/indian-express-malayalam/media/media_files/2025/04/07/jrCP1oRfz6jyKYGck1Pu.jpeg)
Empuraan Box Office Collection: എമ്പുരാൻ ബോക്സ് ഓഫീസ് കളക്ഷൻ
Empuraan Box Office Collection: 'എമ്പുരാൻ' 250 കോടി നേടിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ സ്നേഹപൂർവ്വം പ്രിയപ്പെട്ടവരെ ചേർത്തു നിർത്തിക്കൊണ്ട് ആൻ്റണി പെരുമ്പാവൂർ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്. വിവാദങ്ങൾക്കിടയിലും ഏറ്റവും വേഗത്തിൽ 100, 200 കോടി ക്ലബ്ബുകളിൽ ഇടം പിടിച്ച ചിത്രമാണ് 'എമ്പുരാൻ'. വിദേശ മാർക്കറ്റുകളിൽ പോലും റെക്കോർഡ് കളക്ഷനാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 27 നാണ് 'എമ്പുരാൻ' തിയേറ്ററിൽ റിലീസ് ചെയ്തത്.
സിനിമയെ മുന്നിൽ നിന്ന് നയിച്ച പൃഥ്വിരാജ്, മുരളി ഗോപി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ് ആൻ്റണി പെരുമ്പാവൂർ പങ്കുവച്ചിരിക്കുന്നത്. ''എല്ലാം ഓക്കെ അല്ലേ അണ്ണാ...?'' എന്ന കുറിപ്പുമായി പൃഥ്വിയെ കെട്ടിപിടിച്ച് ചേർത്തു നിർത്തിയിരിക്കുന്ന ചിത്രമാണ് ആദ്യത്തേത്. ''പിന്നല്ല'' എന്ന മറുപടിയുമായി പൃഥ്വിരാജും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്.
സ്നേഹപൂർവ്വം എന്ന കുറിപ്പോടെയാണ് മുരളി ഗോപിക്കൊപ്പമുള്ള ചിത്രം ആൻ്റണി പോസ്റ്റ് ചെയ്തത്.
സിനിമയിലെ ചില ഭാഗങ്ങളുടെ പേരിൽ വിവാദം ഉയർന്നു വന്നിരുന്നു. പിന്നീട് ഈ രംഗങ്ങൾ നീക്കം ചെയ്ത് പുതിയ പതിപ്പ് ദിവസങ്ങൾക്കുള്ളിൽ പ്രദർശനത്തിനെത്തിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞു. ഇതിനിടയിലാണ് 250കോടി കളക്ഷൻ എന്ന നേട്ടവും തേടിയെത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിലായി പൃഥ്വിരാജിനും ആൻ്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിരുന്നു. 'ലൂസിഫർ', 'മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം' തുടങ്ങിയ ചിത്രങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് നോട്ടീസ് നൽകിയതെന്ന് ഐടി വൃത്തങ്ങൾ പറയുന്നു.
Read More:
- മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ എന്ന നേട്ടവുമായി 'എമ്പുരാൻ'
- മലയാളത്തിലെ ആദ്യ 100 കോടി; സുവർണ നേട്ടവുമായി എമ്പുരാൻ
- എമ്പുരാൻ റീ എഡിറ്റഡിൽ 24 വെട്ട്, സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി; മാറ്റങ്ങൾ ഇങ്ങനെ
- വൻ താരനിരയും ഗംഭീര മേക്കിംഗും, പക്ഷേ അതുമാത്രം മതിയോ? ഹൈപ്പിനൊപ്പം പിടിച്ചു നിൽക്കാനാവാതെ 'എമ്പുരാൻ', റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.