/indian-express-malayalam/media/media_files/5uhoF2O6oUOLbb5Z1zTI.jpg)
ആടുജീവിതത്തിനായി പൃഥ്വിരാജ് അനുഭവിച്ച കഷ്ടപ്പാടുകളെ ഫഹദ് പ്രശംസിച്ചു
ആടുജീവിതത്തിന്റെ വിജയത്തിന് പിന്നാലെ പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം 'ബഡേ മിയാൻ ഛോട്ടേ മിയാൻ' തിയേറ്ററുകളിലെത്തുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ ഫഹദ് ഫാസിലുമായുള്ള ആത്മബന്ധത്തെ കുറിച്ച് പ്രഥ്വിരാജ് തുറന്നു പറഞ്ഞുരുന്നു. ഗലാട്ട ഇവന്റിലായിരുന്നു താരങ്ങൾ തങ്ങളുടെ ഓർമ്മകൾ ആരാധകരുമായി പങ്കുവച്ചത്.
ആടുജീവിതത്തിൽ അഭിനയിക്കാനായി പൃഥ്വിരാജ് അനുഭവിച്ച കഷ്ടപ്പാടുകളെ ഫഹദ് പ്രശംസിച്ചു. പരിപാടിയിൽ പങ്കുവച്ച ഒരു വീഡിയോ ക്ലിപ്പിലൂടെയായിരുന്നു ഫഹദിന്റെ അഭിനന്ദനം. പൃഥ്വിരാജ് ആദ്യമായി സ്‌ക്രീൻ ടെസ്റ്റിനെത്തിയത് തൻ്റെ വീട്ടിലാണെന്നും ഫഹദ് പറഞ്ഞു. "ഒരു താരത്തിന്റെ പിറവിക്ക് ഞാൻ സാക്ഷിയായി, എന്റെ വീട്ടിലായിരുന്നു പൃഥ്വി ആദ്യമായി സ്‌ക്രീൻ ടെസ്റ്റോ ഓഡിഷനോ നടത്തിയത്. എന്റെ അച്ഛന്റെ സിനിമയ്ക്കായി. അതാണ് ഞങ്ങൾ തമ്മിലുള്ള 'ബോണ്ട്' എന്ന് ഞാൻ കരുതുന്നു. നജീബ് ആകാൻ ആരെങ്കിലും ഉണ്ടെങ്കിൽ അത് പൃഥ്വിയാണ്. നിങ്ങൾ അനുഭവിച്ച ശാരീരികവും മാനസികവുമായ ആഘാതം എനിക്കറിയാം," ഫഹദ് ഫാസിൽ പറഞ്ഞു.
ഫഹദ് ഫാസിലുമായി ദീർഘകാല സുഹൃത്തുക്കളാണോ എന്ന അവതാരകന്റെ ചോദ്യത്തിന്, 'നെപ്പോ കിഡ്സ്' ആയതിനാൽ തങ്ങൾ ഒരുപാടു കാലംമുൻപേ സുഹൃത്തുക്കളാണെന്ന് പൃഥ്വിരാജ് തമാശയായി മറുപടി പറഞ്ഞു. "ഞാനൊരു നടൻ്റെ മകനാണ്, ദുൽഖർ ഒരു നടൻ്റെ മകനാണ്, ഷാനു (ഫഹദ് ഫാസിൽ) മികച്ച സംവിധായകരിൽ ഒരാളുടെ മകനാണ്. അതുമാത്രം അല്ല, ഫഹദ് രാജ്യത്തെ തന്നെ മികച്ച നടൻമാരിൽ ഒരാളാണ്.
ഷാനുവിൻ്റെ അച്ഛൻ ഫാസിൽ സാർ 20 വർഷമായി ചെന്നൈയിൽ ഞങ്ങളുടെ വീട് വാടകയ്ക്ക് എടുത്തിരുന്നു. ഒരിക്കൽ ഞങ്ങൾ ആലപ്പിയിലൂടെ യാത്ര ചെയ്യുമ്പോൾ അമ്മ കാർ നിർത്തി എന്നോട് ഫാസിൽ സാറിനോട് ചെക്ക് വാങ്ങാൻ പറഞ്ഞു. അപ്പോഴാണ് ഫാസിൽ സാർ വർഷങ്ങൾക്ക് ശേഷം എന്നെ കാണുന്നത്. അദ്ദേഹം എന്നോട് ഒരു സ്ക്രീൻ ടെസ്റ്റിനായി ചെല്ലണമെന്ന് പറഞ്ഞു. അടുത്ത ദിവസം ഞാൻ സ്ക്രീൻ ടെസ്റ്റിനായി പോയി. ക്യാമറയ്ക്കും മുന്നിൽ ഒരു പാട്ടിൽ അഭിനയിക്കാൻ അദ്ദേഹം എന്നോട് പറഞ്ഞു.
എന്റെ കൂടെ അഭിനയിക്കാൻ ഒരു കോ- സ്റ്റാറിനെ വേണമായിരുന്നു, അതിനായി ഒരു പെൺകുട്ടിയേയും സ്ക്രീൻ ടെസ്റ്റിനായി വിളിച്ചു. അത് അസിനായിരുന്നു. അസിൻ ആ സമയം ഒമ്പതാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. അന്നാണ് ഫഹദിൻ്റെ ആലപ്പിയിലെ വീട്ടിൽ ഞാൻ ആദ്യമായി ഒരു സിനിമയുടെ സ്‌ക്രീൻ ടെസ്റ്റ് നടത്തിയത്. ഫഹദിൻ്റെ അടുത്ത ചിത്രമായ ആവേശത്തിനായി ഞാൻ കാത്തിരിക്കുകയാണ്," പൃഥ്വിരാജ് പറഞ്ഞു.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us