scorecardresearch

20 വർഷം, പലരും പലവഴി പിരിഞ്ഞുപോയി, മാറ്റമില്ലാതെ ഈ സൗഹൃദം: രമേഷ് പിഷാരടി

20 വർഷമായി മുടങ്ങാതെ തുടരുന്ന ഒത്തുച്ചേരലിനെ കുറിച്ച് രമേഷ് പിഷാരടി

20 വർഷമായി മുടങ്ങാതെ തുടരുന്ന ഒത്തുച്ചേരലിനെ കുറിച്ച് രമേഷ് പിഷാരടി

author-image
Entertainment Desk
New Update
Ramesh Pisharody | Sajan Palluruthy

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടനും​ അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി. കുറിക്ക് കൊള്ളുന്ന ഹാസ്യവും കൗണ്ടർ ഡയലോഗുകളുമെല്ലാമായി എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുകയും ഇഷ്ടം കവരുകയും ചെയ്യുന്ന പിഷാരടിക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. ആരെയും ആകർഷിക്കാനുള്ള സംസാര ശൈലിയും പിഷാരടിയെ മലയാളികളിലേക്ക് കൂടുതൽ അടുപ്പിക്കുകയായിരുന്നു.

Advertisment

പുതുവർഷത്തിൽ ജീവിതത്തിലെ ഒരു അപൂർവ്വ സന്തോഷത്തെ കുറിച്ച് സംസാരിക്കുകയാണ് രമേഷ് പിഷാരടി. താനും നടനും മിമിക്രി ആർട്ടിസ്റ്റുമായ സാജൻ പള്ളുരുത്തിയും 20 വർഷമായി തുടരുന്ന ഒരു പതിവിനെ കുറിച്ചാണ് രമേഷ് പിഷാരടി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. 

"പുതുവത്സര ആശംസകൾ. ഒപ്പം ഒരു അപൂർവ സന്തോഷവും. തുടർച്ചയായ 20 വർഷങ്ങളായി എല്ലാ പുതുവർഷത്തിനും ഞങ്ങൾ ഒത്തുകൂടി. 
2003 ൽ സലീമേട്ടൻെ ട്രൂപ്പിൽ നിന്നും നേരെ പോകുന്നത് സാജൻ ചേട്ടന്റെ സംഘത്തിലേക്കാണ്. കാലപ്രവാഹത്തിൽ പുതിയ ആളുകൾ വന്ന് പോയപ്പോഴും, പലവഴി പിരിഞ്ഞപ്പോഴും ഡിസംബർ 31ന്റെ വേദികളിൽ ഞങ്ങൾ ഒപ്പം ആയിരുന്നു.
15 വർഷങ്ങൾക്കപ്പുറം ഞാൻ വേദികൾ കുറച്ചു. ജീവിത ഘട്ടങ്ങൾ പലതായി, അപ്പോഴും ഈ ദിവസം പരസപരം ഒന്നു കണ്ടു പിരിയുകയെങ്കിലും വേണം എന്നു ബോധപൂർവം തീരുമാനിച്ചു.
ഇരുപത് കൊല്ലം നീളുന്ന കാലത്തിന്റെ കലാപ്രകടനം ആണ്  ഈ സൗഹൃദം," പിഷാരടിയുടെ വാക്കുകളിങ്ങനെ. 



 സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിൻ സ്റ്റാലിയൻസി’ൽ പ്രവർത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസിൽ ധർമജൻ ബോൾഗാട്ടിക്കൊപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും സജീവമായ താരം 2008-ൽ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെയായിരുന്നു പിഷാരടി സിനിമാ അഭിനയത്തിലേക്ക് കടന്നത്.  ‘പഞ്ചവർണ്ണതത്ത’, ‘ഗാനഗന്ധർവ്വൻ’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തുകൊണ്ട് സംവിധാനരംഗത്തും പിഷാരടി അരങ്ങേറ്റം കുറിച്ചു. 

Read More Entertainment Stories Here

Advertisment
Ramesh Pisharody

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: