scorecardresearch

'ധൂം- 4,' ഷാരൂഖ് ഖാന് ഒപ്പം രാം ചരൺ; പുറത്തു വരുന്ന വിവരങ്ങൾ ഇങ്ങനെ

ധൂം ഫ്രാഞ്ചൈസിയുടെ നാലാം പതിപ്പായ 'ധൂം 4'-ൽ ഷാരൂഖ് ഖാനും, രാം ചരണും പ്രധാന വേഷങ്ങളിൽ എത്തുമെന്ന വാർത്തകൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു

ധൂം ഫ്രാഞ്ചൈസിയുടെ നാലാം പതിപ്പായ 'ധൂം 4'-ൽ ഷാരൂഖ് ഖാനും, രാം ചരണും പ്രധാന വേഷങ്ങളിൽ എത്തുമെന്ന വാർത്തകൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു

author-image
Entertainment Desk
New Update
Shah Rukh Khan and Ram Charan

(ചിത്രം: ഷാരൂഖ് ഖാൻ, രാം ചരൺ/ഇൻസ്റ്റഗ്രാം)

യാഷ് രാജ് ഫിലിംസ് നിർമ്മിച്ച് അബിഷേക് ബച്ചൻ, ജോൺ എബ്രഹാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു 'ധൂം.' ചിത്രത്തിന്റെ വിജയത്തെ തുടർന്ന് പുറത്തിറങ്ങിയ ധൂം- 2, 3 ഭാഗങ്ങളും ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റ് വിജയമാണ് നേടിയത്. ഇതോടെ ചിത്രത്തിന്റെ നാലാം ഭാഗത്തിനായുള്ള കാത്തിരുപ്പിലാണ് ആരാധകർ. കൂടാതെ ധൂം 4- ലെ നായകനായി ബോളിവുഡിലെ പല സൂപ്പർ സ്റ്റാറുകളുടെ പേരുകളും ഉയർന്ന് വന്നിരുന്നു. അതിൽ എറ്റവും ചർച്ച ചെയ്യപ്പെട്ട താരമാണ് ഷാരൂഖ്​ ഖാൻ. 

Advertisment

എന്നാൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ, ഷാരൂഖ്​ ഖാന്റെ നായക വേഷത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഇന്ത്യൻഎക്സ്പ്രസ്ഡോട്ട്കൊമിന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ഷാരൂഖ് ഖാൻ ധൂം 4 ൽ അഭിനയിക്കുന്നു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.

ധൂം 4 ൽ ഷാരൂഖ് ഖാനും, രാം ചരണും അണിനിരക്കുന്നു എന്ന വാർത്തകളും ഇന്റർനെറ്റിൽ ഉയർന്നു വന്നിരുന്നു. എന്നാൽ ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ചുള്ള കാര്യമായ വിശദാംശങ്ങൾ ലഭിക്കുന്നതിന് വളരെക്കാലം കാത്തിരിക്കേണ്ടിവരും എന്നാണ് ചിത്രവുമായി ബന്ധപ്പെട്ട ഉറവിടങ്ങൾ സൂചിപ്പിക്കുന്നത്. 

2004- ൽ ആണ് ധൂം പുറത്തിറങ്ങുന്നത്, ശേഷം 2006- ൽ ഹൃത്വിക് റോഷനും ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും പ്രധാന കഥാപാത്രങ്ങളായി ധൂം- 2 തീയറ്ററിലെത്തി. വലിയ ബോക്സ് ഓഫീസ് വിജയമാണ് ചിത്രം നേടിയത്. തുടർന്ന് ആമിർ ഖാൻ നായകനായ ധൂം - 3 2013 - ൽ പുറത്തിറങ്ങി. ആമിർ ഖാൻ ഡബിൾ റോളിൽ എത്തിയ ചിത്രത്തിൽ കത്രീന കൈഫാണ് നായിക വേഷത്തിലെത്തിയത്.

Read More Entertainment Stories Here

Advertisment
Aamir Khan Ram Charan Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: