/indian-express-malayalam/media/media_files/2025/08/23/jasmin-jaffar-guruvayoor-reels-incident-1-2025-08-23-11-49-46.jpg)
ജാസ്മിൻ
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സറും ബിഗ് ബോസ് മത്സരാർത്ഥിയുമായ ജാസ്മിന്‍ ജാഫറിനെതിരെ പരാതി. ക്ഷേത്ര തീര്‍ത്ഥക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതി. നടപ്പുരയില്‍ വീഡിയോ ചിത്രീകരിക്കുന്നത് മുൻപു തന്നെ കോടതി വിലക്ക് ഏർപ്പെടുത്തിയതാണ്. തീര്‍ത്ഥക്കുളത്തില്‍ മുന്‍കൂര്‍ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിനും ക്ഷേത്രം അധികൃതർ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളതാണ്.
Also Read: 2 ജോഡി ഡ്രസ്സും ലിമിറ്റഡ് ഫുഡും മാത്രം, എന്നിട്ടും പരാതികളില്ലാതെ ബിന്നി; കാരണം കടന്നുവന്ന യാതനകളോ? Bigg Bossmalayalam Season 7
ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി അരുണ്‍കുമാറാണ് ജാസ്മിന് എതിരെ പരാതി നല്‍കിയത്. ടെമ്പിള്‍ പോലീസില്‍ നല്‍കിയ പരാതി പിന്നീട് കോടതിക്ക് കൈമാറി.
ക്ഷേത്രക്കുളത്തിൽ കാൽ കഴുകുന്ന വിഷ്വൽസും റീൽസിലുണ്ട്. മൂന്ന് ദിവസം മുമ്പാണ് വിവാദമായ ഈ റീൽ ജാസ്മിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സംഭവം വിവാദമായതോടെ ജാസ്മിൻ റീൽസ് നീക്കം ചെയ്തു.
Also Read: ആര്യ-സിബിൻ കല്യാണത്തിന് ബിഗ് ബോസ് താരങ്ങളെല്ലാമെത്തി; ജാസ്മിൻ എവിടെയെന്ന് ആരാധകർ?
Also Read: ആര്യന്റേത് 'വരേണ്യ മനോഭാവം'; തനി നിറം പുറത്ത് വന്നതായി വിമർശനം : Bigg Boss Malayalam Season 7
സംഭവത്തിൽ മാപ്പ് പറഞ്ഞ് ജാസ്മിൻ ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. "എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വീഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസ്സിലാക്കുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തുനിന്നും ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു," ജാസ്മിൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
Also Read: ബിഗ് ബോസ് താരങ്ങൾക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം എത്രയെന്നറിയാമോ?: Bigg Boss Malayalam Season 7
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.