/indian-express-malayalam/media/media_files/2025/09/10/priya-sachdev-karisma-kapoor-children-2025-09-10-16-09-23.jpg)
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണത്തിന് പിന്നാലെ സ്വത്തിനു വേണ്ടിയുള്ള അവകാശ തർക്കം മുറുകുകയാണ്. സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപ വിലമതിക്കുന്ന സ്വത്തില്‍ അവകാശം ആവശ്യപ്പെട്ട് കരിഷ്മ കപൂറിന്റെ മക്കളായ സമൈറയും കിയാനും ഡൽഹി ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. പിതാവിന്റെ സ്വത്തുക്കളുടെ നിയമപരമായ അവകാശികളായി തങ്ങളെ ഔദ്യോഗികമായി അംഗീകരിക്കണം, സ്വത്തിന്റെ അഞ്ചിലൊന്ന് വിഹിതം നൽകണം എന്നിവയാണ് ഹർജിയിലെ ആവശ്യങ്ങൾ. സഞ്ജയ് കപൂറിന്റെ സ്വത്തിൽ രണ്ടാനമ്മ സമ്പൂർണ ആധിപത്യത്തിനായി ശ്രമിക്കുകയാണെന്നും സമൈറയും കിയാനും ആരോപിക്കുന്നു.
Also Read: സഞ്ജയ് കപൂറിന്റെ 30,000 കോടിയിൽ വിഹിതം വേണം; കരിഷ്മയുടെ മക്കൾ കോടതിയിൽ
സഞ്ജയ് കപൂർ അന്തരിച്ചതിന് ആഴ്ചകൾക്കിപ്പുറം അപ്രതീക്ഷിതമായി പുറത്തുവന്ന ‘സംശയാസ്പദമായ’ വിൽപത്രമാണ് പുതിയ പ്രശ്നങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ആ വിൽപത്ര പ്രകാരം, സഞ്ജയ് കപൂറിന്റെ മുഴുവൻ സ്വത്തും ഭാര്യയായ പ്രിയ സച്ച്ദേവ് കപൂറിന് ലഭിക്കുമെന്നാണ് അറിയാനാവുന്നത്. ഈ വിൽപത്രത്തെ ചോദ്യം ചെയ്തുകൊണ്ടാണ് സമൈറയും കിയാനും ഹർജി നൽകിയിരിക്കുന്നത്.
Also Read: New malayalam OTT Release: മനോരമ മാക്സിൽ കാണാം 10 പുതിയ മലയാളചിത്രങ്ങൾ
അതേസമയം, കരിഷ്മയുടെ മക്കൾക്ക് ഇതിനകം തന്നെ 1900 കോടി കൈമാറി കഴിഞ്ഞു എന്നാണ് പ്രിയ സച്ച്ദേവ് പറയുന്നത്. സെപ്റ്റംബർ 10-ന് നടന്ന വാദത്തിൽ പ്രിയ സച്ച്ദേവ് കപൂറിനു വേണ്ടി സീനിയർ അഭിഭാഷകൻ രാജീവ് നായർ ഇക്കാര്യം കോടതിയെ അറിയിച്ചു.
“ഇവിടെ എല്ലാം കരഞ്ഞും പരാതിപ്പെട്ടും നടക്കുമ്പോൾ, ഹർജിക്കാർക്ക് ട്രസ്റ്റിൽ നിന്ന് തന്നെ 1900 കോടി ലഭിച്ചിട്ടുണ്ട്. റാണി കപൂർ ട്രസ്റ്റ് വഴിയാണ് അത് കൈമാറിയത്. അഞ്ചുദിവസം മുമ്പാണ് ട്രസ്റ്റ് ആസ്തികൾ കൈമാറിയത്. ആ 1900 കോടിയുടെ പ്രയോജനക്കാർ സമൈറയും കിയാനും തന്നെയാണ്. ഞാൻ മരിച്ചവന്റെ അവസാനത്തെ ഭാര്യയാണ്."
Also Read: മഞ്ജുവിന് പിഷാരടി വക രണ്ട് പെട്ടി പിറന്നാളാശംസകൾ, ശ്രദ്ധ നേടി കുറിപ്പ്
“ഇന്ത്യയിലെ അവകാശ നിയമങ്ങളുടെ നിസ്സഹായതയും കുടുംബാവകാശങ്ങളുടെ പ്രാധാന്യവും ഈ കേസ് വെളിപ്പെടുത്തുന്നു. ആദ്യം വിൽ ഇല്ലെന്ന് പറയുകയും പിന്നീട് അപ്രതീക്ഷിതമായി പുറത്തുവരികയും ചെയ്തത് കുട്ടികളെ തെറ്റിദ്ധരിപ്പിച്ചു. മരിക്കുന്നതിന് 11 ആഴ്ച മുൻപുള്ള തീയതിയിൽ എഴുതപ്പെട്ട വിൽപത്രം സംശയാസ്പദമാണ്. സഞ്ജയുടെ സംസ്കാരത്തിന് പിന്നാലെ വെറും ഒരു ദിവസംകൊണ്ട് പ്രിയ കപൂർ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായതും സംശയം ജനിപ്പിക്കുന്നു," സഞ്ജയ് കപൂറിന്റെ കുടുംബവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നതിങ്ങനെ.
സമൈറയ്ക്കും കിയാനും അവരുടെ അച്ഛന്റെ വ്യക്തിഗത സ്വത്തുകളെക്കുറിച്ച് യാതൊരു വിവരവും നൽകിയില്ലെന്നും, ഒസ്യത്തിന്റെ പകർപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
“കുടുംബ അവകാശങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട കുട്ടികളുടെ അവകാശം, അധികാരം, രഹസ്യസ്വഭാവം, ഇന്ത്യയിലെ പല കുടുംബങ്ങളിലെയും ഇത്തരം കേസുകൾക്കുള്ള പ്രാധാന്യം” എന്നിവയെക്കുറിച്ചാണ് ഈ കേസ് വ്യക്തമാക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, സമൈറയേയും കിയാനെയും അവരുടെ പിതാവിന്റെ സംസ്കാര ചടങ്ങിൽ പോലും സംസാരിക്കാൻ അനുവദിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
സഞ്ജയ് കപൂറിന്റെ സഹോദരി മന്ദീരയും പ്രിയ സച്ച്ദേവിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്. “അമ്മയെ (റാണി കപൂർ) ‘അടച്ചിട്ട മുറിക്കുള്ളിൽ’ ഒപ്പിടാൻ നിർബന്ധപ്പെടുത്തി, അതിന്റെ പിന്നാലെ തന്നെ പ്രിയ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി.”എന്നാണ് മന്ദീരയുടെ ആരോപണം.
Also Read: മലയൂര് നാട്ടാമ; മലേഷ്യൻ തെരുവിൽ തകർപ്പൻ ഡാൻസുമായി മിയയും ശിൽപ്പ ബാലയും, വീഡിയോ
മുൻപ് പ്രിയ സച്ച്ദേവ് അവരുടെ ബ്ലെൻറഡ് ഫാമിലിയെക്കുറിച്ച് സംസാരിച്ചിരുന്നു: “ഞങ്ങൾക്ക് നാല് മക്കളുണ്ട് — ഏറ്റവും മൂത്തത് സമൈറ, പിന്നെ സഫിറ, കിയാൻ, പിന്നെ എന്റെയും സഞ്ജയുടെയും മകനായ അസാറിയാസ്. അസാറിയാസ് ജനിച്ചപ്പോൾ കുടുംബം ഒന്നായി, കാരണം അവൻ സമൈറയുടെയും കിയാന്റെയും സഫിറയുടെയും അർദ്ധ സഹോദരനാണ്. ഞങ്ങളുടെ രണ്ട് പെൺമക്കളും (സമൈറയും സഫിറയും) വളരെ അടുത്ത ബന്ധത്തിലാണ്. നമ്മളൊക്കെ ഒരുമിച്ച് ജീവിക്കാനും, ഒരുമിച്ച് സ്‌നേഹിക്കാനും പഠിച്ചു.”
സഞ്ജയ് മുൻപ് ഡിസൈനർ നന്ദിത മഹ്താനിയെ വിവാഹം ചെയ്തിരുന്നു. 2003ൽ സഞ്ജയ് കരിഷ്മ കപൂറിനെ വിവാഹം ചെയ്തു. എന്നാൽ ആ വിവാഹവും വൈകാതെ പിരിഞ്ഞു. 2016ൽ കരിഷ്മയും സഞ്ജയും ഔദ്യോഗികമായി വിവാഹമോചനം നേടി. സമൈറ, കിയാൻ എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികൾക്കുള്ളത്.
2016 ൽ കരിഷ്മയും സഞ്ജയും വിവാഹമോചനം നേടിയ ശേഷം, മുൻ മോഡൽ പ്രിയ സച്ച്ദേവിനെ സഞ്ജയ് വിവാഹം കഴിച്ചു. അസറിയാസ് എന്നൊരു മകനാണ് പ്രിയ- സഞ്ജയ് ദമ്പതികൾക്കുള്ളത്. പ്രിയയുടെ മുൻ വിവാഹത്തിൽ നിന്നുള്ള മകൾ സഫീറ ചത്‌വാളിനെയും സഞ്ജയ് കപൂർ ദത്തെടുക്കുകയായിരുന്നു.
Also Read: പൃഥ്വിയ്ക്ക് ഒപ്പമുള്ള ഈ കുട്ടി ഇന്ന് സൂപ്പർ ഹീറോയാണ്, 200 കോടി ക്ലബിലെത്തിയ നായിക; ആളെ മനസ്സിലായോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.