/indian-express-malayalam/media/media_files/2025/03/08/ew3EHofeIVukQkWQqH1I.jpg)
ട്വിങ്കിൾ സൂര്യ
രേഖാചിത്രത്തിൽ മമ്മൂട്ടിയെ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച രംഗത്തിൽ അഭിനയിച്ച വ്യക്തിയെ പരിചയപ്പെടുത്തി കഴിഞ്ഞ ദിവസം സംവിധായകൻ ജോഫിൻ ടി. ചാക്കോ സമൂഹമാധ്യമങ്ങളിൽ ഒരു കുറിപ്പു പങ്കുവച്ചിരുന്നു. മമ്മൂട്ടിയോട് രൂപസാദൃശ്യമുള്ള ട്വിങ്കിള്‍ സൂര്യ എന്ന അഭിനേതാവാണ് ചിത്രത്തിൽ മമ്മൂട്ടി ചേട്ടനായി എത്തിയത്.
മമ്മൂട്ടിയുടെ സിനിമാ ഡയലോഗുകളും പാട്ടുസീനുകളുമെല്ലാം റീലുകളിൽ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ് ട്വിങ്കിൾ സൂര്യ. മമ്മൂട്ടിയോട് സാമ്യമുള്ള ട്വിങ്കിൾ സൂര്യയുടെ സാന്നിധ്യവും നടനെ മമ്മൂട്ടിയുടെ ചലനങ്ങള്‍ പരിശീലിപ്പിച്ചെടുത്ത അരുണ്‍ പെരുമ്പ എന്ന പരിശീലകനും എഐ ഉപയോഗിച്ചുള്ള ഡീ ഏയ്ജിങ് നടത്തിയ ആന്‍ഡ്രൂവിന്റെ നേതൃത്വത്തിലുള്ള മൈന്‍ഡ്‌സ്റ്റൈന്‍ ടീമും ഒന്നിച്ചപ്പോൾ ഒരു ടൈം മെഷിനീൽ കയറി എൺപതുകളിലേക്ക് യാത്ര ചെയ്ത അനുഭവമാണ് രേഖാചിത്രം സമ്മാനിച്ചത്.
ഇപ്പോഴിതാ, തനിക്ക് സിനിമ കാത്തുവച്ച ഈ നിയോഗത്തിനു നന്ദി പറഞ്ഞുകൊണ്ട് ട്വിങ്കിൾ സൂര്യ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
"രേഖാചിത്രം. സിനിമ ഓരോരുത്തർക്കും എന്തെങ്കിലുമൊക്കെ കരുതി വെച്ചിട്ടുണ്ടാകും. എനിക്കായി കരുതി വെച്ചത് ഇതാണ്. എന്റെ രേഖാചിത്രം തെളിയിച്ച സിനിമ. ഡയറക്ടർ ജോഫിൻ ചാക്കോ, അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഒന്നുമല്ലാതിരുന്ന എന്നെ ഒരു സിനിമ നാടനാക്കിയതിന്. അരുൺ പെരുമ്പ, എന്റെ സുഹൃത്ത് എന്നതിലുപരി ഈ വേഷം ഇത്ര മനോഹരമാക്കാൻ അദ്ദേഹം എനിക്കു തന്ന ട്രെയിനിംഗ് അതാണ് മമ്മുട്ടി ചേട്ടനെ ഇത്ര മനോഹരമാക്കിയത്. ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കെല്ലാം ഈ നിമിഷം നന്ദി അറിയിക്കുന്നു. ആസിഫ് ഇക്കയുടെ 2025 ലെ ആദ്യ സൂപ്പർ ഹിറ്റ് ഫിലിമിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപാടു സന്തോഷം. എല്ലാത്തിനുമുപരി മമ്മൂട്ടി സാർ. അദ്ദേഹം യെസ് പറഞ്ഞിരുന്നില്ല എങ്കിൽ ഇങ്ങനൊരു വേഷമോ സിനിമയോ ഉണ്ടാകില്ലാരുന്നു. നമ്മുടെ എല്ലാം എല്ലാമായ മമ്മൂട്ടിച്ചേട്ടന്, മമ്മൂട്ടി സാറിനു ഒരായിരം നന്ദി," ട്വിങ്കിൾ കുറിച്ചു.
രേഖാചിത്രത്തിൽ അഭിനയിക്കാനായി 90 കിലോയോളം ഉണ്ടായിരുന്ന ശരീരഭാരം ട്വിങ്കിൾ 80 കിലോയിലേക്ക് എത്തിച്ചു. കഠിനമായ വ്യായാമത്തിലൂടെയും ഡയറ്റിലൂടെയും ഒരു മാസം കൊണ്ടാണ് ട്വിങ്കിൾ മേക്കോവർ നടത്തിയത്. ഒപ്പം, മമ്മൂട്ടിയുടെ ശരീരഭാഷയും ആംഗ്യങ്ങളും ഏറെ ശ്രമപ്പെട്ട് പരിശീലിച്ചെടുക്കുകയും ചെയ്തതോടെ കാഴ്ചയിലും ഭാവങ്ങളിലുമെല്ലാം മമ്മൂട്ടി ചേട്ടനായി മാറുകയായിരുന്നു ട്വിങ്കിള്‍.
Read More
- Oru Jaathi Jathakam OTT: ഒരു ജാതിജാതകംഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
- വിവാഹം മുടങ്ങി, എനിക്ക് നഷ്ടമായത് ലക്ഷങ്ങൾ; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ
- New OTT Release: ഈ ആഴ്ച ഒടിടിയിൽ എത്തുന്ന 6 ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.