/indian-express-malayalam/media/media_files/2025/01/17/spXCqncKfriLzoHK5Wwm.jpg)
മെഗാസ്റ്റാർ മമ്മൂട്ടിയുടെ സന്തതസഹചാരിയാണ് ജോർജ്. മമ്മൂട്ടിയെന്ന താരത്തിന്റെ ഉയർച്ച താഴ്ചകളിലും ജീവിതയാത്രയിലുമെല്ലാം, എപ്പോഴും കൂടെയുള്ള സൗഹൃദം. പ്രിയപ്പെട്ട കൂട്ടുകാരനും പ്രൊഡ്യൂസറുമായ ജോർജിന്റെ മകളുടെ മധുരം വെപ്പിന് കുടുംബസമേതം എത്തിയ മമ്മൂട്ടിയുടെ വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.
സുൽഫത്തിനൊപ്പം കൂട്ടുകാരന്റെ മകൾക്ക് മധുരം നൽകുന്ന മമ്മൂട്ടിയേയും വീഡിയോയിൽ കാണാം. മമ്മൂട്ടിയ്ക്കും സുൽഫത്തിനുമൊപ്പം ദുൽഖർ സൽമാൻ, ഭാര്യ അമാൽ, മകൾ മറിയം എന്നിവരും ചടങ്ങിനു എത്തിച്ചേർന്നിരുന്നു.
രമേഷ് പിഷാരടിയും ഭാര്യയ്ക്ക് ഒപ്പം ചടങ്ങിന് എത്തിച്ചേർന്നു. ജോർജിനും ഭാര്യ ഉഷയ്ക്കുമൊപ്പം മക്കളായ സിന്തിയ ജോർജ്, സിൽവിയ ജോർജ് എന്നിവരെയും വീഡിയോയിൽ കാണാം.
1991 മുതൽ ജോർജ് മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ട്. ഐ.വി. ശശി ചിത്രമായ 'നീലഗിരി' എന്ന ചിത്രത്തിൽ മേക്കപ്പ് മാനായാണ് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ജോർജിന്റെ യാത്ര തുടങ്ങുന്നത്. ജോഷി സംവിധാനം ചെയ്ത കൗരവർ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി അരങ്ങേറ്റം കുറിച്ചു. 25ൽ അധികം ചിത്രങ്ങളിൽ മമ്മൂട്ടിയുമായി സഹകരിച്ച ജോർജ് പിന്നീട് താരത്തിന്റെ പേഴ്‌സണൽ മേക്കപ്പ് മാനായി മാറുകയായിരുന്നു.2010-ൽ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ചിത്രത്തിന് രതീഷ് അമ്പാടിയോടൊപ്പം 40-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച മേക്കപ്പ്മാനുള്ള അവാർഡും ജോർജ് പങ്കിട്ടു. 2006-ൽ കറുത്ത പക്ഷികൾ എന്ന ചിത്രത്തിന് മികച്ച മേക്കപ്പിനുള്ള ക്രിട്ടിക്സ് അവാർഡും നേടി.
മേക്കപ്പ്മാൻ മാത്രമല്ല, മലയാളസിനിമയിലെ നിർമാതാവ് കൂടിയാണ് ജോർജ് ഇന്ന്. മമ്മൂട്ടി നായകനായി എത്തിയ മായാവി എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് ആയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത 'ഇമ്മാനുവൽ' എന്ന ചിത്രം നിർമ്മിച്ചതും ജോർജാണ്. അച്ചാ ദിന്, പുഴു പോലുള്ള ചിത്രങ്ങളുടെ നിർമാതാവും ജോർജ് തന്നെ. മമ്മൂട്ടിയ്ക്ക് ഒപ്പം റോഷാക്ക് എന്ന ചിത്രത്തിൽ ചില രംഗങ്ങളിലും ജോർജ് പ്രത്യക്ഷപ്പെട്ടിരുന്നു.
Read More
- Pani OTT: പണി ഒടിടിയിലെത്തി; എവിടെ കാണാം?
 - വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
 - നടൻ സെയ്ഫ് അലി ഖാന് ഗുരുതര പരുക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
 - മാലാഖമാർ സാക്ഷി, ബട്ടർഫ്ളൈ ഗേളായി നിതാര; പിറന്നാൾ വർണാഭമാക്കി പേളി, ചിത്രങ്ങൾ
 - ഒരു പക്കാ നായികാ പ്രോഡക്റ്റ്; അനശ്വരയെക്കുറിച്ച് മനോജ് കെ ജയൻ
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

 Follow Us