/indian-express-malayalam/media/media_files/2025/07/17/salman-khan-sells-mumbai-apartment-2025-07-17-11-25-33.jpg)
Salman Khan
സൽമാൻ ഖാനുമായി തനിക്ക് ഉള്ള പ്രശ്നങ്ങൾ പല അഭിമുഖങ്ങളിലും തുറന്നു പറയുകയാണ് സംവിധായകൻ അഭിനവ് കശ്യപ് . ഒരിക്കൽ ചെളിയിൽ ഓടേണ്ട സീൻ ചെയ്യാൻ പോലും സൽമാൻ വിമുഖത പ്രകടിപ്പിച്ചു എന്നാണ് അഭിനവ് പറയുന്നത്. ജനക്കൂട്ടത്തിനുമുന്നിൽ വഴുതി വീണാൽ അപമാനം സംഭവിക്കുമെന്ന് കരുതിയാണ് സൽമാൻ ആ സീൻ നിരസിച്ചതെന്നും അഭിനവ് കൂട്ടിച്ചേർത്തു.
Also Read: Hridayapoorvam OTT: ഹൃദയപൂർവ്വം ഒടിടിയിലേക്ക്; എവിടെ കാണാം?
സൽമാന്റെ കണ്ണിനടിയിലെ തടിപ്പ് (ഐബാഗ്) മറയ്ക്കാൻ ലക്ഷങ്ങൾ ചെലവഴിച്ച് വിഎഫ്എക്സ് ഉപയോഗിക്കുകയായിരുന്നുവെന്നും ചെലവഴിക്കേണ്ടി വന്നുവെന്നും അഭിനവ് വെളിപ്പെടുത്തി. സൽമാൻ ഖാൻ തന്റെ പണം തരാൻ താമസിച്ചതു കാരണം താൻ കടത്തിൽ വീണെന്നും, നടനും കുടുംബവും ക്രിമിനലുകളാണെന്നും അഭിനവ് ആരോപിച്ചു.
സൽമാനു തന്റെ സിനിമാ സെറ്റുകളിൽ സ്വകാര്യ ജിം ഉണ്ടോ എന്ന് ചോദ്യത്തിനും അഭിനവ് ഉത്തരം നൽകി. “ ഇല്ല. ഷോട്ടിന് മുമ്പ് കുറച്ച് പുഷ്-അപ്പ് ചെയ്യും. അതും ശരീരത്തിലെ കൊഴുപ്പ് മറയ്ക്കാൻ. അദ്ദേഹം അത്ര ഫിറ്റ് അല്ല. കണ്ണിനടിയിൽ ഐബാഗുകൾ ഉണ്ടായിരുന്നു, ദബാംഗ് സമയത്ത്. സൽമാന്റെ മുഖം ഡിജിറ്റലായി ക്ലീൻ ചെയ്യാൻ എനിക്ക് 8 ലക്ഷം രൂപ ബിൽ വന്നു. പിന്നീട് ചില സിനിമകളിൽ അദ്ദേഹത്തിന്റെ സിക്‌സ്‌പാക്ക് അബ്സ് പോലും വ്യാജമാണെന്ന് കേട്ടു. ദബാംഗ് സമയത്ത് മുഖം ഡിജിറ്റലായി എഡിറ്റ് ചെയ്തു. കണ്ണിനടിയിലെ തടിപ്പുകൾ നീക്കം ചെയ്തു."
Also Read: New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തിയ ചിത്രങ്ങൾ
“ദബാംഗ് സിനിമയിൽ ഒരു ചേസ് സീക്വൻസ് ഉണ്ടായിരുന്നു. അന്ന് മഴക്കാലം, ചെളി നിറഞ്ഞിരുന്നു. വലിയൊരു ജനക്കൂട്ടം ഷൂട്ടിംഗ് കാണാൻ വന്നിരുന്നു. അവർക്കു മുന്നിൽ വഴുതി വീണാൽ അപമാനമാകുമെന്നു കരുതി അദ്ദേഹം ആ സീൻ നിരസിച്ചു. അദ്ദേഹത്തിന് ശരിയായി ഓടാൻ പോലും കഴിയില്ല. എല്ലാം ബോഡി ഡബിളുകളാണ്. പിന്നീട് മുഖം സൂപ്പർഇംപോസ് ചെയ്യുന്നതാണ്.”
Also Read: ലാലേട്ടൻ കൊടുത്ത ആ വാക്ക് സത്യമായി; സിനിമയിൽ അരങ്ങേറ്റം കുറിച്ച് അർജുൻ
വർഷങ്ങൾക്കുമുമ്പ്, വൈആർഎഫിന്റെ ഡിജിറ്റൽ ഇഫക്റ്റ്സ് ടീം പുറത്തുവിട്ട ഒരു വിഎഫ്എക്സ് ബ്രേക്ക്ഡൗൺ വീഡിയോയിൽ, ഏക് ഥാ ടൈഗർ സിനിമയിലെ സൽമാന്റെ സിക്‌സ്‌പാക്ക് അബ്സ് കമ്പ്യൂട്ടറിൽ പെയിന്റ് ചെയ്തതാണെന്ന് വാർത്തകൾ വന്നിരുന്നു. പിന്നീട് വീഡിയോ നീക്കം ചെയ്തെങ്കിലും അതിന്റെ ചില ഭാഗങ്ങൾ ഇടയ്ക്കിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ സിനിമ കിസി കാ ഭായ് കിസി കി ജാൻ പ്രമോഷൻ സമയത്ത്, ജനക്കൂട്ടത്തിനുമുന്നിൽ സൽമാൻ ഷർട്ട് അൺബട്ടൺ ചെയ്ത് കാണിച്ചുകൊണ്ട്, " നിങ്ങൾക്കു തോന്നുന്നുണ്ടോ ഇത് വിഎഫ്എക്സ് കൊണ്ടാണെന്ന്?” എന്നു പറഞ്ഞതും വാർത്തയായിരുന്നു.
Also Read: ആര്യൻ ഖാൻ്റെ സീരീസിൽ അമൃത സുരേഷിന് എന്ത് റോൾ? രഹസ്യം വെളിപ്പെടുത്തി ഗായിക
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.