/indian-express-malayalam/media/media_files/2025/03/13/KUNpxT5TvUEOPgfwf89S.jpg)
ആലിയയും രൺബീറും
ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. സ്ക്രീനിലെ ഇവരുടെ ആകർഷകമായ പ്രകടനം കാണാൻ മാത്രമല്ല, ഇരുവരുടെയും വ്യക്തിജീവിതത്തിലെ വിശേഷങ്ങൾ അറിയാനും ആരാധകർക്ക് ഏറെ താൽപ്പര്യമാണ്.
ആലിയയുടെ ഇത്തവണത്തെ ജന്മദിനാഘോഷങ്ങൾ അൽപ്പം നേരത്തെ സംഘടിപ്പിച്ചിരിക്കുകയാണ് രൺബീർ. മുംബൈയിൽ മാധ്യമപ്രവർത്തകർക്കും പാപ്പരാസികൾക്കുമായി പ്രത്യേക ബർത്ത്ഡേ ആഘോഷം തന്നെ ആലിയയും രൺബീർ കപൂറും സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ തങ്ങളുടെ പുതിയ പ്രൊജക്റ്റുകളെ കുറിച്ച് ദമ്പതികൾ സംസാരിച്ചു.
വൈറ്റ് എംബ്രോയിഡറിയുള്ള ഫ്ളഷ് ട്വിന്റ് കുർത്തയായിരുന്നു ആലിയയുടെ വേഷം. പുതിയ മീശ ലുക്കിൽ സ്റ്റൈലിഷാണ് രൺബീർ എത്തിയത്. പരിപാടിയിൽ ആലിയ കേക്ക് മുറിച്ചു. ശേഷം മാധ്യമപ്രവർത്തകർക്കും പാപ്പരാസികൾക്കുമൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുകയും ചെയ്തു.
രൺബീറിന്റെ മടിയിൽ ഇരുന്ന് ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന ആലിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ആൾക്കൂട്ടത്തിൽ നിന്ന് ആലിയയെ പ്രൊട്ടക്റ്റ് ചെയ്തു നിർത്തുന്ന രൺബീറിനെയും വീഡിയോയിൽ കാണാം.
ബ്രഹ്മാസ്ത്രയുടെ ഷൂട്ടിനിടെയാണ് ആലിയ- രൺബീർ പ്രണയം പൂവിട്ടത്. അഞ്ചു വർഷത്തോളം ഇരുവരും ഡേറ്റിംഗിലായിരുന്നു. ഒടുവിൽ 2022 ഏപ്രിലിൽ ഇരുവരും വിവാഹിതരായി. പാപ്പരാസികൾക്കും ആരാധകർക്കുമെല്ലാം ഏറെ പ്രിയങ്കരിയായ റാഹ കപൂറിൻ്റെ മാതാപിതാക്കളാണ് ഇരുവരും ഇന്ന്.
Read More
- New OTT Release: ഈ ആഴ്ച ഒടിടിയിലെത്തിയ 9 മലയാളചിത്രങ്ങൾ
- കഷ്ടപ്പാടുകളിലേക്ക് ഭാഗ്യദേവതയായി അവൾ എത്തിയപ്പോൾ; മാറിമറിഞ്ഞത് ബാബുവിന്റെ ജീവിതം
- അപ്പന്റെ സ്വപ്നം സഫലമാക്കിയ മകൻ; അമ്മയുടെ കയ്യിലിരിക്കുന്ന ഈ കൊച്ചുമിടുക്കൻ മലയാളത്തിന്റെ പ്രിയനടനാണ്
- തിയേറ്ററിൽ ആളില്ലെങ്കിലും പുറത്ത് ഹൗസ്ഫുൾ ബോർഡ്; കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്ന നിർമാതാക്കളും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us