scorecardresearch

Param Sundari OTT:  മലയാളികൾ ട്രോളി കൊന്ന 'പരംസുന്ദരി' ഒടിടിയിലേക്ക്

Param Sundari OTT Release date & Platform: When and where to watch: സമീപകാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ വിമർശിച്ച ചിത്രം 'പരം സുന്ദരി' ഒടിടിയിലേക്ക്, എവിടെ കാണാം

Param Sundari OTT Release date & Platform: When and where to watch: സമീപകാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ വിമർശിച്ച ചിത്രം 'പരം സുന്ദരി' ഒടിടിയിലേക്ക്, എവിടെ കാണാം

author-image
Entertainment Desk
New Update
Param Sundari OTT Release date Platform

Param Sundari OTT Release date & Platform: ബോളിവുഡ് താരങ്ങളായ ജാൻവി കപൂറും സിദ്ധാർത്ഥ് മൽഹോത്രയും അഭിനയിച്ച റൊമാൻ്റിക് കോമഡി ചിത്രം 'പരം സുന്ദരി' ഓഗസ്റ്റിലാണ് തിയേറ്ററുകളിലെത്തിയത്.  കേരളത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയിട്ടുള്ള ക്രോസ്-കൾച്ചറൽ ചിത്രമാണിത്. ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ് ഇപ്പോൾ. 

Advertisment

Also Read: ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചാഹറിന്റെ സഹോദരി; ബിഗ് ബോസിൽ തിളങ്ങാൻ മാൾട്ടിയും: Bigg Boss

സമീപകാലത്ത് മലയാളികൾ ഏറ്റവും കൂടുതൽ വിമർശിച്ച ചിത്രമാണിത്. ചിത്രത്തിൽ ഒരു മലയാളി പെൺകുട്ടിയായാണ് ജാൻവി കപൂർ എത്തിയത്. എന്നാൽ, സിനിമയിൽ അവതരിപ്പിച്ച മലയാളി പെൺകുട്ടിയെക്കുറിച്ചുള്ള സങ്കൽപവും, ജാൻവിയുടെ കഥാപാത്രത്തിൻ്റെ സംഭാഷണ രീതിയും വലിയ തോതിൽ ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇടയാക്കി. കേരള സംസ്കാരത്തെയും മലയാളി ജീവിതത്തെയും ചിത്രം തെറ്റായി ചിത്രീകരിച്ചു എന്നായിരുന്നു പ്രധാന വിമർശനം.

Also Read: ബെല്ലി ഡാൻസുമായി കല്യാണി; ഞങ്ങളുടെ കല്ലു​ ആകെ മാറിപ്പോയെന്ന് ആരാധകർ, വീഡിയോ

Advertisment

രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളുടെയും സംസ്‌കാരങ്ങളുടെയും പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം പ്രണയം, കോമഡി എന്നിവയുടെ മിക്സാണ്.  പിതാവിൻ്റെ പണം വിവിധ സംരംഭങ്ങളിൽ നിക്ഷേപിച്ച് നടക്കുന്ന ധനികനും നിഷ്‌കളങ്കനുമായ പരം എന്ന യുവാവായാണ് സിദ്ധാർത്ഥ് മൽഹോത്ര ചിത്രത്തിൽ എത്തുന്നത്. ഒരു മാച്ച് മേക്കിംഗ് ആപ്പിലൂടെ ജാൻവി കപൂർ അവതരിപ്പിക്കുന്ന സുന്ദരിയിലേക്ക് എത്തുകയാണ് പരം . കേരളത്തിൽ ഒരു ഹോംസ്റ്റേ നടത്തുന്ന, സാധാരണക്കാരിയും സ്വതന്ത്രയും ആയ യുവതിയാണ് സുന്ദരി. പരസ്പര വിരുദ്ധമായ ഈ  വ്യക്തികൾ എങ്ങനെ കണ്ടുമുട്ടുന്നു, എങ്ങനെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു എന്നുള്ള കാര്യങ്ങളാണ് ചിത്രം പറയുന്നത്. 

Also Read: ചിരി ചന്തം; നവരാത്രി ആഘോഷമാക്കി താരസുന്ദരിമാർ, ചിത്രങ്ങൾ

സഞ്ജയ് കപൂർ, സിദ്ധാർത്ഥ ശങ്കർ, മൻജോത് സിംഗ്, രഞ്ജി പണിക്കർ, ഇനായത്ത് വർമ്മ എന്നിവരുൾപ്പെടെയുള്ള വലിയൊരു താരനിര 'പരം സുന്ദരി'യിൽ ഉണ്ട്.

ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്.  ഒക്ടോബർ 24 മുതൽ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. 

Also Read: ഒരു വലിയ വഴക്കിൽ തുടക്കം, ഇന്നേറെ പ്രിയപ്പെട്ട​വൻ; ഇഷാനിയുടെ കൂട്ടുകാരന് ആശംസകളുമായി അഹാന

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: