/indian-express-malayalam/media/media_files/2025/09/09/grace-antony-aby-tom-cyriac-wedding-photo-fi-2025-09-09-19-15-27.jpg)
/indian-express-malayalam/media/media_files/2025/09/09/grace-antony-aby-tom-cyriac-wedding-photo-1-2025-09-09-18-47-03.jpg)
സംഗീത സംവിധായകൻ എബി ടോം സിറിയക്കും നടി ഗ്രേസ് ആന്റണിയും വിവാഹിതരായി. സെപ്റ്റംബർ 9 ചൊവ്വാഴ്ച തുതിയൂർ ഔർ ലേഡി ഓഫ് ഡോളേഴ്സ് റോമൻ കാത്തലിക് ചർച്ചിൽ വച്ചായിരുന്നു വിവാഹം.
/indian-express-malayalam/media/media_files/2025/09/09/grace-antony-marriage-2025-09-09-18-50-14.jpg)
"ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി"എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹവാർത്ത അറിയിച്ചത്. 'ജസ്റ്റ് മാരീഡ്' എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രം പങ്കുവെക്കുകയും ചെയ്തു. വരന്റെ പേരോ ചിത്രമോ ഗ്രേസ് വെളിപ്പെടുത്തിയിരുന്നില്ല.
/indian-express-malayalam/media/media_files/2025/09/09/grace-antony-aby-tom-cyriac-wedding-photo-2-2025-09-09-19-05-15.jpg)
ഏറെ നാളായി പ്രണയത്തിലായിരുന്നു ഗ്രേസും എബിയും. പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കൽ ഹൗസിൽ ആന്റണി ടി ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി. ഇരുവരും കൊച്ചിയിലാണ് ഇപ്പോൾ സ്ഥിരതാമസം.
/indian-express-malayalam/media/media_files/2025/09/09/grace-antony-marriage-1-2025-09-09-18-47-03.jpg)
മ്യൂസിക് കമ്പോസർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ രീതികളിൽ പ്രശസ്തനാണ് എബി ടോം സിറിയക്. 2016 ൽ പുറത്തിറങ്ങിയ പാവാട എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും ഓഫീസർ ഓൺ ഡ്യൂട്ടി, നരിവേട്ട, ലോക, അന്താരാഷ്ട്ര നെറ്റ്ഫ്ലിക്സ് പരമ്പരകൾ എന്നിവയിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/09/09/grace-antony-marriage-3-2025-09-09-18-54-00.jpg)
കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, പറന്ത് പോ, നാഗേന്ദ്രന്റെ ഹണിമൂൺ, അപ്പൻ, നുണക്കുഴി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗ്രേസ് ആന്റണി 2016 ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
/indian-express-malayalam/media/media_files/2025/09/09/grace-antony-marriage-2-2025-09-09-18-47-03.jpg)
സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, മാളവിക മേനോൻ, രജിഷ വിജയൻ, സ്രിന്റ, നൈല ഉഷ, നിരഞ്ജന അനൂപ്, കനി കുസൃതി, വിൻസി, സാനിയ ഇയ്യപ്പൻ, ഉണ്ണിമായ, ഷറ ഫിബില, ഷറഫുദ്ദീൻ, അപർണ ദാസ്, ശ്യാം മോഹൻ തുടങ്ങി സിനിമാരംഗത്തു നിന്നും നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us