/indian-express-malayalam/media/media_files/2024/12/11/S3EsHYuCPwYgKY8TEvwv.jpg)
സാമന്ത
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമാണ് സാമന്ത റൂത്ത് പ്രഭു. മയോസൈറ്റിസ് രോഗവുമായുള്ള പോരാട്ടത്തിലാണ് സാമന്ത. ആരോഗ്യപരമായി ഏറെ വെല്ലുവിളികളിലൂടെയാണ് താൻ കടന്നുപോവുന്നതെന്ന് സാമന്ത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, 2025ൽ താൻ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിട്ടിരിക്കുകയാണ് താരം.
ആ വിഷ് ലിസ്റ്റിലെ നാലാമത്തെ പോയിന്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'വിശ്വസ്തനും സ്നേഹസമ്പന്നനുമായ ഒരു പാർട്ണറെ പ്രതീക്ഷിക്കുന്നു' എന്നാണ് സാമന്ത കുറിച്ചത്. വിവാഹമോചനത്തിനു ശേഷം, വീണ്ടുമൊരു വിവാഹത്തിന് താരം തയ്യാറാവുന്നു എന്നറിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആരാധകർ. അടുത്തിടെ, നാഗ ചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം ചെയ്തിരുന്നു.
സാമന്തയുടെ 2025 വിഷ് ലിസ്റ്റ് ഇങ്ങനെ
- വളരെ തിരക്കേറിയ വർഷമായിരിക്കണം
- അഭിനയത്തിൽ പുരോഗതിയുണ്ടാവണം, അതിൽ നിന്നും കൂടുതൽ പണം സമ്പാദിക്കാൻ സാധിക്കണം
- സാമ്പത്തിക ഭദ്രത
- വിശ്വസ്തനും സ്നേഹസമ്പന്നനുമായ പങ്കാളി
- വർഷങ്ങളായി കൈവരിച്ച വലിയ ലക്ഷ്യത്തിന്റെ പൂർത്തീകരണം
- വരുമാനത്തിനു വിവിധ സ്രോതസ്സുകളുണ്ടാവണം
- മറ്റൊരിടത്തേക്ക് മാറി താമസിക്കാനുള്ള അവസരം, മികച്ച മാനസിക- ശാരീരിക ആരോഗ്യം
- ഗർഭം ധരിക്കാൻ ശ്രമിക്കുകയാണെങ്കിൽ അതു നല്ലതാണ്
അടുത്തിടെ ഒരു അഭിമുഖത്തിൽ വിവാഹമോചനത്തിനു ശേഷം താൻ നേരിടേണ്ടി വന്ന അപമാനങ്ങളെ കുറിച്ചും സാമന്ത തുറന്നു പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം താൻ "സെക്കൻഡ് ഹാൻഡ്" എന്ന് ലേബൽ ചെയ്യപ്പെട്ടതിനെ കുറിച്ചും ഗലാറ്റ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സാമന്ത സംസാരിച്ചു.
“ഒരു സ്ത്രീ വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോൾ, വളരെയധികം നാണക്കേടും അപമാനവും അഭിമുഖീകരിക്കേണ്ടി വരുന്നു. ‘സെക്കൻഡ് ഹാൻഡ്, ‘യൂസ്ഡ്’, ‘പാഴായ ജീവിതം’ എന്നിങ്ങനെ ഒരുപാട് കമൻ്റുകൾ എനിക്ക് കിട്ടാറുണ്ട്. നിങ്ങൾ ഒരു കോണിലേക്ക് തള്ളപ്പെടുകയാണ്, അവിടെ നിങ്ങൾ ഒരു കാലത്ത് വിവാഹിതയായിരുന്നു, നിങ്ങൾ ഒരു പരാജയമാണെന്നൊക്കെ നിങ്ങളെ കൊണ്ട് തോന്നിപ്പിക്കും. അതിലൂടെ കടന്നുപോയ ഓരോ പെൺകുട്ടിയ്ക്കും ഇതു വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു, ” സാമന്ത പറഞ്ഞു.
എന്നാൽ, ഇപ്പോൾ അതെല്ലാം കഴിഞ്ഞെന്നും തന്റെ ഹീലിംഗ് ഘട്ടം പൂർത്തിയായി എന്നും സാമന്ത കൂട്ടിച്ചേർത്ത: “ഞാൻ ഇപ്പോൾ വളരെ സന്തോഷവതിയാണ്. ഞാൻ വളരെയധികം വളർന്നു, ഞാൻ അവിശ്വസനീയമായ രീതിയിൽ ജോലി ചെയ്യുന്നു, എൻ്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിനായി ഞാൻ കാത്തിരിക്കുകയാണ്."
Read More
- ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് പുഷ്പ 2; ഇതുവരെ നേടിയത്
- വെൽക്കം ഹോം തരു; മരുമകളെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് ജയറാം
- Palum Pazhavum OTT: പാലും പഴവും ഒടിടിയിലേക്ക്
- Madanolsavam OTT: മദനോത്സവം ഒടിടിയിലേക്ക്, റിലീസ് തീയതി അറിയാം
- സൽമാൻ ഖാന് ഓപ്പമുള്ള ചിത്രങ്ങളുമായി യൂലിയ; വിവാഹം ഏപ്പോഴെന്ന് ആരാധകർ
- ഞെട്ടിക്കാൻ രാജ് ബി ഷെട്ടി; രുധിരം ട്രെയിലർ പുറത്ത്
- ആര്യ മുതൽ പുഷ്പ വരെ, മലയാളി അല്ലുവിനെ കേട്ട ശബ്ദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.