scorecardresearch

ബെല്ലി ഡാൻസുമായി കല്യാണി; ഞങ്ങളുടെ കല്ലു​ ആകെ മാറിപ്പോയെന്ന് ആരാധകർ, വീഡിയോ

Kalyani Priyadarshan in Genie- ABDI ABDI Video Song: കല്യാണി ആദ്യമായി ബെല്ലി ഡാൻസ് അവതരിപ്പിച്ച 'ജീനി' എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Kalyani Priyadarshan in Genie- ABDI ABDI Video Song: കല്യാണി ആദ്യമായി ബെല്ലി ഡാൻസ് അവതരിപ്പിച്ച 'ജീനി' എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Kalyani Priyadarshan

മലയാള സിനിമയിൽ വലിയ വിജയം നേടിയ 'ലോക ചാപ്റ്റർ 1 ചന്ദ്ര' എന്ന ചിത്രത്തിലൂടെ സൂപ്പർ ഹീറോയിനായി മാറിയ കല്യാണി പ്രിയദർശന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. കല്യാണി ആദ്യമായി ബെല്ലി ഡാൻസ് അവതരിപ്പിച്ച 'ജീനി' എന്ന തമിഴ് ചിത്രത്തിലെ ഗാനരംഗമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. രവി മോഹൻ നായകനാവുന്ന ഈ ചിത്രത്തിൽ കൃതി ഷെട്ടിയും ബെല്ലി ഡാൻസിൽ കല്യാണിക്കൊപ്പം ചേരുന്നുണ്ട്.

Advertisment

Also Read: എന്റെ ബിഗ് ബീ, നിങ്ങളോളം ഞാൻ മറ്റാരെയും സ്നേഹിക്കുന്നില്ല: സൗബിൻ​ ഷാഹിർ

Also Read: രഞ്ജിനി ഹരിദാസുമായി ലെസ്ബിയൻ ബന്ധമോ?: രഞ്ജിനി ജോസ് മറുപടി പറയുന്നു

ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് 'ലോക ചാപ്റ്റർ 1 ചന്ദ്ര' മുന്നേറുമ്പോളാണ് കല്യാണിയുടെ ഈ പുതിയ ഗെറ്റപ്പ് പ്രേക്ഷകർക്കിടയിൽ ചർച്ചയാവുന്നത്. ഇതുവരെ കാണാത്ത ഈ പുതിയ വേഷം ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വീഡിയോക്ക് താഴെ "ഞങ്ങളുടെ കല്ലു ആകെ മാറിപ്പോയി" എന്ന് പറഞ്ഞ് ഞെട്ടൽ രേഖപ്പെടുത്തുന്നവരുണ്ട്. അതേസമയം, ഒരു വിഭാഗം ആരാധകർ പ്രമുഖ നായികഐറ്റം നമ്പറുകൾ ചെയ്യേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്തുകൊണ്ട് വിമർശനവും ഉന്നയിക്കുന്നുണ്ട്.

Advertisment

Also Read: ഒരു വലിയ വഴക്കിൽ തുടക്കം, ഇന്നേറെ പ്രിയപ്പെട്ട​വൻ; ഇഷാനിയുടെ കൂട്ടുകാരന് ആശംസകളുമായി അഹാന

വിവാദങ്ങൾക്കിടയിലും തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് കല്യാണി പ്രിയദർശൻ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. "ഒരു അഭിനേതാവെന്ന നിലയിൽ, ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ഒരു ചലഞ്ചായി ഏറ്റെടുക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. 'ജീനി'യിലെ ഈ ഗാനവും അത്തരമൊരു നിമിഷമായിരുന്നു. വാണിജ്യപരമായി ഏറെ പ്രാധാന്യമുള്ള ഈ ഗാനം സംവിധായകൻ ഭുവനേഷ് മനോഹരമായി ചിത്രീകരിച്ചതിൽ എനിക്ക് അതിശയമുണ്ട്. ഇതിന് പിന്നിൽ ശക്തമായ ചില കാരണങ്ങളുണ്ട്. വളരെയധികം കഠിനാധ്വാനം ചെയ്താണ് ഇത് പൂർത്തിയാക്കിയത്. എല്ലാവർക്കും ഇത് ഇഷ്ടമാകുമെന്ന് കരുതുന്നു", കല്യാണി കുറിച്ചു.

Also Read: ചിരി ചന്തം; നവരാത്രി ആഘോഷമാക്കി താരസുന്ദരിമാർ, ചിത്രങ്ങൾ

Kalyani Priyadarshan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: