scorecardresearch

കുതിരകൾ ഇണചേരുന്നത് കാണാൻ പുലർച്ചെ മൂന്നുമണിക്ക് ഞങ്ങളെ വിളിച്ചുണർത്തി: സൽമാനെ കുറിച്ച്  രാഘവ് ജുയൽ

Salman Khan| സൽമാൻ ഖാൻ്റെ പ്രശസ്തമായ പൻവേൽ ഫാംഹൗസിലെ പാർട്ടിയെക്കുറിച്ചും അവിടുത്തെ ജീവിതവും സാഹസ പ്രവൃത്തികളുമൊക്കെ വിവരിക്കുകയാണ് നടൻ രാഘവ് ജുയൽ 

Salman Khan| സൽമാൻ ഖാൻ്റെ പ്രശസ്തമായ പൻവേൽ ഫാംഹൗസിലെ പാർട്ടിയെക്കുറിച്ചും അവിടുത്തെ ജീവിതവും സാഹസ പ്രവൃത്തികളുമൊക്കെ വിവരിക്കുകയാണ് നടൻ രാഘവ് ജുയൽ 

author-image
Entertainment Desk
New Update
Salman Khan farm house

സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം വർക്ക് ചെയ്യുകയും ഇടപഴകുകയും ചെയ്തിട്ടുള്ള നടനാണ് രാഘവ് ജുയൽ. ഇരുവരും ചലച്ചിത്ര മേഖലയിൽ തങ്ങളുടെ പാത വെട്ടിത്തെളിച്ചുവന്നരാണെന്നാണ് രാഘവിന്റെ നിരീക്ഷണം. 

Advertisment

സൽമാൻ്റെ പ്രശസ്തമായ പൻവേൽ ഫാംഹൗസിലെ അനുഭവങ്ങളെക്കുറിച്ച് രാഘവ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എങ്ങനെ ഹൃദയം പറയുന്നതുപോലെ പ്രവർത്തിക്കണമെന്നും, എങ്ങനെ ഉദാരമതിയായിരിക്കണമെന്നും താൻ സൽമാനിൽ നിന്നുമാണ് പഠിച്ചതെന്ന് രാഘവ് പറയുന്നു.  രൺവീർ അലഹബാദിയയുമായുള്ള അഭിമുഖത്തിനിടെയാണ്, സൽമാൻ്റെ ഫാംഹൗസിൽ മൂന്ന് ദിവസം ചെലവഴിച്ചതിന്റെ അനുഭവങ്ങൾ രാഘവ് പങ്കിട്ടത്. 

Also Read: Param Sundari OTT:  മലയാളികൾ ട്രോളി കൊന്ന 'പരംസുന്ദരി' ഒടിടിയിലേക്ക്

ആ ഫാം ഹൗസിൽ തങ്ങൾ അനുഭവിച്ച സന്തോഷം മറ്റൊരു തലത്തിലുള്ളതായിരുന്നുവെന്നും രാഘവ് പറയുന്നു.  "സൽമാന് ആളുകളെ പരിചരിക്കാൻ ഇഷ്ടമാണ്. ആതിഥേയത്വം വഹിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് അദ്ദേഹം. ഗംഭീര പാർട്ടിയായിരുന്നു.  ഞാൻ  അവിടെവച്ച് കുതിരകൾ ഇണചേരുന്നതു കണ്ടു. നമുക്ക് കുതിരകൾ ഇണചേരുന്നത് കാണാൻ പോകാം എന്ന്  പറഞ്ഞ് അദ്ദേഹം പുലർച്ചെ മൂന്നുമണിയ്ക്ക് വിളിച്ചുണർത്തി. എൻ്റെ ജീവിതത്തിൽ അതുപോലൊന്ന് ഞാൻ കണ്ടിട്ടില്ല. അവിടെ ഒരു ആൺകുതിര ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ഫാംഹൗസ് അതിശയിപ്പിക്കുന്നതാണ്. വെള്ളച്ചാട്ടങ്ങളിലൂടെയും അരുവികളിലൂടെയും ഓടിക്കാൻ കഴിയുന്ന ഡേർട്ട് ബൈക്കുകൾ അദ്ദേഹത്തിനുണ്ട്. അതൊരു ഫൈവ് സ്റ്റാർ അനുഭവത്തേക്കാൾ മികച്ചതായിരുന്നു. അദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ട്. പാർട്ടികൾ രാത്രി മുഴുവൻ തുടരും... പുലർച്ചെ 4 മണിക്ക് എടിവികൾ  പുറത്തിറങ്ങും. 'ഭൂമി വേറെയാണ്, അദ്ദേഹത്തിൻ്റെ ലോകം വേറെയാണ്' (അദ്ദേഹം സ്വന്തം യാഥാർത്ഥ്യത്തിലാണ് ജീവിക്കുന്നത്)," രാഘവ് കൂട്ടിച്ചേർത്തു.

Advertisment

Also Read: എന്റെ കുട്ടികൾക്കൊപ്പമുള്ള യാത്രയോളം സന്തോഷം മറ്റെന്തുണ്ട്: ചിത്രങ്ങളുമായി റിമി ടോമി

"എല്ലാവരുമായി ഒരുമിച്ച്,  ഭക്ഷണം കഴിക്കാൻ ഇരിക്കുക എന്നത് അദ്ദേഹത്തിന് ഒരു ശീലമാണ്. എല്ലാ അഭിനേതാക്കളും ഒരു ടെൻ്റിനുള്ളിൽ അദ്ദേഹത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കും. അത് വീടുപോലെ തോന്നും, അദ്ദേഹം എന്നെ പലതവണ വഴക്ക് പറഞ്ഞിട്ടുണ്ട്, പക്ഷേ അത് നിങ്ങളുടെ അച്ഛനോ മൂത്ത സഹോദരനോ വഴക്ക് പറയുന്നതുപോലെയാണ്," രാഘവിന്റെ വാക്കുകളിങ്ങനെ. 

Also Read: ചിരി ചന്തം; നവരാത്രി ആഘോഷമാക്കി താരസുന്ദരിമാർ, ചിത്രങ്ങൾ

സൽമാൻ നായകനായ 'കിസി കാ ഭായ് കിസി കി ജാൻ' എന്ന ചിത്രത്തിലാണ് രാഘവ് സൽമാനൊപ്പം പ്രവർത്തിച്ചത്. ഷാരൂഖ് ഖാൻ്റെ റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റിനൊപ്പം, ആര്യൻ ഖാൻ സംവിധാനം ചെയ്ത് സൃഷ്ടിച്ച നെറ്റ്ഫ്ലിക്സ് ഷോയായ ദി ബാഡ്സ് ഓഫ് ബോളിവുഡിലും രാഘവ് അഭിനയിച്ചിട്ടുണ്ട്. ഈ ഷോയിൽ അഭിനയിച്ചതിലൂടെ ഉത്തരാഖണ്ഡ് സ്വദേശിയായ രാഘവിന് ഷാരൂഖ് ഖാനുമായി സംസാരിക്കാനുള്ള അവസരവും ലഭിച്ചു. രണ്ട് താരങ്ങളിൽ നിന്നും തനിക്ക് വിലപ്പെട്ട ഉപദേശങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന് രാഘവ് പറഞ്ഞു. 

Also Read:  ഒരു വലിയ വഴക്കിൽ തുടക്കം, ഇന്നേറെ പ്രിയപ്പെട്ട​വൻ; ഇഷാനിയുടെ കൂട്ടുകാരന് ആശംസകളുമായി അഹാന

Salman Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: