scorecardresearch

കാനിൽ ദിവ്യപ്രഭ അണിഞ്ഞ ഗൗൺ ഒരുക്കിയത് പൂർണിമ

കൊക്കോ ബ്രൗൺ നിറത്തിലുള്ള ഈ ഗൗൺ ഡിസൈൻ ചെയ്തത് പൂർണിമയും പ്രാണയും ചേർന്നാണ്

കൊക്കോ ബ്രൗൺ നിറത്തിലുള്ള ഈ ഗൗൺ ഡിസൈൻ ചെയ്തത് പൂർണിമയും പ്രാണയും ചേർന്നാണ്

author-image
Entertainment Desk
New Update
Divya Prabha Cannes Dress

77-ാമത്  കാൻ ഫിലിം ഫെസ്റ്റിവലിൽ ഓരോ ഇന്ത്യക്കാരുടെയും മലയാളികളുടെയും അഭിമാനമായി മാറിയിരിക്കുകയാണ് നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും. ഇരുവരും അഭിനയിച്ച 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 30 വർഷങ്ങൾക്കു ശേഷം കാൻ ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് ഒരു ഇന്ത്യൻ ചിത്രം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.  ഗ്രാൻഡ് ലൂമിയർ തിയേറ്ററില്‍ നടന്ന  ചിത്രത്തിന്റെ പ്രീമിയറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിറഞ്ഞ കയ്യടികളോടെയും സ്റ്റാന്‍ഡിംഗ് ഒവേഷനോടെയുമാണ് സദസ്സ് ചിത്രത്തെ അഭിനന്ദിച്ചത്. 

Advertisment

 കാനിലെ റെഡ് കാർപെറ്റിൽ പലസ്തീനു ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു തണ്ണിമത്തൻ ക്ലച്ചുമായി എത്തിയ കനി കുസൃതിയും വലിയ ശ്രദ്ധ നേടിയിരുന്നു. റെഡ് കാർപെറ്റിൽ നൃത്തം ചെയ്യുന്ന ദിവ്യ പ്രഭയുടെ ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടിയിരുന്നു. 

 കൊക്കോ ബ്രൗൺ നിറത്തിലുള്ള ഗൗണിൽ അതിമനോഹരിയായാണ് ദിവ്യപ്രഭ റെഡ് കാർപെറ്റിലെത്തിയത്. ദിവ്യപ്രഭയ്ക്ക് വേണ്ടി ഈ മനോഹരമായ ഗൗൺ ഡിസൈൻ ചെയ്തത് നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്താണ്. ബനാറസി ബോർഡർ ബ്രേലെറ്റും കൊക്കോ ബ്രൗൺ മഷ്രൂ സിൽക്ക് സ്കർട്ട് സെറ്റുമാണ് ദിവ്യ പ്രഭ അണിഞ്ഞത്.

പായൽ കപാഡിയ ആണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ കനി കുസൃതി, ദിവ്യ പ്രഭ എന്നിവരോടൊപ്പം യുവ താരം ഹ്രിദ്ദു ഹാറൂണും അഭിനയിക്കുന്നുണ്ട്. രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാരായാണ് കനിയും ദിവ്യയും ചിത്രത്തിൽ എത്തുന്നത്.

Advertisment

കാരക്ടർ റോളുകളിലൂടെയാണ് ദിവ്യ പ്രഭ മലയാള സിനിമയിൽ ചുവടുറപ്പിച്ചത്. മഹേഷ് നാരായണൻ ചിത്രമായ ‘അറിയിപ്പ്​’എന്ന ചിത്രത്തിലെ ദിവ്യ പ്രഭയുടെ പ്രകടനവും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ടേക്ക് ഓഫ്, മാലിക്, ഫാമിലി, തമാശ, കമ്മാര സംഭവം എന്നിവയും ശ്രദ്ധേയ ചിത്രങ്ങളാണ്. 2015-ൽ ഈശ്വരൻ സാക്ഷിയായി എന്ന ടിവി സീരിയലിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ദിവ്യപ്രഭയെ തേടിയെത്തി. .

Read More Entertainment Stories Here



Poornima Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: