scorecardresearch

മഞ്ഞൾപ്രസാദവും പാടി രാധിക സുരേഷ്; ആ ശബ്ദത്തിനിപ്പോഴും എന്തൊരു ചെറുപ്പമെന്ന് ആരാധകർ

ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധിക മികച്ചൊരു ഗായിക കൂടിയാണ്. നഖക്ഷതങ്ങളിലെ മഞ്ഞൾപ്രസാദവും എന്ന ഗാനം അതിമനോഹരമായി പാടുകയാണ് രാധിക വീഡിയോയിൽ

ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധിക മികച്ചൊരു ഗായിക കൂടിയാണ്. നഖക്ഷതങ്ങളിലെ മഞ്ഞൾപ്രസാദവും എന്ന ഗാനം അതിമനോഹരമായി പാടുകയാണ് രാധിക വീഡിയോയിൽ

author-image
Entertainment Desk
New Update
Radhika Suresh Gopi Singing video

മലയാളികളുടെ പ്രിയ നടന്മാരിലൊരാളാണ് സുരേഷ് ഗോപി. താരത്തിന്റെ കുടുംബാംഗങ്ങളും വളരെയധികം സുപരിചിതരാണ്. മക്കളായ ഗോകുലും മാധവും സിനിമയിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. 

Advertisment

Also Read: മകൾക്കൊപ്പം നിത്യ ദാസ്; നിങ്ങൾ സിസ്റ്റേഴ്സ് ആണോ എന്ന് ആരാധകർ

സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.   ‘നഖക്ഷതങ്ങൾ’ എന്ന ചിത്രത്തിലെ  ‘മഞ്ഞൾ പ്രസാദവും’ എന്ന ഗാനം അതിമനോഹരമായി ആലപിക്കുന്ന രാധികയെ ആണ് വീഡിയോയിൽ കാണാനാവുക.  ബാലരാമപുരത്തു നിന്നു പ്രത്യേകമായി നെയ്തെടുത്ത കൈത്തറി സാരിയിൽ തിളങ്ങുകയാണ് രാധിക. സെറീന ഡിസൈനർ ബുട്ടീക്ക് ആണ് രാധികയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നത്. 

Also Read: പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാൽ, ചിത്രങ്ങൾ

Advertisment

ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധിക മികച്ചൊരു ഗായിക കൂടിയാണ്. മുൻപും പല വേദികളിലും രാധിക ഗാനം ആലപിച്ചിട്ടുണ്ട്. ഷാജി കൈലാസ്–ആനി ദമ്പതികളുടെ മകൻ ജഗൻ സംവിധാനം ചെയ്ത ചിത്രത്തിലും രാധിക പാടിയിരുന്നു.

Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Bossmalayalam Season 7
 
1990 ഫെബ്രുവരി 8 നാണ് സുരേഷ് ഗോപിയും രാധികയും വിവാഹിതരായത്. ഇവരുടെ ആദ്യ മകൾ ലക്ഷ്മി ഒരു കാറപകടത്തിൽ മരണപ്പെട്ടിരുന്നു. ഗോകുൽ, ഭാഗ്യ, ഭാവ്നി, മാധവ് എന്നിവരാണ് മറ്റു മക്കൾ. 1999 ൽ പുറത്തിറങ്ങിയ 'ജലമർമരം' എന്ന ചിത്രം രാധിക നിർമ്മിച്ചിട്ടുണ്ട്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും ഈ ചിത്രം സ്വന്തമാക്കിയിരുന്നു.

Also Read: അച്ഛന്റെ കിളിക്കുട്ടി വിവാഹിതയായി, നിങ്ങളെ ഒരുപാട് മിസ്സ് ചെയ്തൂ അച്ഛാ: അഭയ ഹിരണ്മയി

Suresh Gopi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: