scorecardresearch

2 പാട്ടുകൾ, ഇതുവരെ ലഭിച്ചത് 18 കോടി വ്യൂസ്; താരമായി 19കാരൻ

രണ്ടുപാട്ടുകൾ കൊണ്ട് സെൻസേഷനായി മാറിയ സായ് അഭയങ്കറിനെ അനിരുദ്ധിനോടാണ് സോഷ്യൽ മീഡിയ ഉപമിക്കുന്നത്

രണ്ടുപാട്ടുകൾ കൊണ്ട് സെൻസേഷനായി മാറിയ സായ് അഭയങ്കറിനെ അനിരുദ്ധിനോടാണ് സോഷ്യൽ മീഡിയ ഉപമിക്കുന്നത്

author-image
Entertainment Desk
New Update
Sai Abhyankkar

ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി മാറുന്ന രണ്ടു പാട്ടുകളുണ്ട്. കട്ചി സേര, ആസ കൂട....  സിനിമാപാട്ടുകളല്ല, തമിഴ് ആൽബങ്ങളാണ് രണ്ടും. ഈ രണ്ടു പാട്ടുകൾക്കു പിറകിലും പ്രവർത്തിച്ചത് ഒരു പത്തൊൻപതു വയസ്സുകാരനാണ്, സായ് അഭയങ്കർ.  

Advertisment

സായ് അഭയങ്കറിനെ കുറിച്ച്  മലയാളം മൂവി ആൻ്റ്  മ്യൂസിക് ഡാറ്റബേസിൽ (m3db)പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. എഴുത്തുകാരനായ മുകേഷ് കുമാറാണ് സായ് അഭയങ്കറിനെ പരിചയപ്പെടുത്തി കൊണ്ടുള്ള കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

മുകേഷ് കുമാറിന്റെ കുറിപ്പിന്റെ പൂർണരൂപം

രണ്ട് പാട്ടുകൾ...
രണ്ടേ രണ്ട് പാട്ടുകൾ...
എണ്ണം പറഞ്ഞ രണ്ട് പാട്ടുകൾ...
ഈ വർഷം ജനുവരി അവസാനത്തോടെ റിലീസായ ആദ്യ പാട്ടിന് ആറ് മാസം കൊണ്ട് ലഭിച്ച വ്യൂസ് എത്രയാണെന്നോ? പതിനാലര കോടി! ഇന്ത്യൻ ജനസംഖ്യയുടെ പത്ത് ശതമാനം! അതായത് തമിഴ്നാട്ടിലെയും കേരളത്തിലെയും മൊത്തം ജനസംഖ്യ എടുത്താൽ പിന്നേം കിടക്കുന്നു ഒരു മൂന്ന് മൂന്നര കോടി ബാക്കി!

Advertisment

കഴിഞ്ഞ മാസം റിലീസ് ആയ രണ്ടാമത്തെ പാട്ട് ആകട്ടെ ഒരു മാസ കാലയളവിനുള്ളിൽ മൂന്നരക്കോടി വ്യൂസ് കഴിഞ്ഞ് മുന്നേറുകയാണ്. ഇൻസ്റ്റാ തുറന്നാൽ റീൽസിലൊക്കെ ഈ രണ്ട് പാട്ടുകളെയും തട്ടി മുട്ടാതെ മുന്നോട്ട് പോകാനാവില്ല. 
"കട്ചി സേര" , "ആസ കൂട" എന്നീ രണ്ട് സെൻസേഷണൽ തമിഴ് ആൽബങ്ങൾ കമ്പോസ് ചെയ്ത, ഇന്ത്യൻ ഇൻഡിപെൻഡന്റ് മ്യൂസിക് രംഗത്തെ പുതിയ താരോദയം ആയ സായ് അഭയങ്കർ എന്ന പത്തൊമ്പത് (19) വയസ്സുകാരനെക്കുറിച്ചാണ് പറയുന്നത്! നാലാം വയസ്സ് മുതൽ സംഗീതം അഭ്യസിക്കുന്ന സായ് അഭയങ്കറുടെ സഹോദരി സായ് സ്മൃതി തന്നെയാണ് ഈ രണ്ട് പാട്ടുകളിലും കൂടെ പാടിയിരിക്കുന്നത്.

"നിലാ കായ്‌കിറത്..നെഞ്ചം തേയ്കിറത്..യാരും രസിക്കവില്ലയേ" എന്ന പാട്ടിൽ തുടങ്ങി "ടെലിഫോൺ മണി പോൽ സിരിപ്പവൾ ഇവളാ" എന്ന ഗാനത്തിലൂടെ തരംഗമായി മാറിയ ഹരിണി. 
"എനക്കൊരു ഗേൾഫ്രണ്ട് വേണമടി" എന്ന ബോയ്സ് സിനിമയിലെ പാട്ടും മിന്നലേ, കാക്ക കാക്ക, ഗില്ലി, ധൂൾ, സാമി തുടങ്ങി നിരവധി ഹിറ്റ് സിനിമകളിലെ ഗാനങ്ങൾ ആലപിച്ചിട്ടുള്ള ടിപ്പു...
ഇവർ രണ്ട് പേരുടെയും മകനായ സായ് അഭയങ്കർ തൊട്ടത് പൊന്നായില്ലെങ്കിലേ അതിശയമുള്ളൂ! ദിവസവും ഒരു തവണ എങ്കിലും ഇൻസ്റ്റാഗ്രാം സ്ക്രോൾ ചെയ്തു പോകുന്നവർ സായ് അഭയങ്കറുടെ ഈ രണ്ട് ആൽബവും കേൾക്കാതെ പോകാൻ വഴിയില്ല. 
"നീ പേസ ലൈറ്റാ ആസ കൂട
വാസം വീസും കാത്ത തേട" 

Read More

Music Instagram

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: