/indian-express-malayalam/media/media_files/2025/07/21/new-malayalam-ott-release-ronth-2025-07-21-14-18-33.jpg)
New Malayalam OTT release
Ronth OTT Release Date and Platform: ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച 'റോന്ത്' തിയേറ്ററുകളിൽ മികച്ച പ്രകടനം നേടിയിരുന്നു. ഇപ്പോഴിതാ, തിയേറ്റർ റണ്ണിനു ശേഷം ചിത്രം ഒടിടിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിൽ എത്തും.
Also Read: ആസിഫേ, മഞ്ജുവിന്റെ ജന്മദിനം ആഘോഷമാക്കിയതിന് നന്ദി: നരേൻ
യോഹന്നാൻ, ദിൻനാഥ് എന്നീ രണ്ടു പൊലീസുകാർ ഒരു ദിവസം പെട്രോളിംഗിനു പോവുന്നതും അന്ന് സംഭവിക്കുന്ന കാര്യങ്ങളുമാണ് ചിത്രം പറയുന്നത്. യോഹന്നാൻ എന്ന കഥാപാത്രമായി ദിലീഷ് പോത്തൻ എത്തുമ്പോൾ ദിൻനാഥ് എന്ന കഥാപാത്രത്തെയാണ് റോഷൻ മാത്യു അവതരിപ്പിക്കുന്നത്.
Also Read: യൂത്തന്മാരുടെ മുതൽ സൂപ്പർസ്റ്റാർ ചിത്രങ്ങളിൽ വരെ നായികയായ നടിയാണ് ചിത്രത്തിലുള്ളത്; ആളെ മനസ്സിലായോ?
ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിനു ശേഷം ഷാഹി കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോന്ത്. ഫെസ്റ്റിവൽ സിനിമാസിന്റെ ബാനറിൽ സംവിധായകൻ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജം​ഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമിച്ചത്.
Also Read: ഈ മനുഷ്യൻ മുന്നിൽ വന്നാൽ മറ്റാരെയും നോക്കാൻ തോന്നില്ല: മോഹൻലാലിനെക്കുറിച്ച് അനൂപ് മേനോൻ
അരുണ്‍ ചെറുകാവില്‍, സുധി കോപ്പ, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദൂട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
View this post on InstagramA post shared by JioHotstar malayalam (@jiohotstarmalayalam)
ജിയോഹോട്ട്സ്റ്റാറിലൂടെയാണ് റോന്ത് ഒടിടിയിലെത്തുന്നത്. ചിത്രം ഇന്ന് അർദ്ധരാത്രി മുതൽ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.
Also Read: ഡ്രൈവർക്കും ജോലിക്കാരിയ്ക്കും വീടുവയ്ക്കാനായി ആലിയ നൽകിയത് 1 കോടി രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us
 Follow Us