/indian-express-malayalam/media/media_files/2024/12/10/14ANg91K5cSyCJdtlPDp.jpg)
ചിത്രം: എക്സ്
Pushpa 2 box office collection day 6 early report: ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടി വിജയക്കുതിപ്പ് തുടരുകയാണ് അല്ലു അർജുൻ നായകനായ ബിഗ് ബജറ്റ് ചിത്രം 'പുഷ്പ 2.' കേരളത്തിൽ സമ്മിശ്ര പ്രതികരണം നേടുന്ന ചിത്രത്തിന് മറ്റു പല സംസ്ഥാനങ്ങളിലും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.
റിലീസായി അഞ്ചു ദിവസത്തിനുള്ളിൽ 922 കോടി രൂപയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നേടിയത്. കുറഞ്ഞ സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് പുഷ്പ 2 എന്ന് നിർമ്മാതാക്കൾ അറിയിച്ചു. പ്രവർത്തി ദിനമായിരുന്നിട്ടും ആറാം ദിവസം മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ചിത്രത്തിനായെന്ന് സാക്നിൽക് റിപ്പോർട് ചെയ്തു.
922 CRORES GROSS for #Pushpa2TheRule in 5 days 💥💥
— Pushpa (@PushpaMovie) December 10, 2024
A record breaking film in Indian Cinema - the fastest to cross the 900 CRORES milestone ❤🔥
RULING IN CINEMAS.
Book your tickets now!
🎟️ https://t.co/eJusnmNS6Y#Pushpa2#WildFirePushpa
Icon Star @alluarjun@iamRashmika… pic.twitter.com/eEED9ciizw
ഇന്നോ നാളെയോ ചിത്രത്തിന്റെ കളക്ഷൻ ആയിരം കോടി പിന്നിടുമെന്നാണ് പ്രതീക്ഷ. ആദ്യ ദിനം, ആഗോള ബോക്സ് ഓഫീസിൽ 282.91 കോടി രൂപ നേടിയ പുഷ്പ 2, ആർആർആർ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളെ പിന്നിലാക്കി ഇന്ത്യയിലെ എക്കാലത്തെയും മികച്ച ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയിരുന്നു. രണ്ടാം ദിനം ആഭ്യന്തര കളക്ഷനിൽ ഇടിവുണ്ടായെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ ശക്തമായ തിരിച്ചുവരവാണ് ചിത്രം നടത്തിയത്.
സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ അല്ലു അർജുനൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസിൽ, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനിൽ തുടങ്ങി വൻ താരനിര അണിനിരക്കുന്നുണ്ട്. 2021ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ പുഷ്പ: ദി റൈസിൻ്റെ തുടർച്ചയാണ് പുഷ്പ 2.
Read More
- വെൽക്കം ഹോം തരു; മരുമകളെ വീട്ടിലേക്ക് സ്വാഗതം ചെയ്ത് ജയറാം
- Palum Pazhavum OTT: പാലും പഴവും ഒടിടിയിലേക്ക്
- Madanolsavam OTT: മദനോത്സവം ഒടിടിയിലേക്ക്, റിലീസ് തീയതി അറിയാം
- സൽമാൻ ഖാന് ഓപ്പമുള്ള ചിത്രങ്ങളുമായി യൂലിയ; വിവാഹം ഏപ്പോഴെന്ന് ആരാധകർ
- ഞെട്ടിക്കാൻ രാജ് ബി ഷെട്ടി; രുധിരം ട്രെയിലർ പുറത്ത്
- ആര്യ മുതൽ പുഷ്പ വരെ, മലയാളി അല്ലുവിനെ കേട്ട ശബ്ദം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.