scorecardresearch

Saturday Night - Chathuram - Kooman Review Release: സാറ്റര്‍ഡെ നൈറ്റും, ചതുരവും, കൂമനും തിയേറ്ററുകളിൽ

Saturday Night,Chathuram,Kooman Review Release Live Updates-റോഷന്‍ ആന്‍ഡ്രൂസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, ജീത്തു ജോസഫ് എന്നിവരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.

Saturday Night,Chathuram,Kooman Review Release Live Updates-റോഷന്‍ ആന്‍ഡ്രൂസ്, സിദ്ധാര്‍ത്ഥ് ഭരതന്‍, ജീത്തു ജോസഫ് എന്നിവരുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ തീയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്.

author-image
Entertainment Desk
New Update
Nivin Pauly, Sidharth, Asif ali

വലിയ ഒരു താരനിര തന്നെയാണ് ഈ ആഴ്ച്ച തീയേറ്റര്‍ കീഴടക്കാനെത്തിയത്. റോഷന്‍ ആന്‍ഡ്രൂസ്, സിദ്ധാര്‍ത്ഥ് ഭരതന്‍ ചിത്രങ്ങളായ 'സാറ്റര്‍ഡെ നൈറ്റ്' , 'ചതുരം' എന്നിവ സമ്മിശ്ര പ്രതികരണങ്ങള്‍ നേടി. ജീത്തു ജോസഫിന്റെ 'കൂമന്‍' മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ചിത്രം മുഴുനീള ത്രില്ലറാണെന്നാണ് അഭിപ്രായങ്ങള്‍.

Saturday Night: സാറ്റര്‍ഡെ നൈറ്റ്

Advertisment

റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്ത് നിവിന്‍ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'സാറ്റര്‍ഡെ നൈറ്റ്'. വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സിജു വില്‍സന്‍, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീകാന്ത്, സാനിയ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. നവീന്‍ ഭാസ്‌കര്‍ തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ഛായാഗ്രഹണം അസ്‌ലം കെ പുരയില്‍, എഡിറ്റിങ്ങ് ടി. ശിവനന്ദീശ്വരന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

Chathuram: ചതുരം

സിദ്ധാര്‍ത്ഥ് ഭരതന്റെ സംവിധാനത്തില്‍ റോഷന്‍ മാത്യൂസ്, സ്വാസിക, അലന്‍സീര്‍, ലിസോണ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ചതുരം'. സിദ്ധാര്‍ത്ഥും വിനോയ് തോമസും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പ്രധീഷ് വര്‍മ്മ, എഡിറ്റിങ്ങ് ദീപു ജോസഫ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

Advertisment

Kooman: കൂമന്‍

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ' കൂമന്‍'. മാജിക്ക് ഫ്രേയിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്. ആസിഫ് അലി, രഞ്ജി പണിക്കര്‍, ബൈജു, ബാബുരാജ്, ഹന്ന എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. കെ ആര്‍ കൃഷ്ണ കുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പാണ്.

Sidharth Saniya Iyappan Roshan Andrews Nivin Pauly Asif Ali Aju Varghese Jeethu Joseph

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: