/indian-express-malayalam/media/media_files/FYcsXm2GQQ1s004w156f.jpg)
Ranbir Kapoor Viral Christmas Celebration Video: കുടുംബത്തിന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടയില്‍ 'മതവികാരം വ്രണപ്പെടുത്തി'യെന്നാരോപിച്ച് ബോളിവുഡ് നടൻ രൺബീർ കപൂറിനും കുടുംബാംഗങ്ങൾക്കുമെതിരെ പരാതി. കപൂര്‍ കുടുംബത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍, കേക്കില്‍ ബ്രാന്‍ഡി ഒഴിച്ചു കത്തിച്ച് 'ജയ് മാതാ ദി' എന്ന് രൺബീർ പറയുന്നുണ്ട്. അതാണ് പരാതിയുടെ അടിസ്ഥാനം.
എല്ലാ ക്രിസ്മസിനും കപൂര്‍ കുടുംബാംഗങ്ങള്‍ ഒത്തു ചേരാറുണ്ട്. ഇത്തവണയും ആ പതിവ് മുടങ്ങിയില്ല. ഇത്തവണത്തെ ആഘോഷങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
കേസിൽ ഇതു വരെ പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തിട്ടില്ല.
Read Here: ഹിന്ദുക്കളായ കപൂര്‍ കുടുംബം ക്രിസ്മസ് ആഘോഷിക്കുന്നതിന് പിന്നില്‍
മതവികാരം വ്രണപ്പെട്ടു
അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവർ മുഖേന ഘട്‌കോപ്പർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയ സഞ്ജയ് തിവാരി, വീഡിയോയിൽ രൺബീർ കേക്കിൽ മദ്യം ഒഴിച്ച് തീകൊളുത്തിയതിനു ശേഷം 'ജയ് മാതാ ദി' എന്ന് പറയുന്നതായി അവകാശപ്പെട്ടു. ഹിന്ദുമതത്തിൽ, മറ്റ് ദേവതകളെ ആവാഹിക്കുന്നതിന് മുമ്പ് അഗ്നിദേവനെ വിളിക്കാറുണ്ട്. എന്നാൽ രൺബീർ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്‍റെ ഉത്സവം ആഘോഷിക്കുമ്പോൾ അവിടെ ബോധപൂർവം ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും 'ജയ് മാതാ ദി' എന്ന് വിളിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
Read Here
- കപൂര്‍ കണ്ണുകളുള്ള കുട്ടി, ഇവള് ബോളിവുഡ് വാഴുമെന്ന് ആരാധകര്‍
- അടുത്ത ചങ്ങാതിമാരാണ്, ബോളിവുഡ് താരസുന്ദരികളും: ഈ കൂട്ട് അൽപ്പം സ്പെഷലാണ്, ചിത്രങ്ങൾ
- ഭാര്യ ഭാര്യയാണ്, കാമുകി കാമുകിയും; തൃപ്തിയ്ക്ക് വേണ്ടി രശ്മികയെ ഒതുക്കാൻ ശ്രമിച്ചോ? നിർമാതാവിന്റെ മറുപടി
- ഇതാണ് ഞങ്ങളുടെ റാഹ; ഒടുവിൽ മകളുടെ മുഖം കാണിച്ച് ആലിയയും രൺബീറും
- ആലിയയെ ചേർത്തുപിടിച്ച് രൺബീർ; ക്യൂട്ട് കപ്പിൾ എന്ന് ആരാധകർ
- മക്കളുമൊത്ത് കൊച്ചിയിലെത്തി നയന്‍താര, ഇവിടെ എല്ലാം സ്പൈസി എന്ന് വിഗ്നേഷ്; ചിത്രങ്ങള്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.