻ അവാർഡ്സ് 2025, ഇന്ത്യൻ എക്സ്‌പ്രസ് ഗ്രൂപ്പ് യൂട്യൂബ് വഴി അഭിമാനത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.
ഇത് ഒരു സാധാരണ അവാർഡ് ഷോ അല്ല. സാംസ്കാരിക പാരമ്പര്യവും എഡിറ്റോറിയൽ വിശ്വാസ്യതയും ഡിജിറ്റൽ വ്യാപ്തിയും ഒരുമിക്കുന്ന ഒന്നാണ് സ്ക്രീൻ അവാർഡ്സ് 2025 . ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ജേർണലിസം-മൂല്യങ്ങൾ പിന്തുണക്കുന്ന ഈ അവാർഡുകൾ, സ്ക്രീൻ അക്കാദമി വഴിയാണ് തീരുമാനിക്കുന്നത്. പ്രശസ്ത ചലച്ചിത്രകാരന്മാർ, കലാകാരന്മാർ, സാംസ്കാരിക മേഖലയിൽ നിന്നുള്ളവർ എന്നിവർ അടങ്ങിയ, ഏറെ പ്രതിബദ്ധതയുള്ള സ്ക്രീൻ അക്കാദമി യഥാർത്ഥ മികവിനെ തിരിച്ചറിയാനും ആദരിക്കാനുമായിട്ടാണ് സ്വതന്ത്രമായും ലാഭേച്ഛയില്ലാതെയും ഈ അവാർഡുകൾ നിർണയിച്ചത്.
Also Read: New malayalam OTT Releases: ഈ ആഴ്ച ഒടിടിയിലെത്തിയ 5 മലയാളചിത്രങ്ങൾ
"ഇന്ത്യൻ സിനിമയ്ക്ക്, കളക്ഷനപ്പുറം സൃഷ്ടിപരമായ ആത്മാവിനെ ആഘോഷിക്കുന്ന വേദി ആവശ്യമാണ്. നമ്മുടെ കഥപറച്ചിലുകാർ 1.4 ബില്യൺ സ്വപ്നങ്ങളെ വഹിക്കുന്നു — പാരമ്പര്യത്തിൽ ഉറച്ചുനിന്ന്, ആവേശകരമായ ഭാവിയിലേക്ക് ഓടിക്കൊണ്ടിരിക്കുന്നവർ. ഈ അവാർഡ് അവരെ ആദരിക്കും, ഇന്ത്യയുടെ ഏറ്റവും ധീരമായ, അസാധാരണ ശബ്ദങ്ങളെ മുന്നോട്ടു നിർത്തും. ഈ ശ്രമത്തിൽ യൂട്യൂബ് നമ്മോടൊപ്പം ചേരുന്നത് ഞങ്ങൾ അഭിമാനത്തോടെ കാണുന്നു.” ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് ഗോയങ്ക പറഞ്ഞു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/23/anant-goenka-executive-director-the-indian-express-2025-08-23-13-55-28.jpg)
ഡിജിറ്റൽ-ഫസ്റ്റ് ഉള്ളടക്കവും ഫോർമാറ്റും സ്വീകരിച്ച്, സ്ക്രീൻ അവാർഡുകൾ യൂട്യൂബിൽ സംപ്രേക്ഷണം ചെയ്യും. ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സൗജന്യമായി കാണാം. ഇതാദ്യമായാണ് ബോളിവുഡിലെ സൂപ്പർ താരങ്ങളും യൂട്യൂബിലെ ഏറ്റവും സ്വാധീനമുള്ള ക്രിയേറ്റർമാരും ഒരേ വേദിയിൽ എത്തുന്നത്. റെഡ് കാർപ്പെറ്റ് രംഗങ്ങൾ, ക്രിയേറ്റർ സ്റ്റോറിയെല്ലിംഗ്, ആരാധകരുമായുള്ള ഇടപെടൽ തുടങ്ങി മൂന്ന് മാസം നീളുന്ന ഈ ആഘോഷത്തിലെ എല്ലാ ഘട്ടങ്ങളിലും ക്രിയേറ്റർമാർ പങ്കുചേരും.
Also Read: മമ്മൂട്ടിയുടെ നായിക, വിനീതിന്റെയും; 2000 കോടിയുടെ ആസ്തിയുള്ള ഈ നടിയെ മനസ്സിലായോ?
"ഇന്റർനെറ്റ് വ്യാപ്തിയുടെ വളർച്ച, കണക്ടഡ് ടിവികളുടെ (CTV) ഉയർച്ച, മൊബൈൽ കണ്ടന്റിന്റെ വർദ്ധിച്ച ഉപഭോഗം എന്നിങ്ങനെ ഇന്ത്യയിലെ വിനോദലോകം നേരിടുന്ന വൻ മാറ്റങ്ങളാണ് ഈ ഡിജിറ്റൽ-ഫസ്റ്റ് സമീപനം പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി യൂട്യൂബിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്ക്രീൻ CTV ആയിരുന്നു, അതിലൂടെ എല്ലാ സ്ക്രീനുകളിലും, എല്ലാ ഫോർമാറ്റുകളിലും പ്രീമിയം കണ്ടന്റിനെ എത്തിക്കുന്നതിൽ യൂട്യൂബ് പ്രത്യേക സ്ഥാനം വഹിച്ചിട്ടുണ്ട്."
/filters:format(webp)/indian-express-malayalam/media/media_files/2025/08/23/gunjan-soni-country-managing-director-youtube-india-2025-08-23-13-56-14.jpg)
"സ്ക്രീൻ അവാർഡ്സിന്റെ ഡിജിറ്റൽ ഭവനമായി പ്രവർത്തിക്കുന്നതിൽ ഞങ്ങൾ അതീവ സന്തോഷത്തിലാണ്. ബില്യൺകണക്കിന് ആരാധകർ അവരുടെ പ്രിയപ്പെട്ട വിനോദവുമായി ബന്ധപ്പെടുന്നിടമാണ് യൂട്യൂബ്, ഇപ്പോൾ അവർക്ക് സിനിമ ലോകത്തിലെ ഏറ്റവും വലിയ രാത്രികളിൽ ഒന്നിനെ നേരിട്ട് അനുഭവിച്ചറിയാം. ബോളിവുഡിലെ സൂപ്പർസ്റ്റാറുകളും യൂട്യൂബ് ക്രിയേറ്റർമാരെയും ഇൻഫ്ളുവൻസർമാരെയും ഒരുമിപ്പിച്ച്, ഒരു ഐക്കോണിക് ഇവന്റിന് അനുയോജ്യമായൊരു സമൂഹം പടുത്തുയർത്തുകയാണ് ഞങ്ങൾ.” യൂട്യൂബ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഗുഞ്ചൻ സോണി അഭിപ്രായപ്പെട്ടു.
Also Read: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ റീല്‍സ് ചിത്രീകരണം; മാപ്പ് പറഞ്ഞ് ജാസ്മിൻ ജാഫർ
ഇന്ത്യയിലും ലോകത്താകമാനമുള്ള വ്യാപ്തി കൊണ്ടു തന്നെ, യൂട്യൂബ് ആണ് സ്ക്രീൻ അവാർഡുകൾക്കുള്ള അനുയോജ്യമായ വേദി. കോംസ്‌കോർ പ്രകാരം, ഇന്ത്യയിലെ 18 വയസ്സിനു മുകളിലുള്ള ഇന്റർനെറ്റ് ഉപയോക്താക്കളിൽ 5ൽ 4 പേർ യൂട്യൂബ് കാണുന്നുണ്ട്. 2024-ൽ മാത്രം യൂട്യൂബിലെ വിനോദ വീഡിയോകൾ പ്രതിദിനം 7.5 ബില്യൺ വ്യൂസ് നേടി.
"1995-ൽ സ്ഥാപിതമായ സ്ക്രീൻ അവാർഡ്സ് ചരിത്രത്തിൽ നിരവധി ‘ആദ്യ’ തുടക്കങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇന്ത്യയിലെ ആദ്യ ജൂറി-ബേസ്ഡ് ഫിലിം അവാർഡ്, ഓസ്കാർ മാനേജ്മെന്റ് പങ്കെടുത്ത വിശ്വാസ്യത നേടിയ ആദ്യ ഷോ, ഇന്നത്തെ നിരവധി സൂപ്പർസ്റ്റാറുകളുടെ ആദ്യ അംഗീകാരം. ഇപ്പോഴിതാ, സ്ക്രീൻ അക്കാദമിയുടെ രൂപീകരണവും, യൂട്യൂബുമായുള്ള പങ്കാളിത്തവും കൂടി ചേർന്ന് ഇന്ത്യയ്ക്ക് പുതിയൊരു ‘ഫസ്റ്റ്’ കൂടി സമ്മാനിക്കുന്നു," സ്ക്രീൻ അവാർഡ്സ് ക്യൂറേറ്റർ പ്രിയങ്കാ സിന്ഹാ ഝാ കൂട്ടിച്ചേർത്തു.
/filters:format(webp)/indian-express-malayalam/media/media_files/2025/08/23/priyanka-sinha-jha-curator-screen-awards-2025-08-23-13-56-41.jpg)
സ്ക്രീൻ അവാർഡ്സ് 2025, ബ്രാൻഡുകൾക്കായി മുമ്പ് കാണാത്ത തരത്തിലുള്ള ദൃശ്യപരത, സാംസ്കാരിക പ്രസക്തി, മൾട്ടി-ഫോർമാറ്റ് സ്റ്റോറിയെല്ലിംഗ് അവസരങ്ങൾ തുറന്നു കൊടുക്കുന്നു
🔹 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
വിനീത് സിംഗ് – vineet.singh@indianexpress.com
🔹 സ്പോൺസർഷിപ്പുകൾക്കും ബ്രാൻഡ് ഇന്റഗ്രേഷൻസിനും ബന്ധപ്പെടുക:
പൂജാ പുരി – pooja.puri@indianexpress.com
| +91 9810004412
Also Read: മഞ്ഞൾപ്രസാദവും പാടി രാധിക സുരേഷ്; ആ ശബ്ദത്തിനിപ്പോഴും എന്തൊരു ചെറുപ്പമെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us