/indian-express-malayalam/media/media_files/2025/08/21/nithya-das-daughter-onam-attire-2025-08-21-11-00-00.jpg)
വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. സമൂഹമാധ്യമങ്ങളിലും സജീവമാണ് നടി.
Also Read: അച്ഛന്റെ കിളിക്കുട്ടി വിവാഹിതയായി, നിങ്ങളെ ഒരുപാട് മിസ്സ് ചെയ്തൂ അച്ഛാ: അഭയ ഹിരണ്മയി
മകൾ നൈനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് നിത്യ ഇപ്പോൾ. ദാവണിയിൽ അതിസുന്ദരിയായ നിത്യയേയും നൈനയേയുമാണ് ചിത്രങ്ങളിൽ കാണാനാവുക. നിങ്ങൾ സിസ്റ്റേഴ്സാണോ? എന്നാണ് ആരാധകർ ചോദിക്കുന്നത്.
നൈനക്കൊപ്പമുളള നൃത്ത വീഡിയോകളും നിത്യ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.
Also Read: ഇനി വയ്യ, എന്നെ പുറത്തുവിടണം; ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് രേണു സുധി: Bigg Bossmalayalam Season 7
2001 ൽ പുറത്തിറങ്ങിയ 'ഈ പറക്കും തളിക' എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ 'സൂര്യകിരീട'മാണ് അവസാനം അഭിനയിച്ച സിനിമ.
Also Read: 'അമ്മ'ക്ക് കുത്ത് വേണ്ട, പ്ലീസ്: ശ്വേതാ മേനോൻ
വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളും നമൻ സിങ് ജംവാളുമാണ് മക്കൾ.
Also Read: ഖുഷിയുടെ കൈപ്പിടിച്ച് ആര്യ വിവാഹവേദിയിലേക്ക്; മിന്നുകെട്ടി സിബിൻ, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us