scorecardresearch

മലയൂര് നാട്ടാമ; മലേഷ്യൻ തെരുവിൽ തകർപ്പൻ ഡാൻസുമായി മിയയും ശിൽപ്പ ബാലയും, വീഡിയോ

മലേഷ്യൻ തെരുവിൽ എനർജെറ്റിക് ഡാൻസ് ചുവടുകളുമായി നടിമാരായ മിയയും ശിൽപ്പ ബാലയും. ഇരുവരുടെയും ഡാൻസ് മൂവുകൾ ആരാധകരെ ആവേശത്തിലാക്കുകയാണ്, വീഡിയോ വൈറൽ

മലേഷ്യൻ തെരുവിൽ എനർജെറ്റിക് ഡാൻസ് ചുവടുകളുമായി നടിമാരായ മിയയും ശിൽപ്പ ബാലയും. ഇരുവരുടെയും ഡാൻസ് മൂവുകൾ ആരാധകരെ ആവേശത്തിലാക്കുകയാണ്, വീഡിയോ വൈറൽ

author-image
Entertainment Desk
New Update
Miya Shilpa Bala

ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ അഭിനേത്രിയാണ് മിയ ജോര്‍ജ്. മകൻ ലൂക്കയ്ക്ക് വേണ്ടി സിനിമയില്‍ നിന്ന് മാറിനിന്ന താരം വീണ്ടും സജീവമാകുകയാണ്. സോഷ്യല്‍ മീഡീയയില്‍ ആക്റ്റീവായ താരം ഇടയ്ക്ക് റീല്‍ വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധ നേടുന്നത്. 

Advertisment

Also Read: നമ്മുടെ ജീവിതത്തിൽ എപ്പോഴും ഒരു ജെറി ഉണ്ടാകും: ക്യൂട്ട് ചിത്രവുമായി സംഗീത് പ്രതാപ്

നടി ശിൽപ്പ ബാലയ്ക്ക് ഒപ്പം മലേഷ്യൻ തെരുവുകളിൽ  ചുവടുവയ്ക്കുന്ന മിയയുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.  'മമ്പട്ടിയാൻ' എന്ന സിനിമയിലെ 'മലയൂര് നാട്ടാമ' എന്ന ഫാസ്റ്റ് നമ്പറിന് അനുസരിച്ചാണ് മിയയും ശിൽപ്പയും ചുവടുവയ്ക്കുന്നത്. ഒരേ കളറിലും പാറ്റേണിലുമുള്ള ഡ്രസ്സാണ് ഇരുവരും അണിഞ്ഞിരിക്കുന്നത്.

Also Read: New malayalam OTT Release: മനോരമ മാക്സിൽ കാണാം 10 പുതിയ മലയാളചിത്രങ്ങൾ

Advertisment

മലേഷ്യൻ യാത്രയ്ക്കിടയിൽ പകർത്തിയ വീഡിയോ ആണിത്. മലേഷ്യയിൽ അൽപ്പം കുത്തു ഡാൻസ് സ്റ്റെപ്പുകൾ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.  

Also Read: കെട്ടിച്ചുവിട്ടില്ലെങ്കിൽ ഇവളെന്റെ തലയിലാവുമോ എന്ന് ലക്ഷ്മിയോട് പറഞ്ഞു: സെറീനയെ ട്രോളി അഖിൽ മാരാർ

സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന ' ഡാന്‍സ് കേരള ഡാന്‍സ്' എന്ന റിയാലിറ്റി ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്നു മിയ. ആ പരിപാടിയുടെ അവതാരകയായിരുന്നു ശിൽപ്പ ബാല. ആ പ്രോഗ്രാം മുതൽ തന്നെ ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും റീലുമെല്ലാം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.

Also Read: നടി ഗ്രേസ് ആന്റണിയ്ക്ക് മിന്നു ചാർത്തി എബി; വിവാഹചിത്രങ്ങൾ
 
 

Miya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: