/indian-express-malayalam/media/media_files/ZIgbEDOAW6ZbzJ37Khc6.jpg)
'കാവിലെ പാട്ടുമത്സരം', അരശുംമൂട്ടിൽ അപ്പുക്കുട്ടനെ സംബന്ധിച്ച് ഒരു പ്രതീക്ഷയായിരുന്നു! അമ്മയുടെ സഹോദരിയുടെ മകനായ തൈപ്പറമ്പിൽ അശോകനുമായി ഏറ്റുമുട്ടി ഓരോ തവണ തോൽക്കുമ്പോഴും ശേഷിക്കുന്ന ഒരു പാട്ടുമത്സരവും അതിലെ വിജയവും അപ്പുക്കുട്ടൻ സ്വപ്നം കണ്ടു.
32 വർഷങ്ങൾക്കിപ്പുറവും "ഇനി കാവിലെ പാട്ടുമത്സരത്തിനു കാണാം" എന്ന് മലയാളികൾ ഏറ്റുപറയുന്നു. തോൽവികളിൽ നിന്നൊക്കെ ഞൊടിയിടയിൽ മനസ്സിനെ മോചിപ്പിക്കാനും പ്രത്യാശ നിറയ്ക്കാനും യോദ്ധയിലെ ആ ഡയലോഗ് മലയാളികൾ ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. അതിപ്പോൾ പാക്കിസ്ഥാനോട് ഏറ്റുമുട്ടി ഇന്ത്യ ക്രിക്കറ്റിൽ പരാജയപ്പെട്ടാലും ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് തോറ്റു തുന്നം പാറിയാലുമൊക്കെ സോഷ്യൽ മീഡിയ ഏറ്റുപിടിക്കുന്ന ട്രോൾ ഡയലോഗുകളിൽ ഒന്നു കൂടിയാണത്.
കാവിലെ പാട്ടുമത്സരം മാത്രമല്ല, യോദ്ധ എന്ന ആ സിനിമ മൊത്തത്തിൽ ഇന്നും മലയാളികളുടെ ജീവിതത്തിന്റെ ഓരം ചേർന്നു കിടക്കുന്ന ഒന്നാണ്. മോഹന്‍ലാലും ജഗതിയും ഉർവശിയും മീനയും ഒടുവിൽ ഉണ്ണികൃഷ്ണനുമൊക്കെ തകര്‍ത്തഭിനയിച്ച 'യോദ്ധ' മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക്കുകളിൽ ഒന്നാണ്. അപ്പുക്കുട്ടനും അക്കസേട്ടനും റിമ്പോച്ചെയും ദമയന്തിയും കുട്ടിമാമനുമൊക്കെ മലയാളിയെ സംബന്ധിച്ച് ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന കഥാപാത്രങ്ങളാണ്.
കുങ്ഫു അടിസ്ഥാനമാക്കി ഒരു സിനിമയെടുക്കണമെന്ന ആഗ്രഹമാണ് സംഗീത് ശിവനെ യോദ്ധയിലേക്ക് എത്തിച്ചത്. അതിനായി നേപ്പാളിൽ പോയി താമസിച്ച് രീതികൾ മനസ്സിലാക്കി. അലക്സ് കടവിലിന്റെയും ശശിധരൻ ആറാട്ടുവഴിയുടെയും സഹായത്തോടെ തിരക്കഥ ഒരുക്കി. 27ാം വയസ്സിലാണ് സംഗീത് ശിവൻ യോദ്ധ ഒരുക്കുന്നത്. നേപ്പാളിന്റെ പശ്ചാത്തലവും ലാമമാരുടെ സാന്നിധ്യവുമൊക്കെയായി മലയാളികൾക്ക് അത്ര പരിചിതമല്ലാത്തൊരു ലോകത്തേക്ക് ആണ് സംഗീത് ശിവൻ പ്രേക്ഷകരെ കൂട്ടികൊണ്ടുപോയത്. ആ ചിത്രമാവട്ടെ, പിൽക്കാലത്ത് മലയാളത്തിന്റെ ഐക്കോണിക് ചിത്രങ്ങളിലൊന്നായി മാറി. .
/indian-express-malayalam/media/media_files/enT4i6aQl8ml2q2dimkf.jpg)
യോദ്ധയ്ക്ക് ഒരു രണ്ടാം ഭാഗം ഒരുക്കണമെന്ന സ്വപ്നം കൂടി ബാക്കിവച്ചിട്ടാണ് സംഗീത് മടങ്ങുന്നത്.
യോദ്ധ എന്നൊരൊറ്റ ചിത്രം മതി, സംഗീത് ശിവനെ മലയാളി എന്നും ഓർത്തിരിക്കാൻ. അതിനാൽ തന്നെ, അക്കസോട്ടനും അപ്പുക്കുട്ടനും പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നിടത്തോളം കാലം, മലയാളികളുടെ പ്രതീക്ഷയുടെ 'കാവിലെ പാട്ടുമത്സരം' കഴിയാതിരിക്കുന്നിടത്തോളം കാലം സംഗീതിനു മരണമില്ല!
/indian-express-malayalam/media/media_files/BBMP4h9VkwYkTKPtLydc.jpg)
മോഹൻലാലും സംഗീത് ശിവനും
വ്യൂഹം, യോദ്ധ, ഡാഡി, ഗാന്ധർവ്വം, ജോണി, നിർണയം, സ്നേഹപൂർവ്വം അന്ന എന്നിവയാണ് മലയാളത്തിൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രങ്ങൾ. 1990ൽ, രഘുവരനെ നായകനാക്കി വ്യൂഹം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സംഗീത് ശിവൻ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ജോണി എന്ന ചിത്രത്തിന് മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.
Yodha Reunion. Lal sir remains as young or younger :).. @Mohanlal#yodhapic.twitter.com/77aMuPpy87
— Sangeeth Sivan (@sangeethsivan) January 14, 2014
യോദ്ധ, ഗാന്ധർവ്വം, നിർണയം എന്നിങ്ങനെ സംഗീത് ഒരുക്കിയ മൂന്നു ചിത്രങ്ങളിലെയും നായകൻ മോഹൻലാൽ ആയിരുന്നു. മലയാള സിനിമയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്ന മൂന്നു ചിത്രങ്ങൾ എന്നാണ് സംഗീതിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തികൊണ്ട് മോഹൻലാൽ പറഞ്ഞത്. തന്റെ സിനിമ ജീവിതത്തിലെയും പ്രധാനപ്പെട്ട ചിത്രങ്ങളാണ് ഇവയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. .
Read More Entertainment Stories Here
- ജീവിച്ചു മതിയായി, ഉണരരുതെന്ന് പ്രാർത്ഥിച്ചാണ് കിടക്കുന്നത്; എന്റെ മണിയുണ്ടായിരുന്നെങ്കിൽ സഹായിച്ചേനെ: മീന ഗണേഷ്
- ചക്കിയുടെ കല്യാണം കൂടാൻ കാർത്തിക എത്തിയപ്പോൾ; ആ വട്ടപ്പൊട്ടിനും ചിരിക്കും ഒരുമാറ്റവുമില്ലെന്ന് ആരാധകർ
- ബാഹുബലി പ്രെമോഷ​ൻ ചെയ്തത് 'സീറോ ബഡ്ജറ്റിൽ;' വെളിപ്പെടുത്തി രാജമൗലി
- അവൾ ഒരു മരുമകളല്ല, അച്ഛനോടുള്ള സ്നേഹത്തെപ്പോലും ചിലർ പരിഹാസത്തോടെ കാണുന്നു: മനോജ് കെ. ജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us