/indian-express-malayalam/media/media_files/2025/08/20/shwetha-menon-exclusive-interview-2025-08-20-18-39-29.jpg)
ശ്വേത മേനോൻ
മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ (AMMA) ആദ്യ വനിതാ പ്രസിഡന്റായി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
ദയവായി അമ്മയെ അമ്മ എന്നു വിളിക്കുക, ഇടയിൽ കുത്ത് വേണ്ട എന്നാണ് ശ്വേത മേനോൻ പറയുന്നത്. AMMA ഒരു വികാരമാണെന്നും കുത്തുകൾ ഇട്ട് ആ വികാരത്തെ നേർപ്പിക്കരുതെന്നും ശ്വേത കൂട്ടിച്ചേർത്തു. അമ്മ ഇലക്ഷനു ശേഷം, ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്വേത.
Also Read: 'അമ്മ' പ്രസിഡന്റ് പദവി വെല്ലുവിളി നിറഞ്ഞത്: ശ്വേത മേനോൻ
ശ്വേതയുടെ വാക്കുകളിങ്ങനെ: "ദയവായി അമ്മയെ A.M.M.A എന്ന് വിളിക്കുന്നത് നിർത്തുക. ഞങ്ങൾ പോലും സംഘടന രജിസ്റ്റർ ചെയ്തപ്പോൾ ഇടയിൽ പൂർണ്ണവിരാമങ്ങൾ നൽകിയിട്ടില്ല. അത് വ്യക്തമായും AMMA ആണ് (അമ്മ എന്നർത്ഥമുള്ള ഒരു വാക്ക്). ഇടയിൽ കുത്തുകൾ ഇടരുത്. ഇത് വളരെ പ്രധാനമാണ്, കാരണം AMMA ഒരു വികാരമാണ്. കുത്തുകൾ ഇട്ട് ആ വികാരത്തെ നേർപ്പിക്കരുത്. അമ്മയുടെ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ പറയുന്നു - ദയവായി മുന്നോട്ട് വന്ന് നിങ്ങളുടെ ആശങ്കകൾ പ്രകടിപ്പിക്കുക. ഞാൻ ഒരു ഫോൺ കോൾ അകലെയാണ്. ഞാൻ ആളുകളോട് സംസാരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്."
അമ്മ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നെ പ്രേരിപ്പിച്ച കാര്യങ്ങളെ കുറിച്ചു തുടർന്നുണ്ടായ പ്രശ്നങ്ങളെ കുറിച്ചും ശ്വേത മേനോൻ മനസ്സു തുറന്നു.
"എനിക്ക് ഈ മേഖലയിലെ പരിചയസമ്പത്ത് ഉള്ളതിനാൽ, മുന്നോട്ട് പോകാൻ ഞാൻ ആഗ്രഹിച്ചു. മുതിർന്ന കലാകാരന്മാർ ഉൾപ്പെടെ നിരവധി ആളുകൾ ഞാൻ സ്ഥാനാർത്ഥിയാകുന്നതിന് മുൻപ് എന്നോട് സംസാരിച്ചിരുന്നു. അവരിൽ പലരും ഞാൻ മുന്നോട്ട് വരണമെന്ന് പറഞ്ഞു, ഒരു വർഷം മുമ്പ് ഞാൻ വൈസ് പ്രസിഡന്റായിരുന്നു എന്നതും ഒരു കാരണമായിരിക്കാം."
Also Read: ചരിത്രവും ആണുങ്ങളും വഴി മാറട്ടെ, 'അമ്മ'യെ ഇനി ശ്വേതയും കുക്കുവും നയിക്കും
"എന്നാൽ, ഒരു ദിവസം രാവിലെ അമ്മയുടെ പ്രസിഡന്റ് ആയി കളയാം എന്നു ഞാൻ തീരുമാനിക്കുകയായിരുന്നില്ല. വളരെ ആലോചിച്ച് എടുത്ത ഒരു തീരുമാനമാണത്. ഏറ്റവും ഒടുവിൽ നോമിനേഷൻ സമർപ്പിച്ചത് ഞാനായിരുന്നു. നോമിനേഷൻ സമയം അവസാനിക്കുന്നതിന് 7 മിനിറ്റ് മുൻപാണ് ഞാൻ പത്രിക സമർപ്പിച്ചത്. വൈകുന്നേരം 3:53ന്. ആ സമയം ഞാൻ ഒരിക്കലും മറക്കില്ല."
"എന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് ആരും എന്റെ സ്ഥാനാർത്ഥിത്വത്തെ എതിർത്തതായി എനിക്ക് അറിയില്ല. ഞാൻ നോമിനേഷൻ നൽകുന്നതുവരെ, ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. എന്നാൽ അതിനുശേഷം പല കാര്യങ്ങളും സംഭവിച്ചു, അതിനെക്കുറിച്ച് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. അതെന്നെ ഞെട്ടിക്കുന്നതായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. ഈ തിരഞ്ഞെടുപ്പ് എന്റെ മനസ്സിലെ പല അറകളും തുറന്നു, എന്റെ ചിന്താ പ്രക്രിയ മാറി. പലരുടെയും യഥാർത്ഥ നിറം കാണാൻ കഴിഞ്ഞു."
Also Read: ഖുഷിയുടെ കൈപ്പിടിച്ച് ആര്യ വിവാഹവേദിയിലേക്ക്; മിന്നുകെട്ടി സിബിൻ, ചിത്രങ്ങൾ
"എന്നിരുന്നാലും, ഞാൻ അതൊരു വെല്ലുവിളിയായി എടുത്തില്ല. ഞാൻ വിജയിച്ചാൽ എന്ത് സംഭവിക്കും, തോറ്റാൽ എന്തുചെയ്യണം എന്നതിലായിരുന്നു എന്റെ ശ്രദ്ധ. അമ്മ മാത്രമായിരുന്നു എന്റെ ശ്രദ്ധ, അതൊരു വലിയ ലക്ഷ്യമായിരുന്നു. ഞാൻ വിജയിച്ചാൽ, എന്റെ എല്ലാം, എന്റെ മുഴുവൻ ഊർജ്ജവും അതിൽ നൽകേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ അതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനാൽ, ചെറിയ തടസ്സങ്ങൾ കാര്യമാക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു."
പ്രസിഡന്റ് എന്ന നിലയിൽ ശ്രദ്ധ എന്തായിരിക്കും?
ഇപ്പോഴെന്റെ പ്രധാന ശ്രദ്ധ ഞങ്ങൾ (AMMA) വർഷങ്ങളായി ചെയ്തുവരുന്ന രണ്ട് പ്രധാന കാര്യങ്ങളിലാണ്. ഒന്ന് കൈനീട്ടം എന്നറിയപ്പെടുന്ന പെൻഷനാണ്. രണ്ടാമത്തേത് കലാകാരന്മാർക്കുള്ള ഇൻഷുറൻസും രോഗികൾക്കുള്ള മരുന്നുകളുമാണ്. അതു തുടരണം. 65 വയസ്സിനു മുകളിലുള്ളവർക്ക് ഇൻഷുറൻസ് ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യങ്ങളിലൊന്ന് അതാണ്. മറ്റ് സംഘടനകൾ ഇത്തരം ജോലി ചെയ്യുന്നില്ല.
അമ്മ എനിക്ക് ഒരു വികാരമാണ്. അമ്മ വഴി, ഞങ്ങളുടെ ഇൻഡസ്ട്രിയ്ക്ക്, ഞങ്ങളുടെ സ്വന്തം കുടുംബത്തിൽ എന്തെങ്കിലും നല്ലത് ചെയ്യാൻ നമുക്ക് കഴിയും. അതൊരു വലിയ കാര്യമാണ്. ഞാൻ ബോളിവുഡിന്റെ CINTAA (സിനി, ടിവി ആർട്ടിസ്റ്റ് അസോസിയേഷൻ) യുടെയും ഭാഗമാണ്. ബോളിവുഡിൽ നിന്ന് അമ്മയിലേക്ക് വന്നപ്പോൾ, ഈ സംഘടന എത്ര നല്ലതാണെന്ന് ഞാൻ മനസ്സിലാക്കി. അമ്മ അംഗങ്ങൾക്കായി വളരെയധികം കാര്യങ്ങൾ ചെയ്യുന്നുണ്ട്. പ്രായമായവർക്കും ജോലിയില്ലാത്തവർക്കും പെൻഷൻ നൽകുന്ന ഒരു സംഘടനയാണിത്.
Also Read: New OTT Releases: ഈ ആഴ്ച ഒടിടിയിലെത്തുന്ന 5 ചിത്രങ്ങൾ
ഹേമ കമ്മിറ്റി അമ്മയെ ശക്തമായി വിമർശിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ പദ്ധതിയിടുന്നുണ്ടോ?
ഹേമ കമ്മിറ്റി അമ്മയെ വിമർശിച്ചു എന്ന് ഞാൻ കരുതുന്നില്ല. സ്ത്രീകൾ നേരിടുന്ന പല കാര്യങ്ങളെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് മാറ്റണമെന്ന് ഹേമ കമ്മിറ്റി പറഞ്ഞു. ഞാൻ അതിനോട് പൂർണമായും യോജിക്കുന്നു. ജോലി അന്തരീക്ഷം മാറേണ്ടതുണ്ട്, ഈ മാറ്റം വരുത്താൻ നാമെല്ലാവരും ഒന്നിച്ചുനിൽക്കണം. എല്ലാവർക്കും കൂട്ടായി മുന്നോട്ട് വന്നാൽ വ്യവസ്ഥയെ മാറ്റാൻ കഴിയും. ഞാൻ അതിൽ വിശ്വസിക്കുന്നു.
വിമൻ ഇൻ സിനിമ കളക്ടീവ് (WCC)
WCCയും AMMA യും തമ്മിലുള്ള ഒരു യുദ്ധത്തിലേക്ക് ഇതിനെ മാറ്റരുത്. അവരും നമ്മുടെ ഭാഗമാണ്. നാമെല്ലാവരും ഒരേ സിനിമാ സാഹോദര്യത്തിന്റെ ഭാഗമാണ്. അവർ തെറ്റാണെന്നും നമ്മൾ ശരിയാണെന്നും ഞാൻ കരുതുന്നില്ല. അല്ലെങ്കിൽ നമ്മൾ തെറ്റാണെന്നും അവർ ശരിയാണെന്നും. എല്ലാത്തിനും ഒരു മധ്യമാർഗ്ഗം ഉണ്ടായിരിക്കും.
Read More: ശ്വേത മേനോനുമായി ഇന്ത്യൻ എക്സ്‌പ്രസ് നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us