scorecardresearch

ഷാരൂഖ് ഖാനോട് ഉപദേശം തേടി രാഹുൽ ഗാന്ധി

മൻമോഹൻ സിങിന് ഒപ്പമുള്ള വേദിയിലായിരുന്നു രാഹുലിന്റെ രാഷ്ടീയ ഉപദേശം തേടിയുള്ള ചോദ്യം

മൻമോഹൻ സിങിന് ഒപ്പമുള്ള വേദിയിലായിരുന്നു രാഹുലിന്റെ രാഷ്ടീയ ഉപദേശം തേടിയുള്ള ചോദ്യം

author-image
Entertainment Desk
New Update
Shah Rukh Khan | Rahul Gandhi

ഫയൽ ഫൊട്ടോ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സെലിബ്രിറ്റികളിൽ ഒരാളാണ് ഷാരൂഖ് ഖാൻ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും, മൻമോഹൻ സിങിനും ഒപ്പമുള്ള ഷാരൂഖിന്റെ​ ഒരു വീഡിയോയാണ് ഇലക്ഷൻ അടുക്കാറായ സമയത്ത് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രാഹുൽ ഷൂരൂഖിനോട് രാഷ്ട്രീയക്കാർക്കായി ഒരു ഉപദേശം ആവശ്യപ്പെടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. മൻമോഹൻ സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്തെ വീഡിയോയാണിതെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്.

Advertisment

രാഹുലിന്റെ ചോദ്യത്തിനുള്ള ഷാരൂഖിന്റെ മറുപടിയാണ് വീഡിയോയുടെ ആകർഷണം. 'താൻ ഉപജീവനത്തിനായി കള്ളം പറയുകയും ചതിക്കുകയും ചെയ്യുന്ന നടനാണെന്ന' വിനയപൂർവ്വമുള്ള ഷാരൂഖിന്റെ വാക്കുകൾ പൊട്ടിച്ചിരികളോടെയാണ് കാണികൾ ഏറ്റെടുത്തത്.

തമാശയ്ക്ക് ശേഷം ഷാരൂഖ് യഥാർത്ഥ ഉപദേശം രാഹുലിന് നൽകുന്നു. "ഞാൻ ഒരു അഭിനേതാവാണ്, അതിനാൽ എന്നിൽ എല്ലാം പ്രകടമാണ്. എൻ്റെ ഉള്ളിൽ യഥാർത്ഥത്തിൽ ഒന്നും തന്നെയില്ല, പക്ഷേ ഞാൻ പറയാൻ ആഗ്രഹിക്കുന്നത്, രാജ്യം ഭരിക്കുന്ന അല്ലെങ്കിൽ രാജ്യം ഭരിക്കാൻ ആഗ്രഹിക്കുന്ന ആളുകളോട് എനിക്ക് വലിയ ബഹുമാനമുണ്ട്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ നിസ്വാർത്ഥ സേവനമാണ് ചെയ്യുന്നത്. ഈ ജോലി ചെയ്യുന്ന എല്ലാവരും അത് സത്യസന്ധതയോടെ ചെയ്യണമെന്നും രാജ്യത്തിന്റെ പേരിൽ അഭിമാനിക്കുകയും ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്" ഷാരൂഖ് പറഞ്ഞു.

Advertisment

ബോക്സ് ഓഫീസിൽ തരംഗം തീർത്ത മൂന്നു വിജയചിത്രങ്ങളിലാണ് കഴിഞ്ഞ വർഷം ഷാരൂഖ് ഖാൻ നായകനായത്. ജവാൻ, പത്താൻ തുടങ്ങിയ ചിത്രങ്ങൾ ആയിരം കോടിയിലധികം രൂപയാണ് തിയേറ്ററുകളിൽ നേടിയത്. ആറ്റ്ലി സംവധാനം ചെയ്ത ജവാനിൽ, ജനങ്ങളോട് വിവേകപൂർവം വേട്ടു ചെയ്യാൻ പറയുന്ന ഷാരൂഖിന്റെ ഡയലോഗുകൾ വലിയ ഓളമാണ് തിയേറ്ററിൽ സൃഷ്ടിച്ചത്.

Read More Entertainment Stories Here

Rahul Gandhi Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: