/indian-express-malayalam/media/media_files/2025/10/08/bigg-boss-19-wildcard-contestant-malti-chahar-cricketer-deepak-chahar-sister-fi-2025-10-08-16-07-36.jpg)
/indian-express-malayalam/media/media_files/2025/10/08/bigg-boss-19-wildcard-contestant-malti-chahar-cricketer-deepak-chahar-sister-4-2025-10-08-16-07-50.jpg)
ഈ ആഴ്ച ഹിന്ദി ബിഗ് ബോസ് 19ൽ വൈൽഡ് കാർഡ് മത്സരാർത്ഥിയായി എത്തിയത് ക്രിക്കറ്റ് താരം ദീപക് ചാഹറിന്റെ സഹോദരിയായ മാൾട്ടി ചാഹർ ആണ്.
/indian-express-malayalam/media/media_files/2025/10/08/bigg-boss-19-wildcard-contestant-malti-chahar-cricketer-deepak-chahar-sister-3-2025-10-08-16-07-50.jpg)
ഇന്ത്യയുടെ വലംകയ്യൻ മീഡിയം പേസ് ബോളറായ ദീപക് ചഹർ 2023ൽ ആണ് ഇന്ത്യക്ക് വേണ്ടി അവസാനമായി കളിച്ചത്. ഇന്ത്യൻ ടീമിലേക്ക് മടങ്ങി എത്താനുള്ള ശ്രമം തുടരുകയാണ് ഈ രാജസ്ഥാൻ താരം. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് 9.25 കോടി രൂപയ്ക്കാണ് ദീപക് ചഹറിനെ സ്വന്തമാക്കിയത്.
/indian-express-malayalam/media/media_files/2025/10/08/bigg-boss-19-wildcard-contestant-malti-chahar-cricketer-deepak-chahar-sister-8-2025-10-08-16-07-50.jpg)
അതേസമയം, നടി, മോഡൽ, കണ്ടന്റ് ക്രിയേറ്റർ എന്നീ നിലകളിൽ ശ്രദ്ധേയയായ മാൾട്ടി 1990-ൽ ഉത്തർപ്രദേശിലാണ് ജനിച്ചത്.
/indian-express-malayalam/media/media_files/2025/10/08/bigg-boss-19-wildcard-contestant-malti-chahar-cricketer-deepak-chahar-sister-7-2025-10-08-16-07-50.jpg)
സഹോദരൻ ദീപക്കിനെ ക്രിക്കറ്റിൽ പരിശീലിപ്പിച്ചെടുത്തപ്പോൾ, അച്ഛൻ തന്നെ ഒരു ഐപിഎസ് ഓഫീസറാക്കാനാണ് ആഗ്രഹിച്ചിരുന്നതെന്നാണ് മാൾട്ടി പറയുന്നത്. അതിനാൽ തന്നെ, തന്റെ പ്രായത്തിലുള്ള പെൺകുട്ടികൾ ചെയ്യുന്ന പല കാര്യങ്ങളും ചെയ്യാൻ തനിക്ക് അനുവാദം ഉണ്ടായിരുന്നില്ലെന്നും മാൾട്ടി പറയുന്നു.
/indian-express-malayalam/media/media_files/2025/10/08/bigg-boss-19-wildcard-contestant-malti-chahar-cricketer-deepak-chahar-sister-2-2025-10-08-16-07-50.jpg)
ഒരു ഐപിഎസ് ഓഫീസർ കഥാപാത്രത്തിന്റെ പേരാണ് അച്ഛൻ തനിക്ക് ഇട്ടതെന്നും മാൾട്ടി വെളിപ്പെടുത്തി. “ഞാൻ ജനിക്കുന്നതിനു മുൻപേ എന്റെ അച്ഛന് ഒരു സ്വപ്നമുണ്ടായിരുന്നു, ഒരു മകൾ ഉണ്ടാകണം, അവൾ ഒരു ഐപിഎസ് ഓഫീസറാകണം. എന്നെ ഒരു ഐപിഎസ് ഓഫീസറാക്കാനായിരുന്നു അദ്ദേഹത്തിന് ആഗ്രഹം."
/indian-express-malayalam/media/media_files/2025/10/08/bigg-boss-19-wildcard-contestant-malti-chahar-cricketer-deepak-chahar-sister-1-2025-10-08-16-07-50.jpg)
“എന്നെ ഒരു ഐപിഎസ് ഓഫീസറാക്കാൻ വേണ്ടി അച്ഛൻ ഒരുപാട് ശ്രമിച്ചു. എനിക്ക് വീടിന് പുറത്ത് പോകാൻ അനുവാദം ഉണ്ടായിരുന്നില്ല. പന്ത്രണ്ടാം ക്ലാസ് വരെ എനിക്ക് ബോയ് കട്ട് ആയിരുന്നു. പെൺകുട്ടികളെപ്പോലെ വസ്ത്രം ധരിക്കാനും അനുവാദം ഉണ്ടായിരുന്നില്ല. മെഹന്ദി ഇട്ടാൽ എനിക്ക് അടി കിട്ടും. പെൺകുട്ടികളെപ്പോലെ പെരുമാറാൻ അനുവാദം ഉണ്ടായിരുന്നില്ല. ഞാൻ ആൺകുട്ടികളുമായി വളരെ കംഫർട്ടായി ഇടപെഴകുന്നതിന് കാരണം കുട്ടിക്കാലം മുതൽ ഞാൻ അവരുടെ കൂടെയാണ് കഴിഞ്ഞിട്ടുള്ളത് എന്നതിനാലാണ്. ഞാൻ അച്ഛന്റെയും അച്ഛന്റെ കൂട്ടുകാരുടെയും കൂടെയായിരുന്നു കൂടുതലും ഇഴപഴകിയിരുന്നത്. അതുകൊണ്ട് എനിക്ക് മെയിൽ എനർജി കൂടുതൽ പരിചിതമാണ്," തന്റെ കുട്ടിക്കാല അനുഭവങ്ങൾ പങ്കിട്ട് മാൾട്ടി പറഞ്ഞതിങ്ങനെ.
/indian-express-malayalam/media/media_files/2025/10/08/bigg-boss-19-wildcard-contestant-malti-chahar-cricketer-deepak-chahar-sister-2025-10-08-16-07-50.jpg)
ദീപക് ചാഹറിൻ്റെ സഹോദരി എന്ന മേൽവിലാസത്തിനപ്പുറം വിനോദ ലോകത്ത് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് മാൾട്ടി ചാഹർ.
/indian-express-malayalam/media/media_files/2025/10/08/bigg-boss-19-malti-chahar-deepak-chahar-sister-1-2025-10-08-16-07-50.jpg)
ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ചാഹർ മാൾട്ടിയുടെ കസിനാണ്.
/indian-express-malayalam/media/media_files/2025/10/08/bigg-boss-19-malti-chahar-deepak-chahar-sister-2-2025-10-08-16-07-50.jpg)
സൗന്ദര്യമത്സരങ്ങളിലൂടെയാണ് മാൾട്ടി കരിയർ ആരംഭിച്ചത്. 2014-ലെ ഫെമിന മിസ് ഇന്ത്യ ഡൽഹി മത്സരത്തിൽ അവർ മിസ് ഫോട്ടോജെനിക് (Miss Photogenic) എന്ന കിരീടം നേടുകയും അതേ മത്സരത്തിൽ രണ്ടാം റണ്ണറപ്പാവുകയും ചെയ്തു.
/indian-express-malayalam/media/media_files/2025/10/08/bigg-boss-19-malti-chahar-deepak-chahar-sister-3-2025-10-08-16-07-50.jpg)
2018-ലെ 'ജീനിയസ്' എന്ന ചിത്രത്തിലൂടെയാണ് മാൾട്ടി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഇഷ്ക് പഷ്മിന (2022), സദ വ്യാഹ് ഹോയ ജി (2022), മാ ഓ മേരി മാ (2025) എന്നീ സിനിമകളിലും അവർ അഭിനയിച്ചു. അഭിനയത്തിന് പുറമെ ചലച്ചിത്ര നിർമ്മാണത്തിലും മാൾട്ടി കൈവച്ചു. ഫെരെ: എ ഡ്രീം ഹൗസ്വൈഫ് (7 Phere: A Dream Housewife), ഓ മായേരീ (O Maaeri) എന്നിവയുൾപ്പെടെയുള്ള ഹ്രസ്വചിത്രങ്ങൾ അവർ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.