/indian-express-malayalam/media/media_files/2025/01/16/nutJ0SBHoo4ZOdkQE3Fs.jpg)
ചിത്രം: എക്സ്
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിപരിക്കേൽപ്പിച്ച കേസിൽ, മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി വിവരം. ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) പ്രതിയെ പിടികൂടിയതായി പൊലീസ് വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
31 കാരനായ പ്രതിയെ പൊലീസും ആർപിഎഫും സംയുക്തമായി ചോദ്യം ചെയ്തു വരികയാണ്. ഷാലിമാർ ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിനിൻ്റെ ജനറൽ കോച്ചിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ആർപിഎഫ് കസ്റ്റഡിയിലെടുത്ത പ്രതിയെ വീഡിയോ കോളിലൂടെ തിരിച്ചറിഞ്ഞ മുംബൈ പൊലീസ് ഉടൻ തന്നെ വിമാന മാർഗം ദുർഗിലെത്തുകയായിരുന്നു. അതേസമയം, പ്രതിയുമായി സാമ്യമുള്ള ഒരാളെ ഇന്നലെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത് വിട്ടയച്ചു.
ബാന്ദ്രയിലെ വസതിയിൽ നടന്ന മോഷണ ശ്രമം പ്രതിരോധിക്കുന്നതിനിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റ്ത്. സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴാണ് പ്രിതി കസ്റ്റഡിയിലാകുന്നത്. പ്രിതിക്കായി ഇരുപതോളെ പൊലീസ് സംഘങ്ങളുടെ നേതൃത്വത്തിൽ വ്യാപക തിരച്ചിൽ നടക്കുന്നതിനിടെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാൾ പിടിയിലാകുന്നത്.
Read More
- സെയ്ഫ് അലി ഖാന് ലഭിക്കുക ലക്ഷങ്ങളുടെ ഇൻഷുറൻസ്?
- ജോർജിന്റെ മകളുടെ മധുരംവെപ്പ് ചടങ്ങിൽ കാരണവരായി മമ്മൂട്ടി; ചിത്രങ്ങൾ
- Pani OTT: പണി ഒടിടിയിലെത്തി; എവിടെ കാണാം?
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
- നടൻ സെയ്ഫ് അലി ഖാന് ഗുരുതര പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
- മാലാഖമാർ സാക്ഷി, ബട്ടർഫ്ളൈ ഗേളായി നിതാര; പിറന്നാൾ വർണാഭമാക്കി പേളി, ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.