/indian-express-malayalam/media/media_files/2025/05/09/wKtnSRstERiUEPSBYGWo.jpg)
Sai Pallavi Birthday
Sai Pallavi Birthday: തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട നായികയായി മാറി കഴിഞ്ഞ സായ് പല്ലവിയുടെ 33-ാം ജന്മദിനമാണ് ഇന്ന്. നൃത്തം കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിക്കുന്ന സായ് പല്ലവി, അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല, നിലപാടുകളിലും തിളങ്ങുന്ന താരമാണ്. കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു.
സായ് പല്ലവിയ്ക്ക് ആശംസകൾ നേർന്ന് സഹോദരി പൂജ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സഹോദരിമാർ എന്നതിനേക്കാൾ അടുത്ത സുഹൃത്തുക്കളാണ് സായ് പല്ലവിയും പൂജയും.
"ജന്മദിനാശംസകൾ, ഉറ്റ സുഹൃത്തേ!
അമ്മയും അച്ഛനും എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന് നീ ഒന്നാമതും ഞാൻ രണ്ടാമതുമായിരിക്കുക എന്നതായിരുന്നു. സത്യം പറഞ്ഞാൽ, എന്റെ മുന്നിലുള്ള എല്ലാ പരീക്ഷണങ്ങളും നീ ഇല്ലായിരുന്നെങ്കിൽ ഞാൻ അതിജീവിക്കുമായിരുന്നില്ല.
പല്ലവി, നീയില്ലാതെ ഒരു ദിവസം പോലും എനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. നീയില്ലാതെ എന്റെ ലോകത്തിന് അർത്ഥമില്ല, ലക്ഷ്യമില്ല, സന്തോഷവുമില്ല. ഈ അനിശ്ചിത ലോകത്ത്, നീയാണ് എന്റെ ഉറപ്പ്.
നിസ്വാർത്ഥവും, നിർമ്മലവും, നിരുപാധികവുമായ സ്നേഹത്തിന്റെ നിർവചനമാണ് നീ. നിന്റെ ഹൃദയത്തിൽ എത്രമാത്രം സ്നേഹം ഉണ്ടെന്ന് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു - നിന്റെ ചുറ്റുമുള്ള ഓരോ വ്യക്തിയെയും നീ പരിപാലിക്കുന്നു. നീ എത്രമാത്രം സ്നേഹം കൊടുക്കുന്നു എന്നതിൽ ചിലപ്പോൾ എനിക്ക് അൽപ്പം അസൂയ തോന്നും. എന്നാൽ നിന്നാൽ സ്നേഹിക്കപ്പെടുന്നതിലും നിന്നെ എന്റെ സഹോദരി എന്ന് വിളിക്കുന്നതിലും ഞാൻ എത്ര ഭാഗ്യവതിയും അഭിമാനിയുമാണെന്ന് പിന്നെ ഓർക്കും.
ഈ ജന്മദിനത്തിൽ, നീ ലോകത്തിനായി നിരന്തരം ചൊരിയുന്ന എല്ലാ സ്നേഹവും സന്തോഷവും നിനക്ക് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ഞാൻ നിന്നെ സ്നേഹിക്കുന്നു, പല്ലവി," പൂജയുടെ വാക്കുകളിങ്ങനെ.
സായ് പല്ലവിയ്ക്ക് ഒപ്പമുള്ള ധാരാളം കാൻഡിഡ് മൊമന്റുകൾ അടങ്ങിയ ഒരു വീഡിയോയും പൂജ ഷെയർ ചെയ്തിട്ടുണ്ട്.
Read More
- Good Bad Ugly OTT: ഗുഡ് ബാഡ് അഗ്ലി ഒടിടിയിലെത്തി, എവിടെ കാണാം?
- Hunt OTT: ഹണ്ട് ഒടിടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു
- The Diplomat OTT: പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഉസ്മയുടെ കഥ പറയുന്ന ആ ചിത്രം ഒടിടിയിലേക്ക്
- രവി മോഹനും കെനിഷയും പ്രണയത്തിലോ? പൊതുവേദിയിൽ ഒരുമിച്ചെത്തി ഇരുവരും
- ലാലേട്ടന് പത്താം ക്ലാസ്സിൽ എത്ര മാർക്കുണ്ടായിരുന്നു? കുട്ടി ആരാധികയ്ക്ക് മറുപടി നൽകി താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.